Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലയനമല്ല, പുനരേകീകരണമാണ് വേണ്ടതെന്ന് പന്ന്യൻ രവീന്ദ്രൻ; എം എ ബേബി അഭിപ്രായം പറയേണ്ടത് പോളിറ്റ് ബ്യൂറോയിലെന്ന് എം എം ലോറൻസ്

ലയനമല്ല, പുനരേകീകരണമാണ് വേണ്ടതെന്ന് പന്ന്യൻ രവീന്ദ്രൻ; എം എ ബേബി അഭിപ്രായം പറയേണ്ടത് പോളിറ്റ് ബ്യൂറോയിലെന്ന് എം എം ലോറൻസ്

കണ്ണൂർ: കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ ലയിക്കണമെന്ന് അഭിപ്രായപ്പെട്ട സിപിഐ(എം) പോളിറ്റബ്യൂറോ അംഗം എം എ ബേബിയുടെ അഭിപ്രായത്തെ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ തള്ളി. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയനമല്ല പുനരേകീകരണമാണ് വേണ്ടതെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

ഇരുപാർട്ടികളുടേയും ലയനം സാധ്യമല്ല. ലയനം ബൂർഷ്വാ പാർട്ടികളുടെ നിലപാടാണ്. അതിനോട് താത്പര്യമില്ല. ലയനമല്ല വേണ്ടത് പുനരേകീകരണമാണെന്നും പന്ന്യൻ പറഞ്ഞു. എംഎ ബേബിയുടെ ആത്മാർത്ഥതയെ സ്വാഗതം ചെയ്യുന്നു. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി. വിപുലമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് ഉണ്ടാവേണ്ടതെന്നും പന്ന്യൻ പറഞ്ഞു.

അതേസമയം എം എ ബേബിയുടെ അഭിപ്രായത്തെ വിമർശിച്ച് മുതിർന്ന സിപിഐ(എം) നേതാവ് എംഎം ലോറൻസ് രംഗത്തെത്തി. ബേബിയുടെ അഭിപ്രായം പൊതു വേദിയിലല്ല പറയേണ്ടതെന്നും ബേബി അഭിപ്രായം രേഖപ്പെടുത്തേണ്ടത് അദ്ദേഹം ഉൾപ്പെട്ട പോളിറ്റ്ബ്യൂറോയിലാണെന്നും ലോറൻസ് പറഞ്ഞു.

കമ്യൂണിസ്റ്റ് പാർട്ടികൾ ലയിക്കണമെന്ന് സമൂഹം ആഗ്രഹിക്കുന്നുവെന്നായിരുന്നു ബേബിയുടെ പരാമർശം. കമ്യൂണിസ്റ്റ് പാർട്ടികൾ ലയിക്കണമന്ന ആഗ്രഹം സമൂഹത്തിൽ ശക്തമാണ്. രണ്ടായി പിളർന്ന പാർട്ടി ഒന്നാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. പ്രായോഗിക തടസ്സമുണ്ടെന്ന പേരിൽ ഇത് നടക്കാതിരിക്കരുതെന്നും ഈ ആശയം ചർച്ച ചെയ്യണമെന്നും എംഎ ബേബി പറഞ്ഞു. ബേബിയുടെ പ്രസ്താവനയെ ബിനോയ് വിശ്വം സ്വാഗതം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP