Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യൂത്ത് കോൺഗ്രസിന്റെ കർണാടകയിലെ ചുമതലക്കാരനായിരിക്കേ പണം വാങ്ങി ദുർബലരായ നേതാക്കൾക്ക് സീറ്റ് നൽകിയെന്ന് പരാതി; ഷാഫി പറമ്പിലിനെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി; നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് സ്വമേധയാ കൈക്കൊണ്ട തീരുമാനമെന്ന് എംഎൽഎയുടെ അടുപ്പക്കാർ

യൂത്ത് കോൺഗ്രസിന്റെ കർണാടകയിലെ ചുമതലക്കാരനായിരിക്കേ പണം വാങ്ങി ദുർബലരായ നേതാക്കൾക്ക് സീറ്റ് നൽകിയെന്ന് പരാതി; ഷാഫി പറമ്പിലിനെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി; നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് സ്വമേധയാ കൈക്കൊണ്ട തീരുമാനമെന്ന് എംഎൽഎയുടെ അടുപ്പക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷാഫി പറമ്പിൽ എംഎ‍ൽഎയെ നീക്കി. രണ്ടാഴ്ച മുമ്പ് ഷാഫിയെ നീക്കിയെങ്കിലും പാർട്ടി നേതൃത്വം ഇത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു എന്നാണ് അറിയുന്നത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുന്നത് സംബന്ധിച്ച ഇടപെടലാണ് ഷാഫിയെ നീക്കാൻ കാരണമെന്നാണ് ആരോപണം. അതേസമയം, നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് ഷാഫി രാജിവയ്ക്കുകയായിരുന്നെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്.

ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഷാഫിക്ക് യൂത്ത് കോൺഗ്രസ് കർണാടക ഘടകത്തിന്റെ ചുമതല നൽകിയിരുന്നു. ഇവിടെ യൂത്ത് കോൺഗ്രസിന് അനുവദിച്ച സീറ്റിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ എംഎൽഎക്ക് ശരിക്കും പങ്കുണ്ടായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ ഇടപെട്ട എംഎൽഎ ദുർബലരായ നേതാക്കൾക്ക് സീറ്റ് നൽകി എന്നാണ് ആരോപണം.

ഷാഫി അടക്കമുള്ളവർ നിശ്ചയിച്ച സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് പ്രാദേശിക നേതൃത്വം എ.ഐ.സി.സിക്ക് പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഷാഫിയെ നീക്കിയയെന്നാണ് സൂചന. അതേസമയം രാജി തീരുമാനം താൻ സ്വയം കൈക്കൊണ്ടതാണെന്നാണ് എംഎൽഎയുടെ അടുപ്പക്കാർ പറയുന്നത്.

കർണാടക തെരഞ്ഞെടുപ്പ് വേളയിൽ ഷാഫി പറമ്പിൽ സജീവമായി ഇടപെടൽ നടത്തിയിരുന്നു. കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും യെദ്യൂരപ്പ സർക്കാരിന് അധികാരത്തിലേറാൻ അവസരമുണ്ടാക്കിക്കൊടുപ്പോൾ അതിൽ പ്രതിഷേധിച്ച് അറസ്റ്റു വരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഇങ്ങനെ തെരഞ്ഞെടുപ്പു വേളയിൽ നിർണായകമായ ഇടപെടൽ നടത്തിയ ശേഷമാണ് അദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നിരുന്നത്. ഷാഫിയെ കൂടാതെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് എന്നിവർക്കും തെരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP