Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മുന്നണി വിടുന്ന കാര്യം ഫോൺ ചെയ്തു പോലും അറിയിക്കാനുള്ള മര്യാദ വീരേന്ദ്രകുമാർ കാണിച്ചില്ല; വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; ജെഡിയു വന്നതുകൊണ്ട് കോൺഗ്രസിന് കാര്യമായ നേട്ടം ഒന്നും ഉണ്ടായില്ല'; ജെഡിയുവിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

'മുന്നണി വിടുന്ന കാര്യം ഫോൺ ചെയ്തു പോലും അറിയിക്കാനുള്ള മര്യാദ വീരേന്ദ്രകുമാർ കാണിച്ചില്ല; വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; ജെഡിയു വന്നതുകൊണ്ട് കോൺഗ്രസിന് കാര്യമായ നേട്ടം ഒന്നും ഉണ്ടായില്ല'; ജെഡിയുവിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീരേന്ദ്രകുമാർ മര്യാദ കാണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണി വിട്ടു പോകുമ്പോൾ അത് ഫോൺ ചെയ്തു പോലും അറിയിക്കാനുള്ള മര്യാദ കാണിച്ചില്ല. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. കോൺഗ്രസ്സ് ജയിച്ചു കൊണ്ടിരുന്ന സീറ്റുകൾ നൽകിയാണ് ജെഡിയുവിനെ ജയിപ്പിച്ചത്. ജെഡിയു വന്നതുകൊണ്ട് കോൺഗ്രസിന് കാര്യമായ നേട്ടം ഒന്നും ഉണ്ടായില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മൽസരിച്ച എല്ലാ സീറ്റിലും ജെഡിയു തോറ്റത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കും അറിയാം. യുഡിഎഫ് വിടുന്നതിന്റെ കാരണം വീരേന്ദ്രകുമാർ പറയുന്നില്ല. യുഡിഎഫിൽ നിന്നപ്പോഴുണ്ടായ നഷ്ടം എന്താണെന്ന് പറയണം.

യുഡിഎഫിൽ ഇരുന്നുകൊണ്ട് എൽഡിഎഫുമായി ബന്ധമുണ്ടാക്കിയത് രാഷ്ട്രീയ അധാർമികതയാണെന്നും ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP