Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുഞ്ഞാലിക്കുട്ടിയും പിണറായിയും വളാഞ്ചേരിയിലെ വീട്ടിൽ രഹസ്യ കൂടിക്കാഴ്ച നടത്തി; സൗഹൃദ മത്സരം മാത്രമെന്ന് കുഞ്ഞാലിക്കുട്ടിക്ക് പിണറായി ഉറപ്പുകൊടുത്തു; ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ

കുഞ്ഞാലിക്കുട്ടിയും പിണറായിയും വളാഞ്ചേരിയിലെ വീട്ടിൽ രഹസ്യ കൂടിക്കാഴ്ച നടത്തി; സൗഹൃദ മത്സരം മാത്രമെന്ന് കുഞ്ഞാലിക്കുട്ടിക്ക് പിണറായി ഉറപ്പുകൊടുത്തു; ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ

മലപ്പുറം: ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയനീക്കങ്ങൾ ആരംഭിച്ചതോടെ ആരോപണങ്ങളുമായി നേതാക്കൾ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലിംലീഗ് നേതാവും സ്ഥാനാർത്ഥിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പുതിയ ആരോപണം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനാണ് ആരോപണം ഉന്നയിച്ചത്. മലപ്പുറം വളാഞ്ചേരിയിലെ വീട്ടിൽവച്ചാണ് ഈ മാസം 18ാം തിയതി കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയത്.

ഈ രഹസ്യ കൂടിക്കാഴ്ച കുഞ്ഞാലിക്കുട്ടിയുടെ വിജയം ഉറപ്പിക്കാനായിട്ടായിരുന്നു. സൗഹൃദമത്സരം മാത്രമെ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകുവെന്ന് പിണറായി വിജയൻ കുഞ്ഞാലിക്കുട്ടിക്ക് ഉറപ്പ് കൊടുത്തതായും എ.എൻ രാധാകൃഷ്ണൻ ആരോപിക്കുന്നു.

തെരഞ്ഞെടുപ്പ് മത്സരത്തിൽ സൗഹൃദമില്ലെന്ന് കുഞ്ഞാലിക്കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നലെ വി എസ് അച്യുതാനന്ദനും ബിജെപിക്കും കോൺഗ്രസിനും എതിരെ ആരോപണം ഉന്നയിച്ചിരുന്നു.

നാലുവോട്ടിനും രണ്ട് സീറ്റിനുംവേണ്ടി ഏത് ജനവിരുദ്ധ പാർട്ടിയുമായും കോൺഗ്രസ് കൂട്ടുകുടും. പണ്ട് ആനപ്പുറത്ത് ഇരുന്നതിന്റെ പാട് കോൺഗ്രസുകാർ തപ്പിനോക്കേണ്ട. കോൺഗ്രസിന്റെ പ്രതാപകാലം തിരിച്ചുവരാൻ കഴിയാത്തവിധം തകർന്നു. പഴയ കോലീബി സഖ്യം മലപ്പുറത്ത് പൊടിതട്ടിയെടുക്കാനുള്ള ശ്രമമാണ്. ഇങ്ങനെ ആയിരുന്നു വിഎസിന്റെ ആരോപണങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP