Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അട്ടിമറി നീക്കം പാളിയെങ്കിലും ആദ്യ വിജയം നേടിയത് ജോർജ്ജ് തന്നെ; മകനെ മന്ത്രിയാക്കുന്നത് വിഡ്ഢിത്തമെന്ന് അച്ഛനെ കൊണ്ട് പറയിച്ചതിൽ ജോർജ്ജിന് ആശ്വാസം; മാണിക്ക് ശേഷം അധികാര കൈമാറ്റം സുഗമമാവില്ലെന്ന സൂചന നൽകി പിന്മാറ്റം

അട്ടിമറി നീക്കം പാളിയെങ്കിലും ആദ്യ വിജയം നേടിയത് ജോർജ്ജ് തന്നെ; മകനെ മന്ത്രിയാക്കുന്നത് വിഡ്ഢിത്തമെന്ന് അച്ഛനെ കൊണ്ട് പറയിച്ചതിൽ ജോർജ്ജിന് ആശ്വാസം; മാണിക്ക് ശേഷം അധികാര കൈമാറ്റം സുഗമമാവില്ലെന്ന സൂചന നൽകി പിന്മാറ്റം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ കോൺഗ്രസ് പിടിക്കാനുള്ള നീക്കത്തിൽ പിസി ജോർജ്ജിന്റെ ചുവട് പിഴച്ചെങ്കിലും ഗവൺമെന്റ് ചീഫ് വിപ്പിന് നിരാശപ്പെടാനൊന്നുമില്ല. മാണിക്ക് ശേഷം മകനിലേക്കുള്ള അധികാര കൈമാറ്റം സുഗമമാവില്ല എന്ന ശക്തമായ സന്ദേശം പാർട്ടി പ്രവർത്തകർക്ക് നൽകാൻ ജോർജ്ജിന്റെ ഇടപെടലിന് കഴിഞ്ഞു. ഒരുപക്ഷേ,ജോർജ്ജ് ഉദ്ദേശിച്ചതും ഇത് മാത്രമായിരിക്കാം.

മാണിക്ക് ശേഷം മകന് അധികാര കിരീടം കൈമാറാൻ ആലോചനയുണ്ടെന്ന് വ്യക്തമായതോടെ അതിന് തടയിടാൻ ജോർജ്ജ് നടത്തിയ നീക്കം ആ അർത്ഥത്തിൽ വിജയമായിരുന്നു താനും. അങ്ങനെ ഒരു ആലോചന ഇല്ല എന്ന് മാണിയെക്കൊണ്ട് പറയിക്കുകയും മകനെ മന്ത്രിയാക്കാൻ മാത്രം താൻ വിഡ്ഢിയാണോ എന്ന ചോദ്യം മാണി തന്നെ ചോദിക്കുകയും ചെയ്തത് ഒരു തരത്തിൽ ജോർജ്ജിന്റെ വിജയം തന്നെയാണ്. ജോർജ്ജ് ഉയർത്തിയ പ്രതിസന്ധി പരിഹരിച്ചിതും ഈ ഉറപ്പിന്റെ പുറത്തായിരുന്നു. എന്നുവച്ചാൽ മറ്റൊരു കാലത്ത് മകനെ ചുമതല ഏൽപ്പിക്കാൻ ശ്രമിച്ചാൽ ജോർജ്ജ് സംവിധാനം ചെയ്ത ഇപ്പോഴത്തെ നാടകം വീണ്ടും പ്രസക്തമാകുമെന്നർത്ഥം.

ഇതോടൊപ്പം കേരളാ കോൺഗ്രസ് യോഗത്തിൽ മാണിയെ ചോദ്യം ചെയ്യുന്ന ശബ്ദമുണ്ടാക്കാനും ജോർജ്ജിന് കഴിഞ്ഞിരിക്കുന്നു. പാർട്ടിയിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന തിരുത്തിൽ ശക്തിയായി താൻ മാറുമെന്നാണ് ജോർജ്ജിന്റെ ഇപ്പോഴത്തേയും നിലപാട്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് യോഗത്തിൽ നാടകീയ രംഗങ്ങൾ ഉണ്ടായതും ഇതിന്റെ ഭാഗമാണ്. മാണുയുടെ രാജി ആവശ്യപ്പെട്ട് ടി.സി. ജോൺ രംഗത്തെത്തി. ബാർ കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മാണി ഗ്രൂപ്പിന്റെ ഉന്നതാധികാര സമിയി യോഗം ചേർന്നത്. പി.സി. ജോർജ് അനുകൂലിയാണ് മാണിയുടെ രാജി ആവശ്യപ്പെട്ട ടി.എസ്. ജോൺ. ആരോപണം ഉയർന്നപ്പോൾത്തന്നെ മാണി മാറിനൽക്കേണ്ടതായിരുന്നു. മാണിക്ക് ഒറ്റയ്ക്കു മാറാൻ മടിയായിരുന്നെങ്കിൽ എല്ലാവരും മാറിനിൽക്കണമായിരുന്നുവെന്നും ടി.എസ്. ജോൺ പറഞ്ഞു. ഇതെല്ലാം പാർട്ടിയിലെ ജോർജ്ജ് ഇഫക്ടിന്റെ വിജയമാണ്.

യോഗത്തിൽ ജോസഫ് ഗ്രൂപ്പ് നിശബ്ദത പാലിച്ചെന്നാണ് ജോർജ്ജിനോട് അടുപ്പമുള്ളവർ നൽകുന്ന സൂചന. മാണിക്ക് പകരം ജോസ് കെ മാണിയെന്ന ഫോർമുലയോട് ജോസഫിനും എതിർപ്പാണത്രേ. വരും ദിനങ്ങളിൽ ജോസഫ് ഗ്രൂപ്പിന്റെ വികാരവും അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ഇതെല്ലാം തന്റെ നീക്കത്തിന്റെ വിജയമാണെന്ന് ജോർജ്ജ് അടുപ്പക്കാരോട് പറഞ്ഞുകഴിഞ്ഞു. യുഡിഎഫിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പരസ്യ പ്രസ്താവനകളിൽ ജോർജ്ജ് തൽക്കാലത്തേക്ക് മിതത്വം പാലിക്കും. പക്ഷേ അഴിമതിക്ക് എതിരായ പോരാട്ടമെന്ന നിലയിൽ വിമർശനങ്ങൾ മുന്നോട്ട് തന്നെ കൊണ്ടു പോകും. പാർട്ടിയോഗത്തിലെ തീരുമാനം അനുസരിച്ച് തന്നെ ജോസ് കെ മാണി മന്ത്രിയാകില്ലെന്ന് ഇനിയും ആവർത്തിക്കും. അത് അച്ചടക്ക ലംഘനമായി വ്യാഖ്യാനിക്കാൻ ഇനിയാർക്കും കഴിയില്ലെന്നാണ് ജോർജ്ജിന്റെ വിലയിരുത്തൽ. 

അതിനടെ ജോർജ്ജിന്റെ വിമത നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാൻ മാണി തന്നെ ഇനി രംഗത്ത് വരും. അച്ചടക്ക ലംഘനം തുടർന്നാൽ ജോർജ്ജിനെ പുറത്താക്കുകയും ചെയ്യും. യുഡിഎഫിലെ പൊതുവികാരമെന്ന നിലയിലാണ് ഇത്തവണ നടപടി എടുക്കാത്തത് എന്നാണ് മാണി അണികൾക്ക് നൽകുന്ന വിശദീകരണം. മാണിയെ കുടുക്കാനുള്ള ഒരു തെളിവും ജോർജ്ജിന്റെ കൈയിൽ ഇല്ല. എന്നാൽ മന്ത്രിസഭയിലെ പല പ്രമുഖരേയും പുറത്താക്കാനുള്ള രേഖകൾ ജോർജ്ജിന്റെ കൈയിൽ ഉണ്ടത്രേ. അതുകൊണ്ടാണ് മുഖ്യമന്ത്രിയും യുഡിഎഫും ജോർജ്ജിന് വഴങ്ങുന്നതെന്നാണ് മാണിയുടെ നിലപാട്. അതുകൊണ്ട് തന്നെ ജോർജ്ജിന്റെ അച്ചടക്ക ലംഘനം പൊറുക്കേണ്ട ആവശ്യം കേരളാ കോൺഗ്രസിനില്ല. പാർട്ടിയുടെ അവസാനവാക്ക് താൻ തന്നെയാണെന്നും മാണി വ്യക്തമാക്കി കഴിഞ്ഞു.

ബാർ കോഴയ്ക്ക് പിന്നിൽ ജോർജ്ജിനും കോൺഗ്രസിലെ ചില മന്ത്രിമാർക്കും പങ്കുണ്ടെന്ന് തന്നെയാണ് മാണിയുടെ നിലപാട്. ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ പോലും കൃത്യമായി ധരിപ്പിക്കാൻ കഴിഞ്ഞെന്ന ആത്മവിശ്വാസവും മാണിക്കുണ്ട്. അതുകൊണ്ട് തന്നെ മുന്നണിയിൽ മുമ്പത്തേക്കാളും പിന്തുണ തനിക്കുണ്ട്. ജോർജ്ജും കോൺഗ്രസിലെ ഒരു വിഭാഗവും പൂർണ്ണമായും ഒറ്റപ്പെടുകയാണ്. അതുകൊണ്ട് തന്നെ ഒരു ഓലപ്പടക്കത്തിന് മുന്നിലും പേടിക്കില്ല. ബാർകോഴയിലെ വെളിപ്പെടുത്തലുകൾ ബിജൂ രമേശിന് തന്നെ തിരിച്ചടിയാകുമെന്നും മാണി പറയുന്നു. അങ്ങനെ വരുമ്പോൾ ബിജു രമേശ് തന്നെ തനിക്കെതിരെ പ്രവർത്തിച്ചവർക്കെതിരെ രംഗത്ത് വരുമെന്ന കണക്ക് കൂട്ടലിലാണ് കെഎം മാണി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP