1 usd = 64.89 inr 1 gbp = 90.66 inr 1 eur = 79.79 inr 1 aed = 17.67 inr 1 sar = 17.30 inr 1 kwd = 216.65 inr

Feb / 2018
24
Saturday

ആദ്യം ബ്രേക്ക് ചെയ്യാനായി മത്സരിക്കുമ്പോൾ വിശ്വാസ്യത ഇല്ലാതാവും; എന്നാൽ മത്സരം മുറുകുമ്പോൾ മൂടി വെക്കാൻ കഴിയാതെ വരും; മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ താൽപ്പര്യം ഇല്ലാത്തവരെ മാദ്ധ്യമവിരുദ്ധരാക്കുന്നത് മോശം പ്രവണത: 35 ചാനലുകൾ ഉള്ള കേരളത്തെ കുറിച്ച് പിണറായി വിജയൻ പറയുന്നത്‌

July 08, 2016 | 02:51 PM | Permalinkമറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ താൽപര്യമില്ലാത്തവരെ മാദ്ധ്യമവിരുദ്ധരെന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി. ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രധാന ശ്രദ്ധ ഭരണം ഊർജസ്വലമാക്കുന്നതിൽ ആവണമെന്നും അതിന് അവധികൊടുത്ത് മാദ്ധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിൽ പോയി ഇരിക്കരുതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ക്യാബിനറ്റ് യോഗങ്ങൾക്കുശേഷം ആഴ്ചതോറും മാദ്ധ്യമങ്ങൾക്കുമുന്നിൽ അക്കാര്യം വിശദീകരിച്ചിരുന്ന മുൻ മുഖ്യമന്ത്രിമാരുടെ രീതി പിണറായി മാറ്റിയത് ഏറെ വിമർശനം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായി ഫേസ്‌ബുക്ക് പോസ്റ്റ് നൽകി തന്റെ അഭിപ്രായം വ്യക്തമാക്കുന്നത്.

ജനങ്ങളോട് പറയാനുള്ള കാര്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പറയാമെന്ന പുതിയ കീഴ്‌വഴക്കത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി ആരംഭിച്ച ചീഫ് മിനിസ്റ്റേഴ്‌സ് ഓഫീസ്, കേരള എന്ന ഫേസ്‌ബുക്ക് പേജിലാണ് മാദ്ധ്യമങ്ങൾ എങ്ങനെയാകണമെന്നും മാദ്ധ്യമങ്ങൾക്കുമുന്നിലെത്തേണ്ടത് എപ്പോഴെല്ലാമെന്നും വ്യക്തമാക്കി പിണറായി ന്യൂസ് 18 ചാനലിന്റെ ഉദ്ഘാടന വേളയിൽ നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം പോസ്റ്റുചെയ്തത്. പിണറായി മാദ്ധ്യമങ്ങളെ കാണാൻ വിമുഖതകാട്ടുന്നതായുള്ള ആരോപണം നിയമസഭയിൽ പ്രതിപക്ഷം ഉൾപ്പെടെ ഉന്നയിച്ച സാഹചര്യത്തിലാണ് പുതിയ വിശദീകരണവും തന്റെ കാഴ്ചപ്പാടും മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്.

മാദ്ധ്യമങ്ങൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് സർക്കാർ എതിരാണെന്നും അത്തരത്തിലുള്ള ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകുന്നു. മാദ്ധ്യമങ്ങൾക്കു മുന്നിൽ പ്രത്യേകിച്ച് ക്യാമറയ്ക്കുമുന്നിൽ കഴിഞ്ഞാൽ കൊള്ളാമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകാം. എന്നാൽ അവരെപ്പോലെയാകണണം മറ്റുള്ളവരും എന്ന് നിർബന്ധിക്കരുത്. വേറെ ജോലിയുള്ളതുകൊണ്ട് മാദ്ധ്യമങ്ങളിൽ നിന്ന് ഒന്നൊഴിഞ്ഞുനിന്നാൽ ഉടൻ മാദ്ധ്യമങ്ങളിൽ നിന്് ഒളിച്ചോടിയെന്ന് ആക്ഷേപിക്കരുതെന്നും എപ്പോഴും ക്യാമറയ്ക്കുമുന്നിൽ നിൽക്കണമെന്നു പറയരുതെന്നും പിണറായി പറയുന്നു.

ചാനലുകൾക്ക് എപ്പോഴും വിവാദങ്ങളാണ് വേണ്ടതെന്നും അതിനുള്ള വിഭവങ്ങൾ വിളമ്പാൻ താൽപര്യമില്ലാത്തതുകൊണ്ട് പ്രമുഖർ ചാനലുകളിൽ നിന്ന് ഒഴിഞ്ഞു നടക്കുന്നോ എന്ന് അവർ പരിശോധിക്കണമെന്നും പിണറായി വിമർസിക്കുന്നു. റേറ്റിംഗിനുവേണ്ടി ഏതറ്റംവരെയും പോകാമെന്ന സ്ഥിതി സംസ്‌കാരത്തിന് ആപത്താണെന്നും ചാനലുകൾ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.

പിണറായിയുടെ പോസ്റ്റിന്റെ പൂർണരൂപം:

കൊച്ചു കേരളം എന്നും ഭാഷയെക്കുറിച്ച് ചെറിയ ഭാഷ എന്നും ഒക്കെ പറയുമെങ്കിലും ഈ ചെറിയ മലയാള ഭാഷയിൽ ചാനലുകളുടെ വസന്തമാണ് ഇപ്പോൾ ഉണ്ടാവുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരംതന്നെ മുപ്പത്തേഴു ചാനലുകളുണ്ട്. ഇതിൽ രണ്ടെണ്ണം ഇടയ്ക്ക് നിന്നുപോയി. 35 എണ്ണം പ്രവർത്തനക്ഷമതയോടെ തുടരുന്നു. പതിനാല് എന്റർറ്റെയിന്മെന്റ് ചാനലും, ഏഴ് ന്യൂസ് ചാനലും ഇതില്‌പെടും. ഒന്നോർത്താൽ ഇത് അത്ഭുതകരമാണ്. ഈ ചെറിയ നാട്ടിൽ ഇത്രയേറെ ചാനലുകൾക്ക് ഇടമുണ്ടോ? ഉണ്ട് എന്നാണ് തെളിയുന്നത്. ഇത്രയേറെ ചാനലുകൾ ഉണ്ടാവുമ്പോൾ സ്വാഭാവികമായും അവയ്ക്കിടയിലെ മത്സരത്തിന്റെ തീവ്രതയും കൂടും. മത്സരം കൂടുമ്പോൾ ചാനലുകളുടെ ഉള്ളടക്കത്തിന്റെ നിലവാരവും വിശ്വാസ്യതയും കുറയാനിടയുണ്ട്. ആധികാരികത ഉറപ്പാക്കിയ ശേഷം വാർത്ത കൊടുക്കാനിരുന്നാൽ ആ വാർത്ത എതിർ ചാനൽ മത്സരബുദ്ധിയോടെ ആദ്യം ബ്രേക്ക് ചെയ്താലോ എന്നാവും ഉത്കണ്ഠ. അപ്പോൾ ആധികാരികത ഉറപ്പാക്കുവാൻ കാത്തുനിൽക്കാതെ വാർത്ത കൊടുത്തു തുടങ്ങും. അത് ചാനലിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്നു.

ചാനലുകളുടെ പരസ്പര മത്സരംകൊണ്ട് ഇങ്ങനെയൊരു ദോഷമുണ്ടാവാം. എന്നാൽ, ദോഷം മാത്രമല്ല, ഗുണവുമുണ്ട്. ഒന്നോ രണ്ടോ ചാനലേ ഉള്ളുവെങ്കിൽ അവർ വിചാരിച്ചാൽ വളരെ പ്രധാനപ്പെട്ട ഒരു വാർത്ത വേണമെങ്കിൽ മൂടിവെക്കാം. ഒരുപാടു ചാനലുകൾ ഉള്ളപ്പോൾ ഇത്തരം തമസ്‌ക്കരണങ്ങൾ നടക്കില്ല. രണ്ട് ചാനലുകൾ ഒരു വാർത്ത മൂടിവച്ചാൽ, വേറെ നാലു ചാനലുകൾ ഇതേ വാർത്ത അതിഗംഭീരമായി പ്രേക്ഷകരിലെത്തിക്കും. ഫലമോ? തമസ്‌ക്കരിച്ച ചാനലുകൾക്ക് ആ വാർത്ത കിട്ടിക്കാണില്ല എന്നു ജനം കരുതും. അതല്ലെങ്കിൽ സ്ഥാപിത താല്പര്യത്തോടെ വാർത്ത മറച്ചുവെയ്ക്കുന്ന ചാനലുകളാണതെന്ന് ജനം കരുതും. രണ്ടായാലും, വിശ്വാസ്യതയെ അത് ഇല്ലാതെയാക്കും. മത്സരത്തിൽ നിന്ന് ആ ചാനലുകൾ പുറത്താവും.
മത്സരാധിഷ്ഠിത ചാനൽ വ്യവസായരംഗത്ത് അത്തരം ബുദ്ധിമോശം കാട്ടി സ്വയം ഇല്ലാതാവാൻ ഏതെങ്കിലും ചാനലുകളോ, അതിന്റെ ഉടമകളോ തയ്യാറാവുമെന്നു തോന്നുന്നില്ല. ഇതാണ് പൊതുസ്ഥിതിയെങ്കിലും തങ്ങളാൽ കഴിയുന്നവിധം ചിലരെ രക്ഷിക്കാനും മറ്റുചിലരെ ശിക്ഷിക്കാനും ചാനലുകളെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന ചാനൽ വ്യവസായക്കാർ ഇല്ല എന്നു പറയാനാവില്ല. കേരളത്തെയാകെ നടുക്കിയ ഒരു പ്രധാന വിഷയം സംബന്ധിച്ച് ചില ചാനലുകൾ വാർത്ത കൊടുത്ത രീതി പരിശോധിച്ചാൽ നിങ്ങൾക്ക് ഇതു മനസ്സിലാവും.
നിരവധി ചാനലുകളും അവയ്ക്കിടയിൽ മത്സരവും ഉണ്ടാവുന്നതുകൊണ്ട് ഗുണവുമുണ്ട്. അത്തരത്തിലുള്ള ബഹുസ്വരതയും ആരോഗ്യകരമായ മത്സരവുമുണ്ടാവണം. ആരോഗ്യകരമെന്നത് ഊന്നി പറയുകയാണ്. മത്സരം ആരോഗ്യകരമല്ലാത്തതായാൽ വിശ്വാസ്യതയില്ലായ്മയിലേക്ക് വീഴും. അവയ്ക്ക് പിന്നെ രക്ഷയുണ്ടാവില്ല. ചാനലുകളുടെ വൈവിധ്യം നമ്മുടെ വാർത്താരംഗത്തേയും പൊതുരംഗത്തേയും സുതാര്യമാക്കാൻ വലിയ ഒരളവിൽ സഹായകമാവും.

മറ്റു രംഗങ്ങളിലെ സ്വകാര്യസംരംഭങ്ങളെ പോലെയല്ല വാർത്താവിതരണ രംഗത്തെ സ്വകാര്യ സംരംഭങ്ങൾ. മറ്റു രംഗങ്ങളിലെ സ്വകാര്യ സംരംഭങ്ങളെ നയിക്കുന്നത് മുതൽമുടക്കിന്റെ താല്പര്യങ്ങൾ മാത്രമാവും. ചാനൽ രംഗത്ത് മുതൽമുടക്കിന്റെ താല്പര്യങ്ങൾ മാത്രം പരിരക്ഷിച്ചാൽ പോരാ. പ്രേക്ഷകന്റെ താല്പര്യംകൂടി പരിഗണിക്കണം. കൈയിൽ റിമോട്ടുമായി ഇരിക്കുന്ന സാധാരണ പ്രേക്ഷകനാണവിടെ പരമാധികാരി. ഇഷ്ടമില്ലാത്തതു കണ്ടാൽ പ്രേക്ഷകന് ആ നിമിഷം അടുത്ത ചാനലിലേക്ക് പോകാം. ഏതു ചാനലിനെയാണോ പ്രേക്ഷകൻ കൈവിടുന്നത്, ആ ചാനലിന്റെ റേറ്റിങ് താഴും. ജനങ്ങളെ വിശ്വാസത്തിലെടുത്തേ ചാനലുകൾക്ക് മുന്നോട്ട് പോകാനാവൂ എന്നർത്ഥം.

പുറത്തുനിന്നുള്ള സംരംഭകർ മലയാളത്തിൽ ചാനലുകൾ തുടങ്ങുമ്പോൾ മറ്റൊരു കാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റു ഭാഷയിൽ നിന്നും സംസ്‌ക്കാരത്തിൽ നിന്നും ഇവിടേക്ക് വരുന്നവർക്ക് ഇവിടുത്തെ ഭാഷ, അത് വേരുറപ്പിച്ചു നിൽക്കുന്ന ഇവിടുത്തെ സംസ്‌ക്കാരം എന്നിവ സംബന്ധിച്ചു വ്യക്തമായ ധാരണ ഉണ്ടായിക്കൊള്ളണമെന്നില്ല. കേരളത്തിൽ റേറ്റിങ് കൂട്ടാൻ കേരളത്തിനു പുറത്തുള്ള ഫോർമുലകളും സമവാക്യങ്ങളും മതിയാവില്ല. അതുകൊണ്ടുതന്നെ മലയാള ഭാഷയെയും സംസ്‌ക്കാരത്തെയും പരിരക്ഷിക്കുന്ന വിധത്തിലുള്ള ഫോർമുലകളും സമവാക്യങ്ങളും കണ്ടെത്തേണ്ടി വരും.

മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ താല്പര്യമില്ലാത്തവരെ മാദ്ധ്യമവിരുദ്ധരായി കാണുന്ന പ്രവണത ശരിയല്ല. ഭരണാധികാരത്തിലേക്കു ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രധാന ശ്രദ്ധ ഭരണം ഊർജ്ജസ്വലവും ജനകീയവുമാക്കി എടുക്കുന്നതിലാവണം. ആ അടിസ്ഥാന ഉത്തരവാദിത്വത്തിന് അവധി കൊടുത്ത് മാദ്ധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിൽ പോയിരിക്കരുത്. മാദ്ധ്യമങ്ങൾക്കുമുമ്പിൽ, പ്രത്യേകിച്ച് ക്യാമറക്ക് മുമ്പിൽ കഴിയുന്നത്ര കഴിഞ്ഞാൽക്കൊള്ളാമെന്ന് ആഗ്രഹിക്കുന്നവരുണ്ടാവാം. അവരെപ്പോലെ തന്നെയാവണം മറ്റുള്ളവരും എന്നു നിർബന്ധിക്കരുത്. വേറെ ജോലിയുള്ളതുകൊണ്ടു മാദ്ധ്യമങ്ങളിൽ നിന്നു ഒന്നൊഴിഞ്ഞു നിന്നാൽ ഉടൻ മാദ്ധ്യമങ്ങളിൽ നിന്ന് ഒളിച്ചോടി എന്ന് ആക്ഷേപിക്കരുത്. മാദ്ധ്യമങ്ങളെ ഞാൻ ഒഴിവാക്കുന്നു എന്ന് നിങ്ങളിൽ ചിലർക്ക് ആക്ഷേപമുണ്ടെന്ന് എനിക്കറിയാം. മാദ്ധ്യമങ്ങളെ ഒഴിവാക്കലാണ് ആവശ്യമെങ്കിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റു ദിവസങ്ങൾക്കുള്ളിൽ പ്രസ്‌ക്ലബിന്റെ 'മീറ്റ് ദ പ്രസ്' പരിപാടിക്കുള്ള ക്ഷണം മറ്റു പരിപാടികളിൽ ചിലതു മാറ്റിവച്ച് ഞാൻ സ്വീകരിക്കുമായിരുന്നോ? അതു ചെയ്തു. ഇടയ്ക്ക് ബ്രീഫിങ്ങും നടത്തി. എപ്പോഴും ക്യാമറയ്ക്ക് മുമ്പിൽ വന്നു നിൽക്കണമെന്നു പറയരുത്.

ചാനലുകൾക്ക് പലപ്പോഴും വിവാദങ്ങളാണു വേണ്ടത്. വിവാദങ്ങൾക്കുള്ള വിഭവങ്ങൾ വിളമ്പാൻ താല്പര്യമില്ലാത്തതുകൊണ്ട് സാമൂഹ്യസാംസ്കാരികരാഷ്ട്രീയരംഗങ്ങളിലെ പ്രമുഖർ ചാനലുകളിൽ നിന്നും വഴിമാറി നടക്കുന്നുണ്ടോ എന്ന് ചാനലുകൾ ഒന്നു പരിശോധിക്കുന്നത് നല്ലതാവും. നമ്മുടെ ഭാഷയെ, സാഹിത്യത്തെ, സംസ്‌ക്കാരത്തെ ഒക്കെ പരിപോഷിപ്പിക്കുന്നതിൽ ചാനലുകൾ എത്രത്തോളം പങ്ക് വഹിക്കുന്നുണ്ട് എന്നതും പരിശോധിക്കണം. റേറ്റിങ് മാത്രമാണ് മാനദണ്ഡമെന്നു വന്നാൽ റേറ്റിങ്ങിനുവേണ്ടി ഏതറ്റം വരെയും പോകാമെന്ന സ്ഥിതിയാവും. അത് സംസ്‌ക്കാരത്തിന് ആപത്തുണ്ടാക്കും. ചാനലുകൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം.
മാദ്ധ്യമങ്ങൾക്കുമേൽ ഏതു തരത്തിലുള്ള നിയന്ത്രണം ഏർപ്പെടുത്തുന്നതിനും എതിരാണ് ഈ സർക്കാർ. അത്തരത്തിലുള്ള ഒരു നീക്കവും ഈ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവില്ല. അഴിമതികളും മറ്റും തുറന്നു കാട്ടുന്നതിൽ ചാനലുകളും പത്രങ്ങളും വഹിച്ച പങ്കിനെ ആദരിക്കുന്നുണ്ട്. എന്നാൽ, ഒരു കാര്യം പറയാതിരിക്കാൻ നിർവാഹമില്ല. രാജ്യത്തെയും നാടിനെയും ബാധിക്കുന്ന ഗൗരവതരമായ പ്രശ്‌നങ്ങളെ അവഗണിക്കുകയും അവയെ നിസ്സാര കാര്യങ്ങൾകൊണ്ടു പകരംവെയ്ക്കുകയും ചെയ്യുന്ന പ്രവണത മാദ്ധ്യമങ്ങളിൽ ശക്തിപ്പെട്ടുവരുന്നുണ്ടോ? ഇക്കാര്യം മാദ്ധ്യമങ്ങൾതന്നെ പരിശോധിക്കണം എന്നു ഓർമ്മിപ്പിക്കട്ടെ.
(ന്യൂസ് 18 ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്തരൂപം)

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
20 പേർ കാടുകയറിയത് വർഷമോൾ എന്ന ഓട്ടോയിലും രണ്ട് ജീപ്പിലും; നേതൃത്വം നൽകിയത് ഷുഹൈബും; ഗുഹയിൽ പാകം ചെയ്യുകയായിരുന്ന മധുവിനെ കാട്ടിക്കൊടുത്തത് വനപാലകർ തന്നെ; മോഷണം തടയാൻ നാട്ടുകാർ തന്നെ പ്രതിയെ പിടിക്കണമെന്ന് ഉപദേശിച്ചത് പൊലീസുകാരും; അക്രമത്തിന് നേതൃത്വം നൽകിയവരെല്ലാം കുടിയേറ്റക്കാരും; ആർക്കിടെക്ടുകൾക്ക് പോലും പരിശീലനം നൽകിയ മധു എന്തിന് ജോലി രാജിവച്ച് കാടുകയറി? അട്ടപ്പാടിയിലെ ആൾക്കൂട്ട കൊലയിൽ ഉത്തരംമുട്ടി സർക്കാർ സംവിധാനങ്ങൾ
വീട്ടുജോലിക്കായി റിക്രൂട്ട് ചെയ്യും; കാറിന്റെ ഡിക്കിയിൽ കൊണ്ടു പോയി അറബികൾക്ക് സമ്മാനിക്കും; കള്ള പാസ്‌പോർട്ടായതിനാൽ ജയിൽവാസം ഭയന്ന് സ്ത്രീകളും വഴങ്ങും; ദുബായിലെത്തിച്ചത് 500ഓളം മലയാളി യുവതികളെ; ഷാർജയിലും അജ്മാനിലും ദുബായിലും വാണിഭ മാഫിയ; നെടുമ്പാശ്ശേരി മനുഷ്യക്കടത്തിൽ അഴിക്കുള്ളിലായ ചന്തപ്പടി സുരേഷ് വാണിഭ ചന്തയിൽ നിന്ന് ഉണ്ടാക്കിയത് കോടികൾ
ദാരിദ്ര്യം കാരണം യുപി ക്ലാസിൽ പഠനം നിർത്തി; ബീഡി തെറുപ്പിൽ നിന്ന് തൃശൂർ ചന്തയിലെ പച്ചക്കറിക്കാരിയായി; ഗൾഫിലെത്തിയതോടെ അറബികളുടെ തോഴിയും; ദുബായിൽ അയൽവാസി സ്റ്റുഡിയോ ഉടമയെ പങ്കാളിയായി കിട്ടിയപ്പോൾ കച്ചവടം പൊടി പൊടിച്ചു; മനുഷ്യക്കടത്ത് പുറത്താക്കിയത് സെക്‌സ് റാണിയുടെ വളർച്ചയുടെ ചരിത്രം; നെടുമ്പാശ്ശേരി കേസിൽ ലിസി സോജനും സംഘവും അഴിക്കുള്ളിലാകുന്നത് ഇങ്ങനെ
മധുവിനെ ആദിവാസി എന്നു വിളിക്കരുതെന്ന മമ്മൂട്ടിയുടെ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധ കനത്തപ്പോൾ അട്ടപ്പാടിയിലെ ആദിവാസി ഗ്രാമം താരം ദത്തെടുത്തെന്ന നുണ പ്രചരണവുമായി ഫാൻസുകാർ; എവിടെ എന്നു ചോദിച്ചപ്പോൾ മറുപടിയില്ല; മോദിയെ തൃപ്തിപ്പെടുത്താൻ ഗോഞ്ചിയൂർ ഗ്രാമം ദത്തെടുത്ത സുരേഷ് ഗോപി പിന്നീട് തിരിഞ്ഞു നോക്കാതെ മുങ്ങിയെന്നും ആക്ഷേപം
ബിടെക് കഴിഞ്ഞ ചേട്ടന് കാസർഗോഡ് ഇന്റർവ്യൂ; സഹോദരനെ ബസ് കയറ്റി വിട്ട ശേഷം വീട്ടിലേക്ക് മടങ്ങും വഴി അപകടം; ആംബുലൻസിന് വേണ്ടി കാത്തു നിന്ന് നാട്ടുകാർ സമയം പാഴാക്കിയത് ജീവനെടുത്തു; പ്ലസ് വണ്ണുകാരന്റെ മരണത്തിന്റെ ഉത്തരവാദിത്തവും എല്ലാം കണ്ട് കൈയും കെട്ടി നിന്നവർക്ക് തന്നെ; കറുകടത്തെ കരയിച്ച് എബിൻ റോയിയുടെ ദാരുണാന്ത്യം
മുറിയുടെ താക്കോൽ കളഞ്ഞതിനാൽ പൂട്ടുപൊളിക്കാൻ ഗ്യാസ് കട്ടർ ചോദിച്ചപ്പോൾ പാക്കിസ്ഥാനികൾക്ക് കൊടുത്തു; ബാങ്ക് കവർച്ചയിൽ ഗ്യാസ് കട്ടർ എത്തിയപ്പോൾ മൂന്ന് മലയാളികൾക്ക് കോടതി വിധിച്ചത് ജീവപര്യന്തം; ചെയ്യാത്ത കുറ്റത്തിന് അഴിക്കുള്ളിൽ കിടന്നവർക്ക് ആശ്വാസവുമായി ഒമാൻ രാജാവിന്റെ ഇടപെടലും; 20വർഷത്തെ ജയിൽ വാസത്തിന് ശേഷം സന്തോഷും ഷാജഹാനും കൊച്ചിയിലെത്തി; ആവേശത്തോടെ സ്വീകരിച്ച് ബന്ധുക്കളും
ഷുഹൈബ് വധത്തിൽ അഞ്ചുപേർ കൂടി കസ്റ്റഡിയിൽ; പിടിച്ചതുകൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരും ഗൂഢാലോചന നടത്തിയവരും; കൃത്യം നടത്തി കർണാടകയിലെ വിരാജ് പേട്ടയിലേക്ക് മുങ്ങിയവരെ പൊക്കിയത് മട്ടന്നൂർ സിഐയും സംഘവും; എസ്‌പി ശിവവിക്രമിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു; സിപിഎം ബന്ധം തെളിഞ്ഞ കേസിൽ പൊലീസിന്റേത് നിർണായക നടപടികൾ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
ബൈബിളിനകത്തു കണ്ട 'രാഖി' സത്യം പറഞ്ഞു; സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയെ ആസിഡൊഴിച്ച് ആക്രമിച്ചത് പ്രണയം മൂത്ത്; വിരൂപിയായാൽ അന്യമതക്കാരിയെ തനിക്ക് തന്നെ സ്വന്തമാക്കാമെന്ന് മർച്ചന്റ് നേവിക്കാരൻ സ്വപ്നം കണ്ടു; കപ്പലിൽ ഉപയോഗിക്കുന്ന ആസിഡുമായി സൗദിയിൽ നിന്നെത്തിയത് കല്ല്യാണം മുടക്കാൻ; കുറ്റിച്ചലിലെ ആസിഡ് ആക്രമണത്തിൽ പരുത്തിപ്പള്ളിക്കാരൻ സുബീഷ് വേണുഗോപാൽ അറസ്റ്റിൽ; പ്രതിയിലേക്ക് പൊലീസെത്തിയത് സമർത്ഥമായ നീക്കങ്ങളിലൂടെ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
സാം എബ്രഹാമിനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന് തന്നെ; സോഫിയയും അരുൺ കമലാസനനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; വികാരരഹിതനായി വിധി കേട്ട് ഒന്നാം പ്രതി; സോഫിയ വിധി കേട്ടതും ജയിലിലേക്ക് മടങ്ങിയതും പൊട്ടിക്കരഞ്ഞ്; ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കോടതി നിഗമനത്തിലെത്തിയത് 14 ദിവസത്തെ വിചാരണയ്‌ക്കൊടുവിൽ; മെൽബണെ ഞെട്ടിച്ച മലയാളി കൊലയിൽ ശിക്ഷ തീരുമാനിക്കാനുള്ള വാദം അടുത്ത മാസം 21ന് തുടങ്ങും
രാകേഷ് എങ്ങനെ ഡയസിലിക്കുന്നുവെന്ന് മന്ത്രി ബാലനോട് ചോദിച്ചത് പാച്ചേനി; സിപിഎം പ്രതിനിധിയായെന്ന് ജയരാജൻ നൽകിയ മറുപടി തിരിച്ചടിച്ചു; ജനപ്രതിനിധികളെ വിളിച്ചിട്ടില്ലല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മന്ത്രിമാർ പതറി; കെസി ജോസഫിനേയും സണ്ണി ജോസഫിനേയും കെഎം ഷാജിയേയും എത്തിച്ച് യുഡിഎഫിന്റെ മിന്നൽ ആക്രമണവും; സമാധാന ചർച്ച പൊളിഞ്ഞത് ഭരണക്കാരുടെ പിടിപ്പുകേടിൽ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
വലംകൈയായ ശുഹൈബിനെ 36 വെട്ടിൽ തീർത്തതറിഞ്ഞ് വിങ്ങിപ്പൊട്ടിയ കെ സുധാകരൻ ഖത്തറിൽ നിന്നും അടുത്ത വിമാനത്തിൽ നാട്ടിലെത്തി; വെട്ടിനുറുക്കിയ മൃതദേഹം കണ്ട് സങ്കടവും രോഷവും അണപൊട്ടി കണ്ണൂരിലെ നേതാവ്; മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു; ഇരുട്ടിന്റെ മറവിൽ അക്രമികൾ ഇല്ലാതാക്കിയത് മൂന്ന് അനുജത്തിമാരുടെയും പ്രതീക്ഷയായ ഏകആൺതരിയെ