Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർഎസ്പിയുടെ മുന്നണി മാറ്റം: യുഡിഎഫിന്റെ ഭാഗമായ നടപടി തെറ്റാണെന്ന കേന്ദ്രകമ്മിറ്റി പരാമർശത്തിനെതിരെ ഷിബു ബേബിജോൺ രംഗത്ത്; ഇടതുമുന്നണി വിട്ട തീരുമാനം പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന്

ആർഎസ്പിയുടെ മുന്നണി മാറ്റം: യുഡിഎഫിന്റെ ഭാഗമായ നടപടി തെറ്റാണെന്ന കേന്ദ്രകമ്മിറ്റി പരാമർശത്തിനെതിരെ ഷിബു ബേബിജോൺ രംഗത്ത്; ഇടതുമുന്നണി വിട്ട തീരുമാനം പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന്

തിരുവനന്തപുരം: കേരള ഘടകം യുഡിഎഫിന്റെ ഭാഗമായ തീരുമാനം തെറ്റാണെന്ന ആർഎസ്പി കേന്ദ്ര കമ്മിറ്റിയുടെ പരാമർശത്തിനെതിരെ മന്ത്രി ഷിബു ബേബി ജോൺ രംഗത്ത്. കേന്ദ്രകമ്മിറ്റിയുടെ തീരുമാനം അണികളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ഷിബു ബേബിജോൺ പറഞ്ഞു.


ആർഎസ്പി കേരളഘടകത്തിന്റെ തീരുമാനം തെറ്റാണെന്നും അത് തൽക്കാലം തുടരാനുമാണ് കേന്ദ്ര കമ്മിറ്റി കഴിഞ്ഞ ദിവസം അനുമതി നൽകിയത്. ഭാവിയിൽ ആ തെറ്റ് തിരുത്തണമെന്നും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. എന്നാൽ ഇടതുമുന്നണി വിടാനുള്ള ആർഎസ്പിയുടെ തീരുമാനം പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നാണ് ഷിബു ബേബി ജോൺ പറഞ്ഞത്. എൽഡിഎഫിൽ നിന്നുണ്ടായ കടുത്ത അവഗണനയെത്തുടർന്ന് മാത്രമാണ് ആർഎസ്പി യുഡിഎഫിലേക്ക് വന്നത്. ആ തീരുമാനത്തിൽ പിഴവൊന്നും ഉണ്ടായിട്ടില്ല. അത് ജനങ്ങളും അംഗീകരിച്ചതാണെന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു.

ആ നേട്ടം കൈപ്പറ്റിയശേഷം യുഡിഎഫ് വിടണമെന്ന് പറയുന്നതിൽ അർഥമില്ല. യുഡിഎഫ് വിട്ടുപോകാനുള്ള തീരുമാനം രാഷ്ട്രീയ സദാചാരത്തിന് വിരുദ്ധമാണെന്നും സംസ്ഥാന ഘടകം യുഡിഎഫിൽ തുടരുമെന്നും ഷിബു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP