Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

വയനാട്ടിൽ ആത്മഹത്യ ചെയ്ത പി വി ജോണിന്റെ വീട്ടിലെത്തിയ കെപിസിസി സമിതി നേതാക്കൾക്ക് നേരെ കരിഓയിൽ പ്രയോഗം; ഡിസിസി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് വ്യാപകമായി പോസ്റ്ററുകൾ

വയനാട്ടിൽ ആത്മഹത്യ ചെയ്ത പി വി ജോണിന്റെ വീട്ടിലെത്തിയ കെപിസിസി സമിതി നേതാക്കൾക്ക് നേരെ കരിഓയിൽ പ്രയോഗം; ഡിസിസി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് വ്യാപകമായി പോസ്റ്ററുകൾ

മാനന്തവാടി: വയനാട് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന പി വി ജോണിന്റെ മരണവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിന്റെ പശ്ചാത്തലത്തിൽ തെളിവെടുപ്പിനെത്തിയ കെപിസിസി നേതാക്കൾക്ക് നേരെ കരിഓയിൽ പ്രയോഗം. കെപിസിസി സെക്രട്ടറി പിഎം രേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം വീട് സന്ദർശിച്ച ശേഷം പ്രവർത്തകരിൽ നിന്നും തെളിവെടുപ്പ് നടത്തിയപ്പോഴാണ് ഒരു സംഘം കരിഓയിൽ പ്രയോഗം നടത്തിയത്. ജോണിനെ അനുകൂലിക്കുന്ന കോൺഗ്രസ് പ്രവർത്തകരാണ് പിന്നിലെന്നാണ് സൂചന. പി വി ജോണിന്റെ ആത്മഹത്യാ കുറിപ്പിൽ പേരുള്ള നേതാക്കൾക്ക് നേരെയാണ് കരിയോയിൽ പ്രയോഗം ഉണ്ടായത്.

അതിനിടെ ഇന്ന് പുലർച്ചെ വയനാട് ഡിസിസി പ്രസിഡന്റ് കെ.എൽ പൗലോസിനെതിരെ കൽപ്പറ്റയിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പി.വി ജോണിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നും കെ.എൽ. പൗലോസ് രാജിവെക്കണമെന്നുമാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം. സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഡി.സി.സി ജനറൽ സെക്രട്ടറി പി.വി ജോൺ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച സംഭവത്തെക്കുറിച്ച് പി.എം സുരേഷ് ബാബു അധ്യക്ഷനായ കെപിസിസി സമിതി തെളിവെടുപ്പിന് എത്തും മുമ്പായിരുന്നു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

ആത്മഹത്യക്ക് തൊട്ടുമുമ്പ് ജോൺ എഴുതിയ കത്തിൽ ഡി.സി.സി പ്രസിഡന്റ് കെ എൽ പൗലോസ്, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിൽവി തോമസ് എന്നിവർ തന്നെ തോൽപിക്കാൻ ശ്രമിച്ചുവെന്ന് കുറ്റപ്പെടുത്തിയിരുന്നു. മാനന്തവാടി നഗരസഭയിലേക്ക് മത്സരിച്ച ജോൺ 39 വോട്ടുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും യുഡിഎഫ് വിമതൻ രണ്ടാം സ്ഥാനത്ത് വരുകയും ചെയ്തിരുന്നു. പാർട്ടിക്കാർ തന്നെ കാലുവാരി തോൽപിച്ചതിൽ മനംനൊന്താണ് ജോൺ ആത്മഹത്യ ചെയ്തതെന്നാണ് പരാതി.

കഴിഞ്ഞ ദിവസം തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി സെക്രട്ടറി പി വി ജോണിന്റെ വീട് പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദൻ സന്ദർശിച്ചിരുന്നു. ജോണിനെ സഹപ്രവർത്തകർ വഞ്ചിക്കുകയായിരുന്നെന്നും, ആത്മഹത്യയ്ക്ക് കാരണമായവർക്ക് എതിരെ നടപടി വേണമെന്നും വി എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വി എസ് എത്തിയത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നായിരുന്നു പി വി സുരേഷ് ബാബു പ്രതികരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP