Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ ക്യാമ്പസുകളിൽ ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ കേന്ദ്രസർക്കാർ ശ്രമം: എസ്എഫ്‌ഐ

തിരുവനന്തപുരം: ഹിന്ദുത്വ അജണ്ട രാജ്യത്തെ കാമ്പസുകളിലെല്ലാം നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് എസ്. എഫ്. ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. പി. സാനു പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമായ അക്കാഡമിക് സ്ഥാപനങ്ങളിൽ കാവി ഭീകരത നടപ്പാക്കാനാണ് ബി. ജെ. പി ശ്രമിക്കുന്നത്. എതിർക്കുന്നവരെ ആക്രമിച്ച് നിശബ്ദരാക്കാനുള്ള നീക്കം അനുവദിച്ചുകൊടുക്കില്ലെന്നും സാനു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജെ. എൻ. യു വിഷയത്തോടനുബന്ധിച്ച് നാളെ സംസ്ഥാനത്തെ മുഴുവൻ കാമ്പസുകളിലും ' രാജ്യസ്‌നേഹപരീക്ഷ ' നടത്തും. രാജ്യസ്‌നേഹം അളക്കാനുള്ള പ്രതീകാത്മക പരീക്ഷയിൽ വിജയികളാകുന്നവർക്ക് രാജ്യസ്‌നേഹ സർട്ടിഫിക്കറ്റ് നൽകും. 24 ന് രാവിലെ മുതൽ വൈകിട്ട് വരെ കാമ്പസുകളിൽ 'ജെ. എൻ. യു ഐക്യദാർഢ്യസദസ് ' സംഘടിപ്പിക്കും. 26ന് ' ഡൗൺ വിത്ത് സാഫ്രോൺ എമർജൻസി ' എന്ന മുദ്രാവാക്യമുയർത്തി ' റെഡ്‌റോസ് റെവല്യൂഷൻ' എന്ന പ്രതിഷേധ പരിപാടി നടക്കും. ചുവന്ന റോസപ്പൂക്കളുയർത്തിയാകും കുട്ടികൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും. ഇതിന് പുറമെ നാളെ ഡൽഹിയിൽ നടക്കുന്ന ' ചലോ ഡൽഹി ' പ്രകടനത്തിൽ എസ്. എഫ്. ഐ പ്രവർത്തകരും ഭാഗമാകുമെന്നും സാനു പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP