Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബലം പിടിച്ചു നടന്നാലെ നേതാവാവുകയുള്ളൂ എന്നാണ് ചിലരുടെ തോന്നലെന്ന് പന്ന്യൻ രവീന്ദ്രൻ; പിണറായിക്കെതിരെ കുത്തുവാക്കുകമായി വീണ്ടും സിപിഐ സെക്രട്ടറി

ബലം പിടിച്ചു നടന്നാലെ നേതാവാവുകയുള്ളൂ എന്നാണ് ചിലരുടെ തോന്നലെന്ന് പന്ന്യൻ രവീന്ദ്രൻ; പിണറായിക്കെതിരെ കുത്തുവാക്കുകമായി വീണ്ടും സിപിഐ സെക്രട്ടറി

കൊച്ചി : സിപിഐ(എം) സെക്രട്ടറിയും സിപിഐ സെക്രട്ടറിയും വാക്ക് പോര് തുടങ്ങിയിട്ട് കാലം കുറച്ചായി. അതിന് ഉടനെയൊന്നും അവസാനം ഉണ്ടാകില്ലെന്ന് തന്നെയാണ് സൂചന. പിണറായി വിജയനെതിരെ കുത്തുവാക്കുമായി പന്ന്യൻ രവീന്ദ്രൻ വീണ്ടുമെത്തി. ബലം പിടിച്ചു നടക്കുന്ന നേതാക്കൾക്കെതിരായ പന്ന്യന്റെ പ്രസ്താവന പിണറായിയെ ലക്ഷ്യമിടുന്നതാണ്.

ബലംപിടിച്ചു നടന്നാലേ ജനം നേതാവായി അംഗീകരിക്കൂ എന്ന ധാരണയാണ് ഇന്നത്തെ പല രാഷ്ട്രീയ നേതാക്കൾക്കു മുള്ളതെന്നും അതുകൊണ്ട് മിക്കവരും ആ മട്ടിലാണു നടക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ അഭിപ്രായം. പിണറായിക്കുള്ള ഒളിയമ്പാണിതെന്നാണ് വിലയിരുത്തൽ. സി അച്യുതമേനോനെ കേരളം കണ്ട ഏറ്റവും മികച്ച നേതാവായി കൂടി പന്ന്യൻ ഉയർത്തിക്കാട്ടുന്നു.

ബലംപിടിത്തം മൂലം നേതാക്കളും ജനങ്ങളുമായുള്ള അകൽച്ച കൂടിയിരിക്കുകയാണെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എഐടിയുസി) മധ്യമേഖലാ ഓഫിസ് കെട്ടിടം മുൻ ജനറൽ സെക്രട്ടറി എം. സുകുമാരപിള്ളയുടെ സ്മാരകമായി സമർപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യവെയാണ് പന്ന്യൻ വിശദീകരിച്ചത്. കേരളത്തിൽ ഒരുപാട് മുഖ്യമന്ത്രിമാർ ഉണ്ടായിരുന്നെങ്കിലും അവരിൽ വേറിട്ടയാളായിരുന്നു സി. അച്യുതമേനോൻ. ജന്മിത്വത്തെ തകർത്തെറിഞ്ഞ പരശുരാമനാണ് അദ്ദേഹം. സ്വന്തം മണ്ണിൽ തല ചായ്ക്കാൻ കഴിയാത്തവർക്കായി ഭൂമി നൽകിയത് അദ്ദേഹമാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ വിപ്ലവമായിരുന്നു അത്. എന്നാൽ കേരള ചരിത്രത്തിലെ ചില വർഷങ്ങൾ പലരും വിസ്മരിക്കുകയാണ്- പന്ന്യൻ പറഞ്ഞു.

അച്യുതമേനോനെപ്പോലുള്ള കമ്യൂണിസ്റ്റുകാർ നാടിന്റെ സമ്പത്താണ്. ആ ഗണത്തിൽപെട്ടയാളാണ് എം. സുകുമാരപിള്ള. വൈദ്യുത വകുപ്പ് ജീവനക്കാരുടെ മനസറിഞ്ഞു പ്രവർത്തിച്ച ട്രേഡ് യൂണിയൻ നേതാവായ സുകുമാരപിള്ള സാമൂഹികരംഗത്ത് നൽകിയ സംഭാവനകൾ നിസ്തുലമാണെന്നും പന്ന്യൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP