Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പിൽ എസ്എൻഡിപിക്ക് 'സമദൂര' നിലപാട്; സമുദായത്തോട് കൂറു പുലർത്തുന്നവർ വോട്ടു ചെയ്യാൻ ആഹ്വാനം ചെയ്ത് വെള്ളാപ്പള്ളി നടേശൻ; തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും അതിന്റെ പേരിൽ അവകാശവാദം ഉന്നയിക്കില്ലെന്നും വെള്ളാപ്പള്ളി; എസ്എൻഡിപി നിലപാട് തിരിച്ചടിയാകുന്നത് പിന്തുണ പ്രതീക്ഷിച്ച ബിജെപിക്ക്

ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പിൽ എസ്എൻഡിപിക്ക് 'സമദൂര' നിലപാട്; സമുദായത്തോട് കൂറു പുലർത്തുന്നവർ വോട്ടു ചെയ്യാൻ ആഹ്വാനം ചെയ്ത് വെള്ളാപ്പള്ളി നടേശൻ; തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും അതിന്റെ പേരിൽ അവകാശവാദം ഉന്നയിക്കില്ലെന്നും വെള്ളാപ്പള്ളി; എസ്എൻഡിപി നിലപാട് തിരിച്ചടിയാകുന്നത് പിന്തുണ പ്രതീക്ഷിച്ച ബിജെപിക്ക്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളോടും സമദൂര നിലപാട് സ്വീകരിക്കാൻ എസ്എൻഡിപി തീരുമാനം. ഇക്കാര്യം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എസ്.എൻ.ഡി.പിയോട് കൂറ് പുലർത്തുന്ന മുന്നണികൾക്ക് വോട്ട് ചെയ്യുന്ന കാര്യം അതാത് യൂണിയനുകൾക്ക് സ്വന്തം നിലയിൽ തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇത് മന:സാക്ഷി വോട്ടോ സമദൂരമോ അല്ല.സമദൂരത്തിലും ഒരു ദൂരമുണ്ട്. തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും അതിന്റെ പേരിൽ എസ്.എൻ.ഡി.പി അവകാശവാദം ഉന്നയിക്കില്ല. ചെങ്ങന്നൂരിൽ നടക്കുന്നത് ത്രികോണ മത്സരമാണ്. ഇപ്പോൾ ഇടത് സ്ഥാനാർത്ഥി സജി ചെറിയാനാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മുന്നിലുള്ളത്. എസ്.എൻ.ഡി.പിയെ സഹായിക്കുന്നവർക്ക് വോട്ട് ചെയ്യാൻ യൂണിയനുകൾക്ക് അനുവാദമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണിയുടെ നിലപാട് ലജ്ജാകരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം എസ്എൻഡിപിയുടെ സമദൂര നിലപാട് തിരിച്ചടിയായിരിക്കുന്നത് ബിജെപി സ്ഥാനാർത്ഥി ശ്രീധരൻ പിള്ളക്കാണ്. ബിഡിജെഎസ് ശ്രീധരൻ പിള്ളക്ക് വേണ്ടി രംഗത്തിറങ്ങിയാൽ പോലും എസ്എൻഡിപിയുടെ നിലപാട് തിരിച്ചടിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP