Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വലംകൈയായ യുവ നേതാവിനെ കൈവിടാതെ കെ സുധാകരൻ; കന്നുകുട്ടിയുടെ തലയറുത്ത് വിവാദത്തിലായ റിജിൽ മാക്കുറ്റിയെ യോഗത്തിന്റെ വിളിക്കണമെന്ന തന്ത്രം പൊളിഞ്ഞു; ഇഷ്ടക്കാരനെ വീണ്ടും യൂത്ത് കോൺഗ്രസ് ലോക്‌സഭാ മണ്ഡലം യൂത്ത് പ്രസിഡന്റാക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടി

വലംകൈയായ യുവ നേതാവിനെ കൈവിടാതെ കെ സുധാകരൻ; കന്നുകുട്ടിയുടെ തലയറുത്ത് വിവാദത്തിലായ റിജിൽ മാക്കുറ്റിയെ യോഗത്തിന്റെ വിളിക്കണമെന്ന തന്ത്രം പൊളിഞ്ഞു; ഇഷ്ടക്കാരനെ വീണ്ടും യൂത്ത് കോൺഗ്രസ് ലോക്‌സഭാ മണ്ഡലം യൂത്ത് പ്രസിഡന്റാക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടി

രഞ്ജിത് ബാബു

കണ്ണൂർ: കെ.സുധാകരൻ ഗ്രൂപ്പിലെ കോൺഗ്രസ്സുകാർക്ക് ഇപ്പോൾ കഷ്ടകാലമാണ്. ഓരോ വിവാദങ്ങളിൽ പെടുമ്പോഴും പിന്നോക്കം പോകേണ്ട അവസ്ഥയാണ് അവർക്ക്. ഏറ്റവും ഒടുവിൽ കണ്ണൂർ ലോകസഭാ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി വിളിച്ചു കൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് ഈ വിഭാഗത്തിന് വീണ്ടും തിരിച്ചടിയായത്. പാർട്ടി പുറത്താക്കിയ മുൻ ലോകസഭാ മണ്ഡലം പ്രസിഡണ്ട് റിജിൽ മാക്കുറ്റിയെ യോഗത്തിന് വിളിച്ചു ചേർക്കണമെന്നാണ് സുധാകരൻ ഗ്രൂപ്പിന്റെ ആവശ്യം.

അതിനുവേണ്ടി അവർ പതിനെട്ടടവും പയറ്റി. എന്നാൽ യൂത്ത് കോൺഗ്രസ്സ് ദേശീയ ജനറൽ സെക്രട്ടറി ആർ. രവീന്ദ്ര ദാസ് അതിന് വഴങ്ങിയില്ല. മാത്രമല്ല റിജിൽ മാക്കുറ്റിയുടെ നടപടി ദേശീയ തലത്തിൽ തന്നെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. അതോടെ സുധാകരൻ ഗ്രൂപ്പിന്റെ സമ്മർദ്ദ തന്ത്രം പൊളിഞ്ഞു. മാത്രമല്ല ദേശീയ സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ റിജിലിന്റെ നടപടിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

പുറത്താക്കപ്പെട്ട ലോകസഭാ മണ്ഡലം യൂത്ത് പ്രസിഡണ്ട് റിജിൽ മാക്കുറ്റിയെ തന്നെ വീണ്ടും അതേ സ്ഥാനത്ത് തന്നെ നിലനിർത്തണമെന്നായിരുന്നു സുധാകരൻ ഗ്രൂപ്പിന്റെ മനസ്സിലിരിപ്പ്. എന്നാൽ ദേശീയ സെക്രട്ടറി കർശനമായ നിലപാടെടുത്തു. റിജിൽ ചെയ്ത കുറ്റത്തിന്റെ തീവ്രത യോഗത്തിൽ എടുത്തു പറഞ്ഞു. ജില്ലാ ഭാരവാഹികളും ബ്ലോക്ക് പ്രസിഡണ്ടുമാരുമായും അദ്ദേഹം ചർച്ച നടത്തി. പുതിയ ലോകസഭാ മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തേക്ക് സംസ്ഥാന സെക്രട്ടറിമാരായ ജോഷി കണ്ടത്തിൽ, നൗഷാദ് ബ്ലാത്തൂർ, പാർലമെന്റ് മണ്ഡലം വൈസ് പ്രസിഡണ്ട് ഒ.കെ. പ്രസാദ്, എന്നിവരിലാർക്കെങ്കിലും താതത്ക്കാലിക ചുമതല നൽകാനും ധാരണയായി.

കണ്ണൂർ ജില്ലയിൽ കെ.സുധാകരന്റെ വലം കയ്യായി അറിയപ്പെടുന്ന യുവ നേതാവായിരുന്നു റിജിൽ മാക്കുറ്റി. ദേശീയ തലത്തിൽ ബീഫ് നിരോധന സമരം കത്തിപ്പടർന്നപ്പോൾ കണ്ണൂരിലെ ഈ സമരം എ.ഐ. സി.സി. നേതൃത്വത്തെ തന്നെ അങ്കലാപ്പിലാക്കിയിരുന്നു. ഒടുവിൽ എ.ഐ.സി.സി. വൈസ് പ്രസിഡണ്ട് രാഹുൽ ഗാന്ധി തന്നെ നേരിട്ട് ഇടപെട്ട് ഇത്തരമൊരു സമരം നടത്തിയ നേതാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മാത്രമല്ല ബിജെപി. നേതൃത്വം കണ്ണൂരിലെ യൂത്ത് നേതാവിന്റെ നേതൃത്വത്തിൽ നടന്ന സമരത്തെ അധിക്ഷേപിക്കുകയും പാർട്ടി ദേശീയ നേതൃത്വത്തിന് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തിരുന്നു. അതോടെയാണ് പാർട്ടിയലെ എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും റിജിൽ മാക്കുറ്റിയെ നീക്കിയിരുന്നത്.

എ.ഐ.സി.സി. യും കെപിസിസി.യും നടപടിയെടുത്തെങ്കിലും അതൊന്നും പ്രശ്നമാകാത്ത രീതിയിലായിരുന്നു പിന്നീട് ഇയാളുടെ പ്രവർത്തനം. ഡി.സി.സി. ഓഫീസിൽ നിത്യ സന്ദർശകനാവുകയും പോഷക സംഘടനകളുടെ പരിപാടി ഉത്ഘാടനം ചെയ്യുകയും പ്രാസംഗികനാവുകയുമൊക്കെ ചെയ്തു. ഏറ്റവുമൊടുവിൽ മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ പ്രതിഷേധം ഉത്ഘാടനം ചെയ്തതും പാർട്ടി പുറത്താക്കിയ റിജിൽ തന്നെ. ഡി.സി.സി. പ്രസിഡണ്ടിൽ നിന്നും റിപ്പോർട്ട് സ്വീകരിച്ചാണ് കെപിസിസി ഇയാളെ പുറത്താക്കിയത്. ഇപ്പോൾ കെ.എസ്.യു പരിപാടി ഉത്ഘാടനം ചെയ്തതിനെതിരെ കെപിസിസി. ക്കും എ.ഐ.സി.സി. ക്കും ഒരു കൂട്ടം കെ.എസ്.യു ജില്ലാ ഭാരവാഹികൾ പരാതി നൽകിയിരിക്കയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP