Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗവർണറായിരുന്നത് വെറും 167 ദിവസം; കേരളം കണ്ടു തീർക്കാനും വിമാനയാത്രകൾക്കുമായി ഖജനാവിൽ നിന്ന് ഷീല ദീക്ഷിത് പൊടിച്ചത് 53 ലക്ഷം

ഗവർണറായിരുന്നത് വെറും 167 ദിവസം; കേരളം കണ്ടു തീർക്കാനും വിമാനയാത്രകൾക്കുമായി ഖജനാവിൽ നിന്ന് ഷീല ദീക്ഷിത് പൊടിച്ചത് 53 ലക്ഷം

തിരുവനന്തപുരം: ഗവർണറായി 167 ദിവസം രാജ്ഭവനിൽ താമസിച്ച ഷീലാ ദീക്ഷിത് വിവിധ ആവശ്യങ്ങൾക്കായി പൊതുഖജനാവിൽ നിന്ന് ചെലവഴിച്ചത് അരക്കോടിയിലേറെ രൂപ. രാജ്ഭവൻ മോടി പിടിപ്പിക്കാനും യാത്ര ചെയ്യാനും സ്വകാര്യ ചടങ്ങുകൾക്കെല്ലാമായി 53 ലക്ഷം രൂപയാണ് സർക്കാർ ചെലവഴിച്ചതെന്ന് കണക്കൂകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ മാർച്ച് 11 ന് ഗവർണറായി സ്ഥാനമേറ്റതിനു ശേഷം രാജ് ഭവൻ മോടി പിടിപ്പിക്കുന്നതിന് 22,68,828 രൂപയാണ് നാലു മാസം കൊണ്ട് ചെലവഴിച്ചത്. ഗവർണറുടെ ബന്ധുക്കൾ മിക്ക സമയവും രാജ്ഭവനിലായിരുന്നു താമസം. ഇവർക്കൊപ്പം വിനോദ സഞ്ചാര കേന്ദ്രങ്ങൾ ചുറ്റിയടിക്കാനും വിമാനയാത്രയ്ക്കുമായിട്ടാണ് ബാക്കി തുക ചെലവായിട്ടുള്ളത്. പത്തോളം വിമാനയാത്രകൾക്കായി നാലു ലക്ഷം രൂപയാണ് ഷീലാ ദീക്ഷിത് ചെലവിട്ടത്. ഇതിൽ പല യാത്രകളിലും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

സർക്കാർ പരിപാടികളേക്കാൾ ഏറെ സ്വകാര്യചടങ്ങുകളിൽ പങ്കെടുത്ത ഷീല അധികാരമേറ്റ് ഏതാനും ദിവസങ്ങൾക്കകം എറണാകുളത്തു നടത്തിയ ചടങ്ങിനു ചെലവായതു 30,693 രൂപ. മേയിൽ തൃശൂരിലെ താമസത്തിനു ചെലവ് 20,160 രൂപ.

തേക്കടി, മൂന്നാർ, കുമരകം തുടങ്ങിയ സ്ഥലങ്ങളിലെ ചുറ്റിയടിയും ബന്ധുക്കൾ സഹിതമായിരുന്നു. ഇതിൽ പല യാത്രകൾക്കും 30,000 മുതൽ ഒരു ലക്ഷം വരെ ചെലവഴിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. ആഗസ്തിൽ ഗവർണർ ബന്ധുക്കൾക്കൊപ്പം ആലപ്പുഴ സന്ദർശിച്ചപ്പോൾ പൊതുഖജനാവിൽ നിന്ന് ചെലവായത് 92,000 രൂപയാണ്.
ഷീലയ്‌ക്കൊപ്പം മകൾ ലതിക, ചെറുമകൾ അസിയ എന്നിവരുമുണ്ടായിരുന്നു. പിന്നീട് ഗവർണർ മൂന്നാറിലേക്കു പോയി. ചെലവ് 1,10,257 രൂപ. ദേവികുളത്തെ ആഡംബര റിസോർട്ടിലും കെ.ടി.ഡി.സി. ഹോട്ടലിലും താമസിച്ച ഗവർണർക്കൊപ്പം മകൾ ലതികയും കൊച്ചുമകൾ അംബികയുമുണ്ടായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP