Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആകാശ് തില്ലങ്കേരിയേയും റിജൻ രാജിനേയും സംരക്ഷിക്കില്ല; കേസിൽ പ്രതികളാകുന്നവരെയെല്ലാം പുറത്താക്കാൻ ജയരാജന് നിർദ്ദേശം നൽകി പിണറായിയും കോടിയേരിയും; ഷുഹൈബ് കൊലയിൽ കണ്ണൂർ ജില്ലാ കമ്മറ്റിയെ തള്ളി സംസ്ഥാന നേതൃത്വം

ആകാശ് തില്ലങ്കേരിയേയും റിജൻ രാജിനേയും സംരക്ഷിക്കില്ല; കേസിൽ പ്രതികളാകുന്നവരെയെല്ലാം പുറത്താക്കാൻ ജയരാജന് നിർദ്ദേശം നൽകി പിണറായിയും കോടിയേരിയും; ഷുഹൈബ് കൊലയിൽ കണ്ണൂർ ജില്ലാ കമ്മറ്റിയെ തള്ളി സംസ്ഥാന നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: മട്ടന്നൂരിലെ കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട പ്രവർത്തകരെ സി പി എം പുറത്താക്കും. ഇതിനുള്ള നിർദ്ദേശം സി പി എം സംസ്ഥാന നേതൃത്വം നൽകി. പാർട്ടി സമ്മേളനത്തിനു ശേഷമാകും നടപടി. കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനോടാണ് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 12ന് രാത്രിയിലാണ് എടയന്നൂരിൽ വച്ച് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആകാശ്, റിജിൻ രാജ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് പിടിയിലായവരിൽനിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഡിവൈഎഫ്‌ഐ നേതൃത്വത്തിനെതിരെ ആകാശ് മൊഴി കൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ വലിയ നാണക്കേടാണ് പാർട്ടിക്കുണ്ടായത്. ഇതോടെയാണ് ഇവരെ പുറത്താക്കാനുള്ള നിർദ്ദേശം ജയരാജന് നൽകിയത്.

നേരത്തെ പാർട്ടി അന്വേഷണം നടത്തുമെന്നും അതിന് ശേഷമേ തീരുമാനം എടുക്കൂവെന്നും ജയരാജൻ വിശദീകരിച്ചിരുന്നു. പൊലീസ് അന്വേഷണത്തെ മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു ജയരാജന്റെ പ്രസ്താവന. ഇത് വിവാദമാവുകയും ചെയ്തു. തുടർന്ന് നടപടിയുണ്ടാകുമെന്ന് കോടിയേരി അറിയിക്കുകയും ചെയ്തു. പിണറായിയുടെ ആവശ്യ പ്രകാരമായിരുന്നു ഈ നടപടി.

ഇന്നലെ നടന്ന സമാധാന യോഗം കോൺഗ്രസ്- സി പി എം നേതാക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് കോൺഗ്രസ് ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഇതിന് ശേമാണ് കൊലപാതകത്തിലുൾപ്പെട്ട പാർട്ടിയംഗങ്ങൾക്കെതിരേ നടപടിയെടുക്കാൻ ജില്ലാകമ്മിറ്റിയോട് നിർദ്ദേശിക്കുമെന്ന് കോടിയേരി അറിയിച്ചത്. കണ്ണൂരിൽ നടന്നത് നടക്കാൻ പാടില്ലാത്തത്. കൊലപാതകങ്ങളെ അംഗീകരിക്കില്ല. ഷുഹൈബ് സംഭവം പാർട്ടി സംസ്ഥാന കമ്മിറ്റി വളരെ ഗൗരവത്തോടെയാണെടുക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനനിലപാടെടുക്കും. സംഭവത്തിൽ അറസ്റ്റുചെയ്യപ്പെട്ടവരെ മഹത്ത്വവത്കരിച്ച് സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്നും കോടിയേരി വിശദീകരിച്ചു.

സംഭവത്തെ പാർട്ടി അപലപിക്കുന്നു. പൊലീസ് പ്രതിയാക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ സെക്രട്ടറി പ്രകടിപ്പിച്ച അഭിപ്രായം മുൻകാലത്തെ പൊലീസ് അനുഭവങ്ങളുമായി ബന്ധപ്പെട്ടാകാം. പാർട്ടിക്കാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പാർട്ടി ജില്ലാകമ്മിറ്റി പരിശോധിക്കുമെന്നായിരുന്നു കോടിയേരി അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP