Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി തീരുമാനിക്കാനാകില്ലെന്ന് രാജഗോപാൽ; എസ്എൻഡിപി ബാന്ധവം ഗുണം ചെയ്യുമെന്നും വിശദീകരണം; വെള്ളാപ്പള്ളിക്ക് ബിജെപി കേന്ദ്ര നേതൃത്വം നൽകുന്ന പരിഗണനയിൽ അതൃപ്തി വ്യക്തം

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി തീരുമാനിക്കാനാകില്ലെന്ന് രാജഗോപാൽ; എസ്എൻഡിപി ബാന്ധവം ഗുണം ചെയ്യുമെന്നും വിശദീകരണം; വെള്ളാപ്പള്ളിക്ക് ബിജെപി കേന്ദ്ര നേതൃത്വം നൽകുന്ന പരിഗണനയിൽ അതൃപ്തി വ്യക്തം

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി തീരുമാനിക്കാനാവില്ലെന്ന് ബിജെപി നേതാവ് ഒ. രാജഗോപാൽ. ഒരോ കാലഘട്ടത്തിലെയും മേഖലയിലെയും സ്വാധീനം അംഗീകരിക്കപ്പെടും. പുതിയ സംഭവവികാസങ്ങൾ തുല്യനീതി കിട്ടാത്തതിലുള്ള പ്രതികരണമാണ്. എസ്എൻഡിപി ബാന്ധവം ബിജെപിക്ക് ഗുണം ചെയ്യുമെന്നും രാജഗോപാൽ പറഞ്ഞു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബിജെപിയുടെ സ്ഥാനാർത്ഥിയായി വെള്ളാപ്പള്ളിയെ പരിഗണിക്കാൻ ദേശീയ നേതൃത്വം താൽപര്യം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിനെതിരെ സംസ്ഥാന നേതൃത്വത്തിന് അസംതൃപ്തിയാണുള്ളത്.

നായർവോട്ടുകളിൽ ചോർച്ചയുണ്ടാകാതിരിക്കാൻ രാജഗോപാലിനെ തന്നെ തുടർന്നും ബിജെപി ഉയർത്തിക്കാട്ടുമെന്ന് സൂചനയുണ്ട്. ഇതിനിടെയാണ് പരസ്യപ്രതികരണവുമായി രാജഗോപാൽ എത്തുന്നത്. വെള്ളാപ്പള്ളിക്ക് കേന്ദ്ര നേതൃത്വം നൽകുന്ന അമിത പ്രാധാന്യത്തിൽ രാജഗോപാലിനും അമർഷമുണ്ട്. താനുൾപ്പെടെയുള്ള നേതാക്കളുടെ പ്രവർത്തനം കൊണ്ടാണ് കേരളത്തിൽ ബിജെപിക്ക് അനുകൂലാവസ്ഥയുണ്ടായതെന്നാണ് രാജഗോപാലിന്റെ പക്ഷം. തോൽക്കുമെന്ന് ഉറപ്പായിട്ടും അരുവിക്കരയിൽ മത്സരിക്കാൻ തയ്യാറായി.

അവിടെ നേടി വോട്ടുകളാണ് ബിജെപിയിലേക്ക് ഏവരേയും അടുപ്പിച്ചത്. ഈ സാഹചര്യത്തിൽ താനുൾപ്പെടെയുള്ള കേരള നേതാക്കളെ അവഗണിക്കരുതെന്നാണ് രാജഗോപാലിന്റെ നിലപാട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും രാജഗോപാൽ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP