Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിക്ക് ഓർമ്മപിശക്; ടൈറ്റാനിയം കേസിലെ വെളിപ്പെടുത്തൽ നടത്തിയത് പാർട്ടി നടപടി എടുക്കും മുമ്പെന്ന് കെ കെ രാമചന്ദ്രൻ മാസ്റ്റർ

മുഖ്യമന്ത്രിക്ക് ഓർമ്മപിശക്; ടൈറ്റാനിയം കേസിലെ വെളിപ്പെടുത്തൽ നടത്തിയത് പാർട്ടി നടപടി എടുക്കും മുമ്പെന്ന് കെ കെ രാമചന്ദ്രൻ മാസ്റ്റർ

തിരുവനന്തപുരം: ടൈറ്റാനിയം കേസിൽ വെളിപ്പെടുത്തൽ നടത്തിയത് പാർട്ടി നടപടിയെടുക്കുന്നതിന് മുമ്പെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ. വാർത്താസമ്മേളനം നടത്തിയത് നടപടിയെടുക്കുന്നതിന് മുമ്പാണ്. തെറ്റിദ്ധാരണയുണ്ടാകാതിരിക്കാനാണ് വീണ്ടും വിശദീകരണം നൽകുന്നത്. നിലപാട് അറിയിക്കുന്നത് ജനം സത്യമറിയാനാണെന്നും രാമചന്ദ്രൻ മാസ്റ്റർ പറഞ്ഞു. ഫേസ് ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

2011ൽ പത്രസമ്മേളനം നടത്തി താൻ കാര്യങ്ങൾ പറഞ്ഞതിന് ആഴ്ചകൾക്ക് ശേഷമാണ് തനിക്കെതിരെ കോൺഗ്രസ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചത്. പുറത്താക്കിയതിലുള്ള വിദ്വേഷം കാരണമാണ് ആരോപണം ഉന്നയിച്ചതെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന വസ്തുതകൾക്ക് നിരക്കുന്നതല്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും താനും ജനങ്ങൾക്കിടയിൽ തെറ്റിദ്ധരിക്കപ്പെടരുത് എന്നുള്ളതിനാലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നതെന്നും രാമചന്ദ്രൻ മാസ്റ്റർ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാമചന്ദ്രൻ മാസ്റ്ററെ വിമർശിച്ചിരുന്നു. പാർട്ടിയിൽ നിന്നും പുറത്താക്കിയതിന്റെ വൈരാഗ്യം തീർക്കാൻ രമേശിനെതിരെ മാസ്റ്റർ ആരോപണം ഉന്നയിക്കുകയായിരുന്നു എന്നായിരുന്നു ഉമ്മൻ ചാണ്ടി പറഞ്ഞത്. ഇതിനെതിരായാണ് രാമചന്ദ്രൻ മാസ്റ്റർ ഇപ്പോൾ രംഗത്തെത്തിയത്.

നേരത്തെ അഴിമതിക്കു വേണ്ടി തയാറാക്കിയ പ്രോജക്റ്റായതിനാൽ മെക്കോൺ പദ്ധതിക്ക് അംഗീകാരം നൽകാൻ കെ കെ രാമചന്ദ്രൻ വിസമ്മതിച്ചിരുന്നു. മുഖ്യമന്ത്രി തന്നെ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം മുമ്പ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഭീഷണിക്ക് വഴങ്ങില്ലെന്നു ബോധ്യമായപ്പോൾ കെ കെ രാമചന്ദ്രനെ വകുപ്പ് മാറ്റി.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുമതല മന്ത്രിയായിരുന്ന എ സുജനപാലിന് നൽകി. തൊട്ടടുത്ത ദിവസംതന്നെ മലിനീകരണ നിയന്ത്രണ ബോർഡ് മെക്കോൺ പ്രോജക്റ്റിന് അംഗീകാരം നൽകുകയായിരുന്നു. പ്രശ്‌നത്തിൽ താനനുഭവിച്ച പീഡനങ്ങളെക്കുറിച്ച് രാമചന്ദ്രൻ മാസ്റ്റർ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്ന് വാർത്താസമ്മേളനം നടത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP