Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എഐഎഡിഎംകെ ജനറൽ കൗൺസിൽ തടയണമെന്ന ആവശ്യം തള്ളി; ടി.ടി.വി.ദിനകരന് വീണ്ടും തിരിച്ചടി; ജനറൽ കൗൺസിൽ യോഗം ചൊവ്വാഴ്ച ചേരുന്നത് ശശികലയെയും അനുയായികളെയും പാർട്ടിയിൽ നിന്ന് പുറത്താക്കാൻ

എഐഎഡിഎംകെ ജനറൽ കൗൺസിൽ തടയണമെന്ന ആവശ്യം തള്ളി; ടി.ടി.വി.ദിനകരന് വീണ്ടും തിരിച്ചടി; ജനറൽ കൗൺസിൽ യോഗം ചൊവ്വാഴ്ച ചേരുന്നത് ശശികലയെയും അനുയായികളെയും പാർട്ടിയിൽ നിന്ന് പുറത്താക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ശശികലയെയും അനുയായികളെയും എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കാനുള്ള എടപ്പാടി പളനിസാമി-പനീർസെൽവം പക്ഷങ്ങളുടെ നീക്കം വിജയിക്കാൻ സാധ്യതയേറി. പളനിസാമി വിളിച്ച പാർട്ടി ജനറൽ കൗൺസിൽ തടയണമെന്നാവശ്യപ്പെട്ട് രണ്ടാമതും ഹൈക്കോടതിയെ സമീപിച്ച ടി.ടി.വി. ദിനകരന് വീണ്ടും തിരിച്ചടി നേരിട്ടു. ചൊവ്വാഴ്ചത്തെ ജനറൽ കൗൺസിൽ തടയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി ആവർത്തിച്ചു വ്യക്തമാക്കി. ജനറൽ കൗൺസിൽ തടയണമെന്നുള്ള ആവശ്യം തള്ളിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് ദിനകരൻ വിഭാഗം വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

ടി.ടി.വി.ദിനകരന്റെ വിശ്വസ്തനായ വെട്രിവേൽ എംഎൽഎ നേരിട്ടെത്തിയാണ് സിംഗിൾ ബെഞ്ച് വിധിക്കെതിരെ ചീഫ് ജസ്റ്റിസിന് ഹർജി സമർപ്പിച്ചത്. രണ്ടായിരത്തിലധികം ഭാരവാഹികൾ പങ്കെടുക്കുന്ന ജനറൽ കൗൺസിൽ ചൊവ്വാഴ്ച ചെന്നൈയിലാണ് നടക്കുന്നത്. ശശികലയെയും അവരുടെ അനുയായികളെയും പാർട്ടിയിൽനിന്ന് പുറത്താക്കുന്നതിനാണ് പാർട്ടിയുടെ ജനറൽ കൗൺസിൽ വിളിച്ചത്.

ഇതോടെ, ചൊവ്വാഴ്ചത്തെ ജനറൽ കൗൺസിൽ റദ്ദാക്കിയ ബെംഗളൂരു സിറ്റി സിവിൽ കോടതിയുടെ വിധി അസാധുവായി. അണ്ണാ ഡിഎംകെ കർണാടക സെക്രട്ടറി പുകഴേന്തി സമർപ്പിച്ച ഹർജിയിലാണ് ബെംഗളൂരു സിറ്റി സിവിൽ കോടതി ജനറൽ കൗൺസിലിന് ഇടക്കാല സ്റ്റേ അനുവദിച്ചത്.

നേരത്തെ, പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെയാണ് സമീപിക്കേണ്ടതെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ദിനകരൻ വിഭാഗത്തിന്റെ ഹർജി തള്ളിയത്. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്ന കാരണത്താൽ ഹർജിക്കാരനായ വെട്രിവേലിന് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP