Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏല്ലാവരും ഒന്നിച്ചാൽ കഴിവ് കൂടും; ഇപ്പോൾ കുടുംബം പോലെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വഴക്ക് കേൾക്കാൻ ഞാനും വരാം: കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധി പറഞ്ഞത്

ഏല്ലാവരും ഒന്നിച്ചാൽ കഴിവ് കൂടും; ഇപ്പോൾ കുടുംബം പോലെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വഴക്ക് കേൾക്കാൻ ഞാനും വരാം: കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധി പറഞ്ഞത്

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ പരസ്പരം തമ്മിലടിക്കാനുള്ള സമയമല്ല ഇതെന്നും തെരഞ്ഞെടുപ്പിന് ശേഷം എന്തുവേണമെങ്കിലും ആയിക്കൊള്ളുവെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കെപിസിസി വിശാല എക്‌സിക്യൂട്ടീവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുതിർന്ന നേതാക്കൾ എല്ലാവരും നല്ല കഴിവുള്ളവരാണ്. ഒരാൾക്ക് ഇല്ലാത്ത കഴിവ് മറ്റൊരാൾക്ക് ഉണ്ട്. എല്ലാവരും കൂടി ഒന്നിക്കുമ്പോഴാണ് കഴിവ് വർധിക്കുന്നത്. കോൺഗ്രസ് ഒരു കുടുംബമാണ്. കുടുംബം പോലെ എല്ലാവരും പെരുമാറണം. വഴക്കും കുടുംബത്തെ പോലെ ആകണം. ഇപ്പോൾ ആരും തമ്മിൽ വഴക്ക് വേണ്ട. തെരഞ്ഞെടുപ്പിന്റെ ഒന്നോ രണ്ടോ മാസം എല്ലാവരും വഴക്ക് ഒഴിവാക്കണം. അത് കഴിയട്ടെ ഞാനും വരാം നിങ്ങളുടെ വഴക്ക് കേൾക്കാൻ. അദ്ദേഹം പറഞ്ഞു. വലിയ കൈയടിയോടെയാണ് രാഹുലിന്റെ പ്രസംഗത്തെ കോൺഗ്രസ് നേതാക്കൾ വരവേറ്റത്.

സിപിഎമ്മിന് കോൺഗ്രസിനെ പരാജയപ്പെടുത്താനുള്ള ശേഷി ഇല്ല. കോൺഗ്രസിന് മാത്രമെ കോൺഗ്രസിനെ പരാജയപ്പെടുത്താനാകു.മുതിർന്ന നേതാക്കൾ എല്ലാവരും ഒരുമിച്ച് നിന്ന് അടുത്ത അഞ്ച് വർഷം കൂടി ഭരിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP