Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നീലക്കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറയ്ക്കില്ല; അത്തരമൊരു തീരുമാനം മന്ത്രിസഭാ യോഗത്തിൽ കൈക്കൊണ്ടിട്ടില്ല; ഉദ്യാനം സംരക്ഷിക്കപെടേണ്ടത്; നാട്ടുകാരുടെ പരാതി കണ്ടില്ലെന്ന് നടിക്കരുത്; മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തിയത് ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ: വിവാദത്തോടെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി

നീലക്കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറയ്ക്കില്ല; അത്തരമൊരു തീരുമാനം മന്ത്രിസഭാ യോഗത്തിൽ കൈക്കൊണ്ടിട്ടില്ല; ഉദ്യാനം സംരക്ഷിക്കപെടേണ്ടത്; നാട്ടുകാരുടെ പരാതി കണ്ടില്ലെന്ന് നടിക്കരുത്; മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തിയത് ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ: വിവാദത്തോടെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി

മറുനാടൻ മലയാളി ഡസ്‌ക്

കൂത്തുപറമ്പ്: നീലക്കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തീർണം കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരമൊരു തീരുമാനം സർക്കാർ കൈക്കൊണ്ടിട്ടില്ല. മന്ത്രിസഭാ യോഗത്തിൽ അത്തരം തീരുമാനമെടുത്തു എന്ന വാർത്തകൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

നീലക്കുറിഞ്ഞി പൂത്ത് നിൽക്കുന്ന പ്രദേശത്തെ കുറിച്ച് പഠിക്കാനാണ് മന്ത്രിതല സംഘത്തെ നിയോഗിച്ചത്. കുറിഞ്ഞി സങ്കേതം വെട്ടിച്ചുരുക്കാൻ ഒരു പഠനവും നടത്തുന്നില്ല. കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടാത്താാനാണ് മന്ത്രിതലസമിതി. വിമർശനം സദ്ദുദ്ദേശ്യത്തോടെയാണെങ്കിൽ വിമർശകർ ഇക്കാര്യം മനസ്സിലാക്കണം. കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട യോഗത്തിൽ ഒരു തർക്കവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

കുറിഞ്ഞി ഉദ്യാന വിവാദവുമായി ബന്ധപ്പട്ട് ജനങ്ങളെ ശത്രുപക്ഷത്ത് നിർത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും പിണറായി പറഞ്ഞു. നീലക്കുറിഞ്ഞി പ്രദേശം സംരക്ഷിക്കേണ്ടതുണ്ട് എന്നത് തന്നെയാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറിഞ്ഞി ഉദ്യാനം വെട്ടിച്ചുരുക്കുന്നു, പദ്ധതി ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്നൊക്കെയാണ് പ്രചാരണങ്ങൾ വരുന്നത്. എന്നാൽ ഇതിലൊന്നും ഒരു കാര്യവുമില്ലെന്നും മുഖ്യമന്ത്രി കൂത്തുപറമ്പിൽ പറഞ്ഞു.

നീലക്കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അദദ്ദേഹം റവന്യൂമന്ത്രിക്കും മുഖ്യമന്ത്രിക്കു കത്തയക്കുകയും ചെയ്തിരുന്നു. ഉദ്യാനത്തിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും ജനങ്ങളുടെ ആശങ്കയുടെ പേരിൽ കൈയേറ്റങ്ങൾ സംരക്ഷിക്കരുതെന്നുമാണ് വി എസ് കത്തിൽ പ്രധാനമായും ആവശ്യപ്പെട്ടത്.

കുറിഞ്ഞി ഉദ്യാനത്തിന്റെ സംരക്ഷണത്തിൽ നിന്ന് സർക്കാർ പിന്നോട്ടു പോകരുതെന്നും സങ്കേതത്തിന്റെ വിസ്തൃതി കുറയ്ക്കരുതെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റങ്ങൾ കർശനമായി ഒഴിപ്പിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നു.

ഇടുക്കിയിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർ നിർണയിക്കാനുള്ള റവന്യു വകുപ്പിന്റെ നീക്കം വിവാദത്തിലായ പശ്ചാത്തലത്തിലാണ് വി എസ് നിലപാട് വ്യക്തമാക്കി കത്ത് നൽകിയത്. 3200 ഹെക്ടറിലായിരുന്നു പതിനൊന്ന് വർഷം മുമ്പ് ഇടുക്കിയിൽ കുറിഞ്ഞി ദേശീയോദ്യാനം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പ്രഖ്യാപനമല്ലാതെ മറ്റ് നടപടികളൊന്നുമുണ്ടാവാത്തതോടെ ഭൂമിയിൽ വ്യാജപട്ടയവും മറ്റും ഉപയോഗിച്ചുള്ള കൈയറ്റം വർധിക്കുകയായിരുന്നു.

തുടർന്നാണ് ഭൂമിയുടെ അതിർത്തി പുനർനിർണയിക്കാനുള്ള നടപടികളുമായി റവന്യൂവകുപ്പ് മുന്നോട്ട് പോവാൻ തീരുമാനിച്ചത്. ഇതോടെ സി.പി.എം അടക്കമുള്ളവർ റവന്യുവകുപ്പിനെതിരെ രംഗത്തു വന്നിരുന്നു. അതിർത്തി പുനർ നിർണയിക്കുന്നത് ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാൻ ഇടയാക്കുമെന്ന റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ നിലപാടിനെ മന്ത്രി ഇ.ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP