Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വാശ്രയ ഫീസിലും നഴ്‌സുമാരുടെ സമരത്തിലും യു.ഡി.എഫ് ഇടപെടാത്തതിൽ ആർ.എസ്‌പിക്ക് അതൃപ്തി; പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തലയുടെ ഇടപെടൽ പ്രസ്താവനകളിൽ ഒതുങ്ങുന്നു; ഘടകകക്ഷികൾ മുന്നണി വിടുന്ന സാഹചര്യം ഗൗരവതരമെന്നും വിലയിരുത്തൽ

സ്വാശ്രയ ഫീസിലും നഴ്‌സുമാരുടെ സമരത്തിലും യു.ഡി.എഫ് ഇടപെടാത്തതിൽ ആർ.എസ്‌പിക്ക് അതൃപ്തി; പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തലയുടെ ഇടപെടൽ പ്രസ്താവനകളിൽ ഒതുങ്ങുന്നു; ഘടകകക്ഷികൾ മുന്നണി വിടുന്ന സാഹചര്യം ഗൗരവതരമെന്നും വിലയിരുത്തൽ

മറുനാടൻ മലയാളി ഡെസ്‌ക്‌

തിരുവനന്തപുരം: യു.ഡി.എഫിന്റെ രാഷ്ട്രീയ നിലപാടുകൾക്കെതിരെ ഘടകകക്ഷിയായ ആർ.എസ്‌പി.യിൽ അതൃപ്തി പുകയുന്നു. പ്രതിപക്ഷമെന്നനിലയിൽ ഫലപ്രദമായി പ്രവർത്തിക്കാൻ യു.ഡി.എഫിന് കഴിയുന്നില്ലെന്നാണ് ആർ.എസ്‌പിയുടെ പ്രധാന പരാതി. ഇതിന് ഉത്തരവാദി കോൺഗ്രസ് ആണെന്നാണ് നേതാക്കൾ കുറ്റപ്പെടുത്തുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല പരാജയമാണെന്ന അഭിപ്രായവും ആർ.എസ്‌പി നേതാക്കൾക്കിടയിൽ ശക്തമാണ്.

സ്വാശ്രയ ഫീസ് വിഷയത്തിലും നഴ്‌സുമാരാടെ സമരത്തിലും ശക്തമായി ഇടപെടാനോ സമരങ്ങളുടെ നേതൃത്വം ഏറ്റെടുക്കാനോ യുഡിഎഫിന് കഴിഞ്ഞില്ല. പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനം പോലും വെറു പ്രസ്താവനകളിൽ ഒതുങ്ങുകയാണെന്ന ആക്ഷേപവും ഇവർ ഉന്നയിക്കുന്നു.

നഴ്‌സിങ് സമരത്തിൽ ശക്തമായി ഇടപെടാത്ത യു.ഡി.എഫ്. നിലപാടിനെതിരേ ആർ.എസ്‌പി.യുടെ മുതിർന്ന നേതാവും മുന്മന്ത്രിയുമായ ഷിബു ബേബിജോൺ രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിലില്ലാത്ത സാഹചര്യത്തിൽപ്പോലും പാർട്ടിയെയും മുന്നണിയെയും ഒറ്റക്കെട്ടാക്കി തിരിച്ചുവരാനുള്ള ശ്രമം കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. മുന്നണിയിലെ ഘടകകക്ഷികൾ ഒന്നൊന്നായി വിട്ടുപോകുന്ന സാഹചര്യവും ഗൗരവതരമാണെന്ന് പാർട്ടിയുടെ വിലയിരുത്തൽ.

യു.ഡി.എഫ്. ബന്ധത്തിൽനിന്ന് പാർട്ടിക്കുണ്ടായത് നഷ്ടങ്ങൾ മാത്രമാണെന്നാണ് താഴെത്തട്ടിലെ വിലയിരുത്തൽ. പാർട്ടിയിലെ ഇടത്തരം നേതാക്കൾക്കും പ്രവർത്തകർക്കും ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽപ്പോലും ജയിക്കാനുള്ള സാഹചര്യമില്ല. കോൺഗ്രസ് വിമതരും കാലുവാരലുമാണ് കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ആർ.എസ്‌പി.ക്ക് പല സീറ്റുകളും നഷ്ടമാക്കിയത്. ഏറ്റവുമൊടുവിൽ കൊല്ലം കോർപ്പറേഷനിലെ ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽപ്പോലും ആർ.എസ്‌പി.ക്കെതിരേ കോൺഗ്രസിന്റെ വിമത സ്ഥാനാർത്ഥി രംഗത്തിറങ്ങി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറയടക്കമുള്ള സീറ്റുകളിൽ പരാജയപ്പെട്ടതിനു കാരണവും കാലുവാരൽ കാരണമാണെന്ന് പാർട്ടിയിലെ ഉന്നതൻതന്നെ പ്രതികരിച്ചിരുന്നു. സഹകരണരംഗത്തുനിന്ന് പാർട്ടി തുടച്ചുമാറ്റപ്പെട്ടതായി അണികൾ പറയുന്നു.

എൽ.ഡി.എഫിലായിരുന്നപ്പോൾ പാർട്ടിക്ക് ലഭിച്ചിരുന്ന സഹകരണസംഘം ഡയറക്ടർ ബോർഡ് സ്ഥാനങ്ങളെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു. എന്നാൽ ആർ.എസ്‌പി.യെ ഒപ്പം നിർത്തി സഹകരണ മേഖലയിൽ ഇടപെടാനും വിജയിക്കാനും കോൺഗ്രസിന് കഴിയുന്നില്ലെന്ന വിമർശനവും ശക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP