Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്തു രാഷ്ട്രീയ കൊലപാതകങ്ങൾ നടത്താൻ ആസൂത്രിത നീക്കമെന്ന് രമേശ് ചെന്നിത്തല; അക്രമങ്ങളെ അടിച്ചമർത്തുമെന്നും ആഭ്യന്തര മന്ത്രി

സംസ്ഥാനത്തു രാഷ്ട്രീയ കൊലപാതകങ്ങൾ നടത്താൻ ആസൂത്രിത നീക്കമെന്ന് രമേശ് ചെന്നിത്തല; അക്രമങ്ങളെ അടിച്ചമർത്തുമെന്നും ആഭ്യന്തര മന്ത്രി

കൊച്ചി: രാഷ്ട്രീയ കൊലപാതകങ്ങൾ നടത്താൻ സംസ്ഥാനത്ത് ആസൂത്രിത നീക്കം നടത്തുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവോണ നാളിലുണ്ടായ കൊലപാതകങ്ങൾ ഇതിന്റെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു.

അക്രമങ്ങൾ അഴിച്ചുവിട്ട് ക്രമസമാധാനം തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇത് അനുവദിക്കില്ല. അക്രമം ആരും നടത്തിയാലും മുഖം നോക്കാതെ നടപടി എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

സിപിഎമ്മും ബിജെപിയും അക്രമങ്ങൾ നടത്തിയാൽ അതിനെ അടിച്ചമർത്തും. അക്കാര്യത്തിൽ ആരും സൗജന്യം പ്രതീക്ഷിക്കേണ്ട. കാസർകോട്ടും തൃശൂരിലുമുണ്ടായ കൊലപാതകങ്ങളിലെ പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്നലെ കാസർകോട് കോടോംബേളൂരിൽ സിപിഐ(എം) പ്രവർത്തകനും തൃശൂർ വെള്ളിക്കുളങ്ങരയിൽ ബിജെപി പ്രവർത്തകനും വെട്ടേറ്റു മരിച്ചിരുന്നു. തൃശൂരിൽ വാസുപുരം സ്വദേശി അഭിലാഷാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോഴായിരുന്നു ആക്രമണം. അക്രമത്തിനു പിന്നിൽ സിപിഐ(എം) ആണെന്ന് ബിജെപി ആരോപിച്ചു.

കാസർകോട് കോടോംബേളൂരിൽ സിപിഐ(എം) പ്രവർത്തകനായ ചാമുണ്ഡിക്കുന്ന് സ്വദേശി സി. നാരായണനാണ് വെട്ടേറ്റു മരിച്ചത്. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ ബിജെപി പ്രവർത്തകരാണ് നാരായണനെ വെട്ടിയതെന്നു സിപിഐ(എം) പ്രവർത്തകർ ആരോപിച്ചു. വെട്ടേറ്റ നാരായണൻ സംഭവസ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP