Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ഭരണം കയ്യാളുന്ന കക്ഷി തന്നെ ഒരു ജനപ്രതിനിധിയെ തടയുകയും നിയമം കൈയിലെടുക്കുകയും ചെയ്യുന്നത് നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്; ഒരു നിയമസഭാ സാമാജികനെന്ന നിലയിലുള്ള ബൽറാമിന്റെ അവകാശത്തെ കയ്യൂക്ക് കൊണ്ട് തടയുന്നതിനാണ് ശ്രമിക്കുന്നത്'; ബൽറാമിന്റെ സംരക്ഷണത്തിന് സ്പീക്കർക്ക് കത്ത് നൽകി രമേശ് ചെന്നിത്തല

'ഭരണം കയ്യാളുന്ന കക്ഷി തന്നെ ഒരു ജനപ്രതിനിധിയെ തടയുകയും നിയമം കൈയിലെടുക്കുകയും ചെയ്യുന്നത് നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്; ഒരു നിയമസഭാ സാമാജികനെന്ന നിലയിലുള്ള ബൽറാമിന്റെ അവകാശത്തെ കയ്യൂക്ക് കൊണ്ട് തടയുന്നതിനാണ് ശ്രമിക്കുന്നത്'; ബൽറാമിന്റെ സംരക്ഷണത്തിന് സ്പീക്കർക്ക് കത്ത് നൽകി രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാംഗമെന്ന നിലയ്ക്ക് കർത്തവ്യങ്ങൾ നിറവേറ്റുന്നതിന് വി.ടി.ബൽറാമിന് സംരക്ഷണം നൽകാൻ അടിയന്തിര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ഫേസ്‌ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഫേസ്‌ബുക്കിലെ ഒരു പരാമർശത്തിന്റെ പേരിലാണ് തൃത്താല എംഎ‍ൽഎ വി.ടി.ബൽറാമിനെ തടയുമെന്ന് സിപിഎം പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ നടപടി ഭരണഘടനയുടെ അനുഛേദം 19(1)എ പൗരന് ഉറപ്പ് നൽകുന്ന സംസാര സ്വാതന്ത്ര്യവും 19(1)(ഡി) പ്രകാരമുള്ള സഞ്ചാര സ്വാതന്ത്ര്യവും തടയുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് ചെന്നിത്തല വ്യക്തമാക്കി.

ഭരണം കയ്യാളുന്ന കക്ഷി തന്നെ ഒരു ജനപ്രതിനിധിയെ തടയുകയും നിയമം കൈയിലെടുക്കുകയും ചെയ്യുന്നത് നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ചെന്നിത്തല ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നിയമസഭാംഗമെന്ന നിലയ്ക്ക് കർത്തവ്യങ്ങൾ നിറവേറ്റുന്നതിന് വിടി ബൽറാമിന് സംരക്ഷണം നൽകാൻ അടിയന്തിര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് ഞാൻ കത്ത് നൽകി.

ഫേസ്‌ബുക്കിലെ ഒരു പരാമർശത്തിന്റെ പേരിലാണ് തൃത്താല എംഎ‍ൽഎ വി.ടി.ബൽറാമിനെ തടയുമെന്ന് സിപിഎം പ്രഖ്യാപിച്ചിരിക്കുന്നത്. തൃത്താല നിയോജക മണ്ഡലത്തിലെ പൊതുപരിപാടികളിലാണ് സ്ഥലം എംഎൽഎ ആയ ബൽറാമിനെ തടയുന്നത്.

സിപിഎമ്മിന്റെ നടപടി ഭരണഘടനയുടെ അനുഛേദം 19(1)എ പൗരന് ഉറപ്പ് നൽകുന്ന സംസാര സ്വാതന്ത്ര്യവും 19(1)(ഡി) പ്രകാരമുള്ള സഞ്ചാര സ്വാതന്ത്ര്യവും തടയുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമാണ്. സ്വന്തം നിയോജക മണ്ഡലത്തിലെ പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിനും അവിടത്തെ വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് ഒരു നിയമസഭാ സാമാജികനെന്ന നിലയിലുള്ള ബൽറാമിന്റെ അവകാശത്തെ കയ്യൂക്ക് കൊണ്ട് തടയുന്നതിനാണ് ശ്രമിക്കുന്നത്.

ഭരണം കയ്യാളുന്ന കക്ഷി തന്നെ ഒരു ജനപ്രതിനിധിയെ തടയുകയും നിയമം കൈയിലെടുക്കുകയും ചെയ്യുന്നത് നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP