Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഗിരീഷ് കർണാടിനെതിരായ വധഭീഷണിയിലൂടെ പുറത്തുവരുന്നത് വർഗീയവാദികളുടെ രക്തദാഹം; ഭീഷണികൾക്കും അസഹിഷ്ണുതയ്ക്കും ഇന്ധനം പകരുന്നത് മോദി സർക്കാരിന്റെ നയമെന്നും പിണറായി

ഗിരീഷ് കർണാടിനെതിരായ വധഭീഷണിയിലൂടെ പുറത്തുവരുന്നത് വർഗീയവാദികളുടെ രക്തദാഹം; ഭീഷണികൾക്കും അസഹിഷ്ണുതയ്ക്കും ഇന്ധനം പകരുന്നത് മോദി സർക്കാരിന്റെ നയമെന്നും പിണറായി

തിരുവനന്തപുരം: രാജ്യത്ത് വർഗീയവാദികളുടെ ഭീഷണിക്കും അസഹിഷ്ണുതയ്ക്കും ഇന്ധനം പകരുന്നത് നരേന്ദ്ര മോദി സർക്കാരിന്റെ നയമാണെന്നു സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ജ്ഞാനപീഠ ജേതാവും എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്ര സംവിധായകനുമായ ഗിരീഷ് കർണാടിനെതിരെ ഉണ്ടായ വധഭീഷണിയിലൂടെ പുറത്തുവരുന്നത് വർഗീയ വാദികളുടെ രക്തദാഹം കൂടിയാണെന്നും പിണറായി കുറ്റപ്പെടുത്തി.

ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യംനല്കുന്നു. അത് ഹനിക്കാനുള്ള ഏതു നീക്കവും ഭരണഘടനയെയും രാജ്യത്തെയും മനുഷ്യന്റെ മൗലികാവകാശത്തെയും തകർക്കാനുള്ളതാണെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പിണറായി ചൂണ്ടിക്കാട്ടി.

അത്യന്തം ഗുരുതരമായ സ്ഥിതി രാജ്യത്ത് തുടരുകയാണ് എന്നതിന്റെ തെളിവാണ് ഗിരീഷ് കർണാടിനെതിരായ വധഭീഷണി. കൽബുർഗിയുടെ ഗതിയായിരിക്കും കർണാടിനെന്നാണ് ഭീഷണി. ഗോവിന്ദ് പൻസാരെ, നരേന്ദ്ര ധബോൽക്കർ, എം എം കലബുർഗി ഇങ്ങനെ മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിച്ചവരുടെ ജീവനെടുത്ത് വിജയം ആഘോഷിക്കുകയാണ് വർഗീയ ശക്തികൾ. മനുഷ്യസമൂഹം ഒന്നടങ്കം തങ്ങളുടെ കൽപ്പനകൾ പാലിച്ച് ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന മതതീവ്രവാദശക്തികൾക്ക് ഇരകളാകുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും പിണറായി പറഞ്ഞു.

പിണറായിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യംനല്കുന്നു. അത് ഹനിക്കാനുള്ള ഇതു നീക്കവും ഭരണഘടനയും രാജ്യത്തെയും മനുഷ്യന്റെ മൗലികാവകാശത്തെയും തകർക്കാനുള്ളതാണ് .

ജ്ഞാനപീഠ ജേതാവും എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്ര സംവിധായകനുമായ ഗിരീഷ് കർണാടിനെതിരെ വധഭീഷണിവന്നത് അത്യന്തം ഗുരുതരമായ സ്ഥിതി രാജ്യത്ത് തുടരുകയാണ് എന്നതിന്റെ തെളിവാണ്.
.കൽബുർഗിയുടെ ഗതിയായിരിക്കും കർണാടിനെന്നാണ് ഭീഷണി. ഗോവിന്ദ് പൻസാരെ, നരേന്ദ്ര ധബോൽക്കർ, എം എം കലബുർഗിഇങ്ങനെ മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിച്ചവരുടെ ജീവനെടുത്ത് വിജയം ആഘോഷിക്കുകയാണ് വർഗീയ ശക്തികൾ. മനുഷ്യസമൂഹം ഒന്നടങ്കം തങ്ങളുടെ കൽപ്പനകൾ പാലിച്ച് ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന മതതീവ്രവാദശക്തികൾക്ക് ഇരകളാകുന്നവരുടെ എണ്ണം വർധിക്കുകയാണ്.

ടിപ്പു സുൽത്താൻ ജയന്തി ആഘോഷങ്ങൾക്കിടെ, ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് ടിപ്പു സുൽത്താന്റെ പേര് നൽകണം എന്ന് കർണാട് ആവശ്യപ്പെട്ടിരുന്നു. ഗിരീഷ് കർണാട് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും സർക്കാരിന് അത്തരം പദ്ധതികളൊന്നും ഇല്ലെന്നും ചടങ്ങിൽ സന്നിഹിതനായിരുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്നീട് വിശദീകരിച്ചു. വിഷയം വിവാദമാക്കി ഉയർത്തിയപ്പോൾ, താൻ പറഞ്ഞ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്ന് ഗിരീഷ് കർണാട് തന്നെ പിന്നീട് വ്യക്തമാക്കി.

അതിലൊന്നും അടങ്ങാതെ, കലബുർഗിയുടെ ഗതി കർണാടിനും വരും എന്ന് ഭീഷണിപ്പെടുത്തുന്നത് കത്തുന്ന അസഹിഷ്ണുത മാത്രമല്ല, വർഗീയ വാദികളുടെ രക്തദാഹം കൂടി പുറത്തു കൊണ്ടുവരുന്നു. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം സംഘപരിവാറിനു പണയം വച്ചിട്ടില്ല ഒരു ഇന്ത്യക്കാരനും. നിങ്ങൾക്ക് വിയോജിപ്പുണ്ടെങ്കിൽ അത് പറയാം. അല്ലാതെ അഭിപ്രായം പറഞ്ഞതിന് വധ ശിക്ഷ വിധിച്ചു കളയും എന്ന ഭീഷണി അംഗീകരിച്ചു കിട്ടണമെങ്കിൽ ഇന്ത്യയിലെ മതനിരപേക്ഷ വിശ്വാസികളിൽ അവസാനത്തെ ആളെയും ഇല്ലാതാക്കേണ്ടിവരും.

തുടരെ തുടരെ കൊലപാതകങ്ങളും അക്രമങ്ങളും വർഗീയ പ്രചാരണവും അരങ്ങേറുമ്പോൾ അവയെ പ്രോത്സാഹിപ്പിക്കാനോ മൗനം കൊണ്ട് സമ്മതം നല്കാനോ തയാറാകുന്ന നരേന്ദ്ര മോദി സർക്കാരിന്റെ നയമാണ് ഇത്തരം ഭീഷണികൾക്കും അസഹിഷ്ണുതയ്ക്കും ഇന്ധനം പകരുന്നത്.

ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യംനല്കുന്നു. അ...

Posted by Pinarayi Vijayan on Wednesday, 11 November 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP