Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രിമോഹത്തിന്റെ വെള്ളം തോമസ് ചാണ്ടി അധികം തിളപ്പിക്കാതെ വാങ്ങി വെക്കേണ്ടി വരും..! എ കെ ശശീന്ദ്രൻ തന്നെ അഞ്ച് വർഷവും മന്ത്രിയായി തുടരും; സ്ഥാനം വീതംവെക്കാമെന്ന് ചാണ്ടിക്ക് യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്ന് ശരദ് പവാർ

മന്ത്രിമോഹത്തിന്റെ വെള്ളം തോമസ് ചാണ്ടി അധികം തിളപ്പിക്കാതെ വാങ്ങി വെക്കേണ്ടി വരും..! എ കെ ശശീന്ദ്രൻ തന്നെ അഞ്ച് വർഷവും മന്ത്രിയായി തുടരും; സ്ഥാനം വീതംവെക്കാമെന്ന് ചാണ്ടിക്ക് യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്ന് ശരദ് പവാർ

മുംബൈ: മന്ത്രിയാകാൻ വേണ്ടി കുപ്പായം തുന്നിയിരുന്ന തോമസ് ചാണ്ടിക്ക് സ്ഥാനം നഷ്ടമായത് സിപിഎമ്മിനെ പോലും പ്രകോപിപ്പിക്കുന്ന വിധത്തിലുള്ള പ്രസ്താവനകളുമായി രംഗത്തെത്തിയതോടെയാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിന് മുമ്പ് തന്നെ ചാണ്ടി താൻ ജലസേചന വകുപ്പ് മന്ത്രിയാകുമെന്ന് സ്വയം പ്രഖ്യാപിക്കുകും ചെയ്തു. ഇന്നലെ വീണ്ടും തനിക്ക് മന്ത്രിയാകാൻ മോഹമുണ്ടെന്ന് ചാണ്ടി തുറന്നു പറഞ്ഞത്. എന്തായാലും തോമസ് ചാണ്ടിയുടെ മന്ത്രിമോഹം അധികം തിളപ്പിക്കാതെ മാറ്റിവെക്കേണ്ടി വരുമെന്നാണ് അറിയുന്നത്. എൻസിപിയുടെ മന്ത്രിസ്ഥാനം വീതം വെക്കുന്നത് അംഗീകരിക്കില്ലെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി.

എൻസിപി മന്ത്രി സ്ഥാനം രണ്ടര വർഷം വച്ച് വീതം വക്കുമെന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നാണ് ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കിയത്. പാർട്ടിയുടെ മന്ത്രിയായി എ കെ ശശീന്ദ്രൻ അഞ്ച് വർഷവും തുടരുമെന്ന് ശരദ് പവാർ വ്യക്തമാക്കി. ഇത്തരത്തിൽ ഒരു ചർച്ച പാർട്ടിയിലുണ്ടായിട്ടില്ലെന്നും ശരദ് പവാർ പറഞ്ഞു. എൻസിപിയുടെ സ്ഥാപകദിനമായ ഇന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശരദ് പവാർ ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരത്തിലൊരു ചർച്ച മാദ്ധ്യമങ്ങൾ എന്തുകൊണ്ടാണ് നടത്തുന്നതെന്ന് തനിക്ക് അറിയില്ലെന്നും പവാർ പറഞ്ഞു. തോമസ് ചാണ്ടി എൻസിപിയുടെ പാർലമെന്ററി പാർട്ടി നേതാവായി തുടരുമെന്നും പവാർ പറഞ്ഞു. നേരത്തെ മന്ത്രിസഭാ രൂപീകരണ സമയത്ത് ശശീന്ദ്രനും തോമസ് ചാണ്ടിയും മന്ത്രിസ്ഥാനം പങ്കു വയ്ക്കട്ടെ എന്ന നിർദ്ദേശം ശരദ് പവാർ മുന്നോട്ട് വച്ചതായി വാർത്തകൾ വന്നിരുന്നു.

ഇന്നലെയാണ് രണ്ടര വർഷം കഴിയുമ്പോൾ താൻ മന്ത്രിയാകുമെന്ന് തോമസ് ചാണ്ടി എംഎൽഎ പറഞ്ഞത്. രണ്ടരവർഷം കഴിയുമ്പോൾ താൻ മന്ത്രിയാകുമെന്ന് തോമസ് ചാണ്ടി പറഞ്ഞിരുന്നു. എൻസിപിയുടെ രണ്ട് എംഎൽമാർക്കുമായി മന്ത്രിസ്ഥാനം രണ്ടര വർഷം വീതം വച്ച് നൽകാൻ ദേശീയ പ്രസിഡണ്ട് ഉറപ്പ് നൽകിയതായും അദ്ദേഹം കുവൈത്തിലാണ് തോമസ് ചാണ്ടി പറഞ്ഞത്.

രണ്ടര വർഷംത്തിനുള്ളിൽ ശശീന്ദ്രൻ നല്ല മന്ത്രിയെന്ന പ്രതിച്ഛായയുണ്ടാക്കിയാലോ എന്ന ചോദ്യത്തിനും പാർട്ടി തീരുമാനമനുസരിച്ച് രാജിവച്ചാൽ അത് സ്വീകരിക്കാതിരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാർ മാറിയതോടെ കുട്ടനാട് പാക്കേജിന്റെയും കുടിവെള്ള പദ്ധതിയുടെയും പ്രവർത്തനങ്ങൾക്ക് പുതുജീവൻ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയുടെ പ്രസ്താവനയിൽ സിപിഎമ്മിന് കടുത്ത അനിഷ്ടം ഉണ്ടായിരുന്നു. മന്ത്രിസ്ഥാനം പങ്കുവെക്കുന്ന കാര്യം രഹസ്യമാക്കി സൂക്ഷിക്കണമെന്ന നിർദ്ദേശം പവാർ നൽകിയിരുന്നുവെന്നാണ് എൻസിപിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചത്. എന്നാൽ, ഇക്കാര്യം പാലിക്കാൻ തോമസ് ചാണ്ടി തയ്യാറാകാത്തതാണ് പവാറിനെ പ്രകോപിപ്പിച്ചത് എന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP