Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞാലിക്കുട്ടിക്ക് ആകെയുള്ളത് 70.69 ലക്ഷത്തിന്റെ നിക്ഷേപവും 1.71 കോടിയുടെ ഭൂസ്വത്തും; ഭർത്താവിനെക്കാൾ സമ്പന്നയായ കുൽസുമിന് 2.42 കോടിയുടെ സ്വത്തും 50 ലക്ഷത്തിന്റെ ഭൂസ്വത്തും; മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ സ്വത്തുവിവരങ്ങൾ ഇങ്ങനെ

കുഞ്ഞാലിക്കുട്ടിക്ക് ആകെയുള്ളത് 70.69 ലക്ഷത്തിന്റെ നിക്ഷേപവും 1.71 കോടിയുടെ ഭൂസ്വത്തും; ഭർത്താവിനെക്കാൾ സമ്പന്നയായ കുൽസുമിന് 2.42 കോടിയുടെ സ്വത്തും 50 ലക്ഷത്തിന്റെ ഭൂസ്വത്തും; മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ സ്വത്തുവിവരങ്ങൾ ഇങ്ങനെ

 മലപ്പുറം: ഉപതെരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ അമിത് മീണയ്ക്കു മുമ്പാകെയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. മുസ് ലിം ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങൾ, ഇടി മുഹമ്മദ് ബഷീർ, ആര്യാടൻ മുഹമ്മദ് എന്നിവർക്കൊപ്പമാണ് കുഞ്ഞാലിക്കുട്ടി പത്രികാ സമർപ്പണത്തിനെത്തിയത്. യുഡിഎഫ് ജയിക്കുമെന്നും ഭൂരിപക്ഷം ഉയരുമെന്നും അദ്ദേഹം പ്രതികരിച്ചു.

നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം നല്കിയ സത്യവാങ്മൂല പ്രകാരം പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 70.69 ലക്ഷം രൂപയുടെ നിക്ഷേപവും 1.71 കോടി രൂപയുടെ സ്വത്തുവഹകളുമുണ്ട്.

ബാങ്കുകളിലും ട്രഷറികളുമായിട്ടാണ് 70.69 ലക്ഷം രൂപയുടെ നിക്ഷേപം. കുഞ്ഞാലിക്കുട്ടിയുടെ വാർഷിക വരുമാനം 6.66 ലക്ഷം രൂപയാണ്. അതേസമയം കുഞ്ഞാലിക്കുട്ടിയുടെ ഭാര്യ കെ.എം.കുൽസുവിന്റെ പേരിൽ 2.42 കോടി രൂപയുടെ നിക്ഷേപമുണ്ട്. കുൽസുവിന്റെ വാർഷിക വരുമാനം 10.16 ലക്ഷം രൂപയാണ്. ഭാര്യയുടെ കൈവശം 106 പവൻ സ്വർണമുണ്ട്.

കുഞ്ഞാലിക്കുട്ടിയുടെ പേരിൽ വിവിധയിടങ്ങളിലായി 1.71 കോടിയുടെ ഭൂമിയും കെട്ടിടങ്ങളുമുണ്ട്. അതിൽ 48.50 ലക്ഷത്തിന്റ ഭൂസ്വത്ത് പാരമ്പര്യമായി കിട്ടിയതാണ്. ഭാര്യയുടെ പേരിൽ 50 ലക്ഷത്തിന്റെ ഭൂമിയും കെട്ടിടങ്ങളുമാണുള്ളത്. ഭാര്യ കുൽസുവിന് 16.81 ലക്ഷം രൂപയുടെ ബാങ്ക് വായ്പയും അടച്ചുതീർക്കാനുണ്ട്.

പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി രാവിലെ പാണക്കാട്ടെത്തിയ കുഞ്ഞാലിക്കുട്ടി ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിംലീഗിന്റെ ജനപ്രതിനിധികളും സംസ്ഥാന നേതാക്കളും ഇവിടെ ഉണ്ടായിരുന്നു. പിന്നീട് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടത്തിൽ പ്രാർത്ഥന നടത്തി. അതിന് ശേഷം ഡിസിസി ഓഫിലെത്തി ജില്ലയിലെ കോൺഗ്രസ് നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. അവിടെനിന്നാണ് കളക്ടറേറ്റിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

ഇന്ന് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനോടുകൂടി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും. വിപുലമായ കൺവെൻഷനാണ് ഇന്ന് വിളിച്ചുചേർക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ പി.പി തങ്കച്ചൻ തുടങ്ങിയവർ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP