Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ ആർഎസ്എസ് - വെള്ളാപ്പള്ളി കൂട്ടുകെട്ട് ഉണ്ടാക്കിയത് ഉമ്മൻ ചാണ്ടി; യുഡിഎഫിൽ തുടരുന്ന രാജൻബാബു നടേശന്റെ പാർട്ടിക്ക് ഭരണഘടന എഴുതാൻ പോയത് ഇതിന്റെ തെളിവെന്ന് പിണറായി വിജയൻ

കേരളത്തിൽ ആർഎസ്എസ് - വെള്ളാപ്പള്ളി കൂട്ടുകെട്ട് ഉണ്ടാക്കിയത് ഉമ്മൻ ചാണ്ടി; യുഡിഎഫിൽ തുടരുന്ന രാജൻബാബു നടേശന്റെ പാർട്ടിക്ക് ഭരണഘടന എഴുതാൻ പോയത് ഇതിന്റെ തെളിവെന്ന് പിണറായി വിജയൻ

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആർഎസ്എസുമായി അടുപ്പിച്ചത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്ന് ആരോപിച്ച് സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. കോഴിക്കോട്ട് മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കവേയാണ് പിണറായി ഉമ്മൻ ചാണ്ടിക്കെതിരെ രംഗത്തെത്തിയത്. ഇപ്പോഴും യുഡിഎഫിന്റെ ഭാഗമായി തുടരുന്ന ജെഎസ്എസ് വിഭാഗത്തിന്റെ നേതാവ് രാജൻബാബു വെള്ളാപ്പള്ളി നടേശന്റെ പാർട്ടിക്ക് ഭരണഘടന എഴുതാൻ പോയത് ഈ കൂട്ടുകെട്ടിന്റെ പ്രത്യക്ഷമായ തെളിവാണെന്നും പിണറായി വിശദീകരിച്ചു.

എസ്എൻഡിപിയെ ആർഎസ്എസ് പാളയത്തിൽ എത്തിച്ചതിനെ വിമർശിച്ച കെപിസിസി പ്രസിഡന്റ് വി എം സുധീരനെ വളരെ മോശമായ രീതിയിലാണ് വെള്ളാപ്പള്ളി വിമർശിച്ചത്. എന്നാൽ, ഇതിനെതിരെ യുഡിഎഫിൽ ഉയർന്നുവന്ന പ്രതിഷേധങ്ങളെ പോലും ഉമ്മൻ ചാണ്ടി ഇടപെട്ട് വഴിതിരിച്ചു വിട്ടുവെന്നും പിണറായി ആരോപിച്ചു. മുഴുൻ ഘടകകക്ഷികളും വെള്ളാപ്പള്ളിക്കെതിരെ വിമർശനം ഉന്നയിച്ചപ്പോൾ അതിനെ എതിർത്തതും പ്രതികരിക്കേണ്ടെന്ന് പറഞ്ഞതും ഉമ്മൻ ചാണ്ടിയാണെന്നും അദ്ദേഹം ചൂ്ണ്ടിക്കാട്ടി. ആർഎസ്എസിന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് ജയിക്കാമെന്നാണ് ഉമ്മൻ ചാണ്ടി കണക്കാക്കുന്നത്. എന്നാൽ, അരുവിക്കര അല്ല കേരളം മുഴുവൻ എന്ന് ഉമ്മൻ ചാണ്ടി മനസ്സിലാക്കണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ഭരണത്തുടർച്ചക്ക് വേണ്ടിയാണെന്ന് ഉമ്മൻ ചാണ്ടി ആർഎസ്എസ്സിനേയും കേരളത്തിൽ അക്കൗണ്ട് തുറക്കാൻ വേണ്ടി ആർഎസ്എസ് ഉമ്മൻ ചാണ്ടിയേയും സഹായിക്കുകയാണ്. രാജ്യത്ത് കോൺഗ്രസസും ആർഎസ്എസും പരസ്പരം പോരടിക്കുകയാണെങ്കിലും കേരളത്തിൽ അവർ ഒരുമിച്ച് നിൽക്കുകയാണ്. കേരളത്തിൽ ബിജെപി കോൺഗ്രസ് സഹകരണത്തിന്റെ ചരിത്രമുണ്ട്. വടകര ബോപ്പൂർ പരീക്ഷണമൊക്കെ അതിന്റെ ഭാഗമായിരുന്നു. അന്നെല്ലാം ഇത് ഉണ്ടാക്കാൻ മുൻകൈ എടുത്തത് ആർഎസ്എസ് ആയിരുന്നു. ഇത്തവണ അതിന് വെള്ളാപ്പള്ളി നടേശന്റേയും കോൺഗ്രസിന്റെ ദേശീയ നേതൃത്വംപോലും തള്ളിപ്പറഞ്ഞ ഒരു വ്യവസായിയുടേയും പങ്കുണ്ട്. ആ വ്യവസായിയെ കേരളത്തിലേക്ക് ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചപ്പോൾ ഉമ്മൻ ചാണ്ടിക്ക് ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നുവെന്നും പിണറായി ആരോപിച്ചു.

സർക്കാർ പദവികളിലിരിക്കുന്ന എസ്എൻഡിപി നോമിനികൾ രാജിവെക്കാത്തത് ഉമ്മൻ ചാണ്ടിയും ആർഎസ്എസും എസ്എൻഡിപിയും കൂട്ടുകെട്ടാണെന്നതിന് തെളിവാണ്. കേരളത്തിൽ യുഡിഎഫ് ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. പലയിടത്തും യുഡിഎഫ് എന്ന നിലയിൽ മത്സരിക്കില്ലെന്ന് ഘടകകക്ഷികൾ തന്നെ തുറന്നു പറയുന്ന സ്ഥിതിവന്നിരിക്കുന്നു. ചിലയിടത്ത് കോൺഗ്രസും കേരള കോൺഗ്രസും തമ്മിൽ അടിയാണ്. ചിലയിടത്ത് മുസ്ലിംലീഗും കോൺഗ്രസും തമ്മിലാണ് മത്സരമെന്നും പിണറായി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP