Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎമ്മിന്റെ കേരള യാത്ര പിണറായി വിജയൻ നയിക്കും; വിഎസിനെ മത്സരിപ്പിച്ച് പിണറായിയെ നേതാവായി ഉയർത്തുമെന്ന് സൂചന; മുഖ്യമന്ത്രി സ്ഥാനാർത്ഥിയിൽ അവ്യക്തത രൂക്ഷം

സിപിഎമ്മിന്റെ കേരള യാത്ര പിണറായി വിജയൻ നയിക്കും; വിഎസിനെ മത്സരിപ്പിച്ച് പിണറായിയെ നേതാവായി ഉയർത്തുമെന്ന് സൂചന; മുഖ്യമന്ത്രി സ്ഥാനാർത്ഥിയിൽ അവ്യക്തത രൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന ചോദ്യത്തെ കൂടുതൽ സങ്കീർണ്ണമാക്കി സിപിഎമ്മിന്റെ തീരുമാനം. പ്രചരണത്തിന് മുന്നോടിയായി സിപിഐ(എം) ജനവരിയിൽ നടത്തുന്ന കേരള യാത്രയെ പിണറായി വിജയൻ നയിക്കും. നേരത്തെയും പിണറായി ഇത്തരം യാത്രകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. എന്നാൽ ഇന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയെന്ന നിലയിലായിരുന്നു നേതൃത്വം നൽകിയത്. എന്നാൽ ഇപ്പോൾ കോടിയേരി ബാലകൃഷ്ണനാണ് സെക്രട്ടറി. എന്നിട്ടും പിണറായിയെ നേതൃത്വം ഏൽപ്പിക്കുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന നിലപാടിലാണ് വി എസ് അച്യൂതാനന്ദൻ. ഈ സാഹചര്യത്തിൽ വിഎസിനെ മുഖ്യമന്ത്രിയാക്കാൻ ശ്രമിക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് പിണറായിക്കായുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. സംഘടനയിൽ പിണറായി വിഭാഗത്തിനുള്ള സ്വാധീനത്തിന്റെ നേർ ചിത്രമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇതിനോട് വി എസ് അച്യുതാനന്ദൻ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണ്ണായകം. തദ്ദേശ തെരഞ്ഞെടുപ്പിൽ വിഎസിന്റെ പ്രചരണം പാർട്ടിക്ക് ഗുണകരമായിരുന്നു. 11 ജില്ലകളിൽ വി എസ് നടത്തിയ പ്രചരണത്തിൽ വലിയ ആൾക്കൂട്ടവും എത്തി. സാമൂഹിക പ്രശ്‌നങ്ങളിൽ വിഎസിന്റെ ഇടപെടലും ചർച്ചയായി. വിഎസിന്റെ ആരോഗ്യത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതും ശ്ര്‌ദ്ധേയമാണ്. ഇതിനിടെയാണ് ജാഥയുടെ നേതൃത്വത്തിൽ പിണറായി എത്തുന്നത്.

സീതാറാം യെച്ചൂരിയുടെ പ്രസ്താവനയോടെ വി എസ് തന്നെയാകും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന പ്രചരണം ശക്തമായി. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത് വന്നു. ഇതോടെ മുഖ്യമന്ത്രിയെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് കോടിയേരിയും പിണറായിയും വ്യക്തമാക്കി. ഇതിന്റെ തുടർച്ചയാണ് പുതിയ തീരുമാനവും. ഇതിലൂടെ സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും പ്രധാനമായ നേതാവ് പിണറായിയാണെന്ന് വ്യക്തമാക്കുകയാണ് കോടിയേരി ബാലകൃഷ്ണും ഔദ്യോഗിക സംവിധാനം. കേരളത്തിൽ നിന്നുള്ള ഏറ്റവും മുതിർന്ന പിബി അംഗമെന്ന നിലയിലാണ് അദ്ദേഹത്തെ ജാഥയുടെ ചുമതല ഏൽപ്പിക്കുന്നതെന്നാണ് പാർട്ടി നൽകുന്ന വിശദീകരണം. മറ്റ് വിവാദങ്ങൾ അപ്രസക്തമാണെന്നും പറയുന്നു.

ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റാണ് പിണറായിയെ ജാഥാ ക്യാപ്റ്റനായി തീരുമാനിച്ചത്. ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ കാസർകോട് നിന്നും തിരുവനന്തപുരത്തേക്കാണ് ജാഥ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ആരു നയിക്കുമെന്ന ചോദ്യത്തിന് വ്യക്തമായ സൂചനയാണ് പിണറായിയെ ജാഥാ ക്യാപ്റ്റനായി നിശ്ചയിച്ചതിലൂടെ സിപിഐ(എം) നൽകിയിരിക്കുന്നത്. യാത്രയുടെ പേരും മറ്റു അംഗങ്ങളെയും സംസ്ഥാന സമിതി തീരുമാനിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലൂടെയും ജാഥ സഞ്ചരിക്കും. നേരത്തെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാകും ജാഥ നയിക്കുക എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അതിൽ നിന്നും മാറി പിണറായിയെ ജാഥയുടെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു.

മുൻകാലങ്ങളിൽ സംസ്ഥാന സെക്രട്ടറിയോ പ്രതിപക്ഷ നേതാവോ ആയിരുന്നു ജാഥാ ക്യാപ്റ്റനായിരുന്നത്. എന്നാൽ അതിനു വിപരീതമായാണ് സിപിഐ(എം) പിണറായിയെ ജാഥാ ക്യാപ്റ്റൻ ആക്കുന്നത്. ഇതിലൂടെ അടുത്ത തിരഞ്ഞെടുപ്പിൽ ആരു നയിക്കുമെന്ന ചോദ്യത്തിനുള്ള മറുപടിയാണ് സിപിഐ(എം) നൽകുന്നത്. ഇതിനു മുൻപ് നവകേരള യാത്രയ്ക്കും കേരള രക്ഷാ യാത്രയ്ക്കും നേതൃത്വം നൽകിയത് പിണറായി ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP