Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ എം മാണിക്കെതിരായ കോഴ ആരോപണത്തിന്റെ രാഷ്ട്രീയഗുണം കിട്ടുന്നത് മുഖ്യമന്ത്രിക്ക്; മന്ത്രിമാരിൽ നേരിട്ട് ബാർ നടത്തുന്നവരുണ്ട്: കെ എം മാണിയെ തള്ളിപ്പറയാതെ പിണറായി വിജയൻ

കെ എം മാണിക്കെതിരായ കോഴ ആരോപണത്തിന്റെ രാഷ്ട്രീയഗുണം കിട്ടുന്നത് മുഖ്യമന്ത്രിക്ക്; മന്ത്രിമാരിൽ നേരിട്ട് ബാർ നടത്തുന്നവരുണ്ട്: കെ എം മാണിയെ തള്ളിപ്പറയാതെ പിണറായി വിജയൻ

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്കെതിരായ കോഴ വിവാദത്തിൽ മാണിയെ തള്ളിപ്പറയാൻ തയ്യാറാകാതെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ രംഗത്തെത്തി. ആരോപണങ്ങളുടെ രാഷ്ട്രീയം നേട്ടം കൊയ്ത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്ന് ആരോപിച്ച പിണറായി മാണിയെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്.

ഇപ്പോൾ ഉയർന്നുകേൾക്കുന്ന ആരോപണങ്ങളിൽ ആശ്ചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ ബാറുമായി ബന്ധപ്പെട്ട കാര്യത്തിൽ കോടികളുടെ കഥ ഉപശാലാ വൃത്തങ്ങളിൽ കേൾക്കുന്നുണ്ടായിരുന്നു. 15 കോടി കൈക്കൂലി വാങ്ങിയെന്നാണ് കേട്ടത്. അതിന് മുമ്പ് വലിയ തുകയാണ് കേട്ടത്. കേട്ടുകേൾവി വച്ച് അഭിപ്രായം പറാൻ സിപിഎമ്മില്ല, എന്നാൽ ഈ കേട്ടുകേൾവി ശരിയാണെന്ന് തെളിഞ്ഞതായി പിണറായി പറഞ്ഞു.

ബാർ വിഷയത്തിൽ മാണിക്കെതിരെ ആരോപണം ഉയരാൻ കാരണം രാഷ്ട്രീയമാണ്. മാണിയെ മുഖ്യമന്ത്രി ആക്കണമെന്ന് കുറെക്കാലമായി കോൺഗ്രസിലും. യു.ഡി.എഫിലും കേരളാ കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. ആ ആവശ്യത്തിന് തടയിടുകയാണ് ഇപ്പോഴത്തെ ആരോപണത്തിന്റെ ലക്ഷ്യം. എന്നാൽ ബിജു രമേശിന്റെ ആരോപണങ്ങളെ അവിശ്വസിക്കേണ്ട ആവശ്യവുമില്ല. വ്യക്തി അത്രയും പണം നൽകാൻ കെൽപുള്ളയാളാണ്. അതുകൊണ്ട് ആരോപണം വിലക്കുറച്ച് കാണാനാവില്ല. അയാളുടെ കൈയിൽ തെളിവുകൾ ഉണ്ടാവാമെന്നും പിണറായി പറഞ്ഞു.

ബാർ വിവാദത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും എക്‌സൈസ് മന്ത്രി കെ.ബാബുവിന്റേയും പങ്ക് അന്വേഷിക്കണം. മന്ത്രിസഭയിലെ പലർക്കും ബാറുകളിൽ ഓഹരിയുണ്ടാവാം. മന്ത്രി ആയിരിക്കുന്നതിനാൽ അത് പുറത്ത് പറയുന്നില്ലെന്ന് മാത്രം. സർക്കാർ അഴിമതിയുടെ കൂടാരമായി മാറിയിരിക്കുകയാണെന്നും പിണറായി പറഞ്ഞു.

അതേസമയം നേരത്തെ വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടത്. മാണിക്കെതിരായ ആരോപണങ്ങൽ അതീവ ഗുരുതരമാണെന്നും അച്യുതാനന്ദൻ പറഞ്ഞു. മദ്യനയം സംബന്ധിച്ച് തന്നെ ജനങ്ങൾക്ക് വ്യക്തത നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ആരോപണം ഉയർന്ന സാഹചര്യത്തിൽ മാണിക്ക് മന്ത്രിസഭയിൽ തുടരാൻ യാതൊരു അവകാശവുമില്ലെന്നും മാണി ഉടൻ രാജിവെക്കണം. ഈ വിഷയത്തിൽ ചീഫ് വിപ്പ് പി.സി ജോർജ്ജ് നടത്തുന്ന പ്രസ്ഥാവനകളെ താൻ കാര്യമാക്കുന്നില്ലെന്നും കാരണം പി.സി ജോർജ്ജ് മാണിയുടെ ആളാണെന്നതാണെന്നും വി എസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP