Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഴിമതി നടത്താത്ത ഈ മന്ത്രിസഭയിലെ ഏക മന്ത്രിയെന്ന പേരെടുത്തിട്ട് എന്ത് കാര്യം? സത്യവാങ്മൂലത്തിൽ നുണ പറഞ്ഞതിന് ജയലക്ഷ്മിയെ അയോഗ്യയാക്കുമെന്ന് സൂചന

വയനാട്: പാവ വനിതാ മന്ത്രിയൊഴികെ ബാക്കിയെല്ലാം അഴിമതിക്കാർ... അഴിമതിക്കാർ... എന്നാൽ പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദൻ തെരഞ്ഞെടുപ്പ് ഗോദയിൽ പ്രസംഗിച്ച് മുന്നേറുന്നത്. അതുകൊണ്ട് തന്നെ പികെ ജയലക്ഷ്മിയെന്ന മന്ത്രിക്ക് ആശ്വാസവുമാണ്. അച്യുതാനന്ദന്റെ വാക്കുകളുടെ പിൻബലത്തിൽ മകിച്ച ജയമാണ് പികെ ജയലക്ഷ്മി ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ആഗ്രഹിക്കുന്നത്. എന്നാൽ കാര്യങ്ങൾ വിചാരിക്കുന്നതും പോലെ അല്ല. മന്ത്രി പി.കെ ജയലക്ഷ്മിയെ അയോഗ്യയാക്കാമെന്ന് റിപ്പോർട്ട്. മാനന്തവാടി റിട്ടേണിങ് ഓഫീസറുടേതാണ് ഉത്തരവ്.

റിപ്പോർട്ട് സ്‌റ്റേറ്റ് ഇലക്ടറൽ ഓഫീസർക്ക് കൈമാറി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി സമർപ്പിച്ച സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് തെളിഞ്ഞതിനാലാണ് നടപടി. ബത്തേരി സ്വദേശിയാണ് മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയതിലും തെരഞ്ഞെടുപ്പ് ചെലവ് കാണിച്ചതിലും കൃത്രിമം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയത്. വ്യാജ സത്യവാങ്മൂലം നൽകിയെന്ന് ചൂണ്ടിക്കാട്ടി സുൽത്താൻ ബത്തേരി സ്വദേശിയായ കെ.പി ജീവനാണ് ഹൈക്കോടതിയിൽ പരാതി നൽകിയത്. വിവരങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാൽ റിട്ടേണിങ് ഓഫീസറോട് സ്വമേധയാ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു.

സംഭവം പുറത്തു വന്ന കാലത്ത് വയനാട് സബ് കളക്ടറായിരുന്ന വീണ എൻ. മാധവൻ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ തുടർനടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ കേസ് അനിശ്ചിതത്വത്തിലായി. ഇതേതുടർന്ന് കെ.പി ജീവൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതാണ് വെട്ടിലാകുന്നത്.

കഴിഞ്ഞ തവണ വിദ്യാഭ്യാസ യോഗ്യതയായി ഡിഗ്രിയാണ് ജയലക്ഷ്മി നൽകിയത്. എന്നാൽ ഇത്തവണ അത് പ്രിഡിഗ്രിയായി മാറുകയും ചെയ്തു. ഇതിലൂടെ കഴിഞ്ഞ തവണ തെറ്റ് ചെയ്തുവെന്ന് ജയലക്ഷ്മി തന്നെ സമ്മതിച്ചതു പോലെയായി. ഈ സാഹചര്യത്തിലാണ് ആയോഗ്യത എത്തുന്നത്. അങ്ങനെ വന്നാൽ ഇത്തവണ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിന്ന് കൂടി അയോഗ്യതയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

മെയ്‌ ദിനം പ്രമാണിച്ച് നാളെ ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP