Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഗ്രഹിച്ചത് ബിജെഡിഎസിന്റെ അമരക്കാരനാകാൻ; തുഷാർ കുടുപ്പിച്ചപ്പോൾ വെള്ളാപ്പള്ളിക്ക് മനംമാറി; പുറത്താക്കാൻ ഒരുങ്ങി യുഡിഎഫും; പിഴവ് തിരിച്ചറിഞ്ഞ് പശ്ചാത്തപിച്ചിട്ടുമുള്ള നടപടി ആവശ്യം ക്രൂരതയെന്ന് രാജൻബാബു

ആഗ്രഹിച്ചത് ബിജെഡിഎസിന്റെ അമരക്കാരനാകാൻ; തുഷാർ കുടുപ്പിച്ചപ്പോൾ വെള്ളാപ്പള്ളിക്ക് മനംമാറി; പുറത്താക്കാൻ ഒരുങ്ങി യുഡിഎഫും; പിഴവ് തിരിച്ചറിഞ്ഞ് പശ്ചാത്തപിച്ചിട്ടുമുള്ള നടപടി ആവശ്യം ക്രൂരതയെന്ന് രാജൻബാബു

കൊച്ചി: ബിജെഡിഎസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനം എഎൻ രാജൻബാബുവിന് നൽകാനുള്ള എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ തീരുമാനം അട്ടിമറിക്കപ്പെട്ടപ്പോൾ വഴിയാധാരമായത് രാജൻബാബു. തുഷാർ വെള്ളാപ്പള്ളിയുടെ സമ്മർദ്ദത്തിന് മുന്നിൽ ബിജെഡിഎസിന്റെ അധ്യക്ഷ സ്ഥാനം നൽകാൻ രാജൻബാബുവിന് കഴിഞ്ഞിരുന്നില്ല. ഈ പ്രതീക്ഷയിലാണ് വിദ്വേഷ പ്രസംഗക്കേസിൽ രാജൻബാബു വെള്ളാപ്പള്ളിയ്‌ക്കൊപ്പം പൊലീസ് സ്‌റ്റേഷനിലും കോടതിയിലും എത്തിയത്. രാജൻബാബുവിനെ യുഡിഎഫിൽ നിന്ന് പുറത്താക്കാനുള്ള ആയുധമാക്കി ഇതിനെ കോൺഗ്രസ് മാറ്റുകയാണ്. ഇതോടെ രാഷ്ട്രീയമായി ഒറ്റപ്പെടുമെന്ന അവസ്ഥയിലാണ് രാജൻബാബു.

രാജൻ ബാബുവിനെതിരായ നടപടി ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം യു.ഡി.എഫ്. നിശ്ചയിച്ചിരുന്നെങ്കിലും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അഭാവത്താൽ നടന്നില്ല. എന്നാൽ രാജൻബാബുവിനെതിരെ നടപടി വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. ജെഎസ്എസിലെ കെകെ ഷാജു അനുകൂലികളും രാജൻബാബുവിനെ ഉൾക്കൊള്ളരുതെന്ന് പറയുന്നു.

ബിജെഡിഎസിന്റെ സംസ്ഥാന പ്രസിഡന്റായി രാജൻബാബുവിനെ വെള്ളാപ്പള്ളി പരിഗണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആലുവയിൽ വെള്ളാപ്പള്ളിയ്‌ക്കൊപ്പം രാജൻബാബു എത്തിയത്. എന്നാൽ പാർട്ടിയുടെ തലപ്പത്ത് തുഷാർ വെള്ളാപ്പള്ളി മതിയെന്ന് എസ്എൻഡിപിയിലെ ഭൂരിഭാഗവും നിർബന്ധം പിടിച്ചപ്പോൾ വെള്ളാപ്പള്ളി വഴങ്ങി. ഇതോടെ എങ്ങുമില്ലാത്ത അവസ്ഥയിലേക്ക് രാജൻബാബു എത്തുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് രാജൻബാബു യുഡിഎഫിന്റെ വാതിൽ വീണ്ടും മുട്ടുന്നത്. എന്നാൽ ആരും രാജൻബാബുവിന് മതിയായ പരിഗണന പോലും നൽകുന്നില്ല. രാജൻബാബുവിനെ ഒഴിവാക്കാനാണ് യുഡിഎഫിലെ പൊതു ധാരണയും. പിഴവ് തിരിച്ചറിഞ്ഞ് പശ്ചാത്തപിച്ചിട്ടും തനിക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം ക്രൂരതയാണെന്ന് ജെ.എസ്.എസ്. നേതാവ് അഡ്വ. എ.എൻ. രാജൻ ബാബു ചോദിക്കുന്നു. ഇത്ര ക്രൂശിക്കപ്പെടാനായി എന്തു തെറ്റാണ് താൻ ചെയ്തന്നൊണ് അദ്ദേഹത്തിന്റെ ചോദ്യം.

വെള്ളാപ്പള്ളി നടേശനോടുള്ള വിരോധം കൊണ്ടാണ് ചിലർ തന്നെ വേട്ടയാടുന്നതെന്നും യു.ഡി.എഫ്. താൽപര്യത്തിനു വിരുദ്ധമായ വെള്ളാപ്പള്ളിയുടെ കേസുകളിൽനിന്ന് ഭാവിയിൽ ഒഴിഞ്ഞുനിൽക്കുമെന്നും രാജൻ ബാബു പറഞ്ഞു. എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച രാഷ്ട്രീയ പാർട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് എല്ലാവർക്കും ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയും കുടുംബവും ആവശ്യപ്പെട്ടപ്പോൾ അവർക്കൊപ്പം ആലുവയ്ക്കു പോയി എന്നതു നേരാണ്. അഭിഭാഷകന്റെ റോളിൽ ആയിരുന്നില്ല പോയത്. 24 ലക്ഷം അംഗങ്ങളുള്ള എസ്.എൻ.ഡി.പി. യോഗത്തിന്റെ നിയമോപദേശകൻ മാത്രമാണു ഞാൻ. പുതുതായി രൂപവത്കരിച്ച ബി.ഡി.ജെ.എസു (ഭാരത് ധർമ്മ ജനസേന)മായി യാതൊരു ബന്ധവുമില്ല. ഞാൻ പാർട്ടി പ്രസിഡന്റ് ആകുമെന്ന തരത്തിലായിരുന്നല്ലോ പ്രചാരണം. ഇപ്പോൾ എല്ലാവരുടെയും സംശയം മാറിക്കാണും. പാർട്ടി ഭരണഘടന തയാറാക്കിയതിലും പങ്കില്ല. അങ്ങനെയൊരു ഭരണഘടന ഉണ്ടോ എന്നുപോലും എനിക്ക് സംശയമാണ്.

പുതിയ പാർട്ടിയുടെ രജിസ്‌ട്രേഷൻ നടപടികളെക്കുറിച്ച് വെള്ളാപ്പള്ളി എന്നോടു ചോദിച്ചിരുന്നു. അത്തരത്തിൽ ഒരു പാർട്ടി എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിൽ പാടിെല്ലന്ന ഉപദേശമാണു നൽകിയത്. എല്ലാ രാഷ്ട്രീയ പാർട്ടിയിലും പെട്ടവർ എസ്.എൻ.ഡി.പിയിൽ അംഗങ്ങളാണ്. എന്നാൽ, പാർട്ടി സംബന്ധിച്ച അന്തിമ തീരുമാനത്തിനു കൊല്ലത്ത് യോഗം ചേരുന്നതിനു രണ്ടു ദിവസം മുമ്പേ വെള്ളാപ്പള്ളി പാർട്ടി പ്രഖ്യാപിച്ചു.-രാജൻബാബു പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP