Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

8000 പേരുടെ അഭിപ്രായം തിരക്കി 5400 പേരുടെ വോട്ട് നേടിയ ദാസിന് 1197 വോട്ടായത് എങ്ങനെ? ഉത്തരമില്ലാതെ പി സി ജോർജ്ജ്; വിഷ്ണുപുരം ചന്ദ്രശേഖരനുമായി ഉഗ്രൻ ഉടക്ക്: ഒരു അഴിമതി വിരുദ്ധ പോരാട്ടം രണ്ട് മാസം കൊണ്ടു ഒതുങ്ങുന്നത് ഇങ്ങനെ

8000 പേരുടെ അഭിപ്രായം തിരക്കി 5400 പേരുടെ വോട്ട് നേടിയ ദാസിന് 1197 വോട്ടായത് എങ്ങനെ? ഉത്തരമില്ലാതെ പി സി ജോർജ്ജ്; വിഷ്ണുപുരം ചന്ദ്രശേഖരനുമായി ഉഗ്രൻ ഉടക്ക്: ഒരു അഴിമതി വിരുദ്ധ പോരാട്ടം രണ്ട് മാസം കൊണ്ടു ഒതുങ്ങുന്നത് ഇങ്ങനെ

തിരുവനന്തപുരം: കെ ദാസിനെ അഴിമതിവിരുദ്ധ മുന്നണി സ്ഥാനാർത്ഥിയാക്കാൻ വേണ്ടി പി സി ജോർജ്ജും സംഘവും അഭിപ്രായം തെരക്കിയത് 8000 പേരിൽ നിന്നാണ്. ഇതിൽ 5400 പേർ ദാസിനെ പിന്തുണക്കുകയും ചെയ്തു. ഒടുവിൽ സ്ഥാനാർത്ഥിയായി ഉഗ്രൻ പ്രചരണവും എല്ലാം കഴിഞ്ഞ് പെട്ടി തുറന്നപ്പോൾ നോട്ട പോലും ദാസിനെ തോൽപ്പിച്ചു. ഇതോടെ പി സി ജോർജ്ജന് ചെറിയ ക്ഷീണമൊന്നുമല്ല സംഭവിച്ചത്. ചുരുക്കി പറഞ്ഞാൽ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പേരു പറഞ്ഞെത്തിയ ജോർജ്ജിന് ധനനഷ്ടവും മാനാഹാനിയും സംഭവിച്ചു.

കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ ദാസിന് പതിനായിരം വോട്ട് ലഭിക്കുമെന്ന് ബെറ്റ് പിടിച്ച പി.സി.ക്ക് പണം നഷ്ടമാവും. ജോർജിന്റെ സ്ഥാനാർത്ഥി ദാസിനു പതിനായിരം വോട്ട് കിട്ടില്ലെന്ന് ചാനൽ ചർച്ചയിൽ ബ്രിട്ടാസ് പറഞ്ഞതോടെയാണു തർക്കം തുടങ്ങിയത്. അത് എതിർത്ത പി.സി. ബ്രിട്ടാസുമായി 5000 രൂപയുടെ ബെറ്റാണ് പിടിച്ചത്. പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ. അജിത്കുമാറിനെ ഇരുവരും വിളിച്ച് തുക ഏൽപ്പിച്ചു. ഇന്ന് വൈകിട്ടത്തെ ചാനൽ ചർച്ചയ്ക്കിടെ തീർപ്പ് കൽപിക്കാനാണ് തീരുമാനം.

എന്നാൽ ദാസിന് നോട്ടയ്ക്ക് പിന്നിൽ വെറും 1197 വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. ഇതോടെ പി.സി.യുടെ പണം നഷ്ടമാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ആം ആദ്മി പാർട്ടിയുടെ മാതൃകയിൽ മണ്ഡലത്തിലെ ജനങ്ങൾ തെരെഞ്ഞെടുത്ത സ്ഥാനാർത്ഥി എന്ന നിലയിലാണ് ദാസിനെ ജോർജ് നാടാർ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയായി അവതരിപ്പിച്ചത്. 8000 പേർ പങ്കെടുത്ത വോട്ടെടപ്പിൽ 5400 പേർ ദാസിനെ സ്ഥാനാർത്ഥിയാക്കാൻ അനുകൂലിച്ചുവെന്നായിരുന്നു അവകാശവാദം. എന്നാൽ ദാസിന് തെരെഞ്ഞെടുപ്പിൽ ലഭിച്ചകാതകട്ടെ ആകെ 1197 വോട്ടുകളും.

അരുവിക്കരയിൽ മുഖം നഷ്ടപ്പെട്ടതോടെ പിസി ജോർജ്ജ് വി എസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരനുമായി ഉടക്കിയെന്നും സൂചനയുണ്ട്. കെ ദാസിനെ സ്ഥാനാർത്ഥിയാക്കുമ്പോൾ ജോർജ്ജിന്റെ പ്രതീക്ഷ നാടാർ വോട്ടുകളിലായിരുന്നു. ഇത് മൊത്തത്തിൽ വിഷ്ണുപുരം കച്ചവടം ചെയ്തുവെന്നാണ് ജോർജ്ജിന് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ മനസിലായത്. ഇത് പരസ്യമായി പറഞ്ഞില്ലെങ്കിലും തന്റെ നീരസം ജോർജ്ജ് ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അഴിമതി വിരുദ്ധമുന്നണി തുടരണോ പിരിച്ചുവിടണോയെന്ന് രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കുമെന്ന് പറയുകയും ചെയ്തു ജോർജ്ജ്. തന്റെ സ്ഥാനാർത്ഥിക്ക് കെട്ടിവച്ച കാശുപോലും കിട്ടാത്ത സാഹചര്യത്തിലായിരുന്നു ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പാർട്ടിക്ക് കിട്ടേണ്ട വോട്ടുകൾ പണാധിപത്യത്തിലൂടെ വശീകരിച്ചെടുക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞെന്നും രാഷ്ട്രീയ തിരിച്ചടിയല്ലെന്ന് പറഞ്ഞ് പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ഒന്നും ഫലവത്തായിട്ടില്ല.

അരുവിക്കരയോടെ ഇടതു മുന്നണിയും ജോർജ്ജിന് മുന്നിൽ വാതിൽ കൊട്ടിയടച്ചേക്കാം. ഇപ്പോൾ സാങ്കേതികമായി മാത്രം യു.ഡി.എഫിലുള്ള പി.സി ജോർജ് കെ.എം മാണിയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് യു.ഡി.എഫിനെതിരെ ശക്തമായി രംഗത്തിറങ്ങുകയും, അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി ഉണ്ടാക്കുകയുമായിരുന്നു. രണ്ട് മാസം കൊണ്ട് ജോർജ്ജിന്റെ അഴിമതി വിരുദ്ധ പോരാട്ടം അവസാനിക്കുന്ന സ്ഥിതിയാണ് സംജാതമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP