Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഭാഗീയത വളർത്താൻ ആരെയും അനുവദിക്കില്ല; വി എസ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതം: പ്രതിപക്ഷ നേതാവിനെ തള്ളി എസ്ആർപി

വിഭാഗീയത വളർത്താൻ ആരെയും അനുവദിക്കില്ല; വി എസ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതം: പ്രതിപക്ഷ നേതാവിനെ തള്ളി എസ്ആർപി

കോഴിക്കോട്: സിപിഎമ്മിനുള്ളിൽ യാതൊരു വിധത്തിലുള്ള വിഭാഗീയതയും ഇല്ലെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. വിഭാഗീയത വളർത്താൻ ആരെയും അനുവദിക്കുകയുമില്ല. വിഭാഗീയതയ്‌ക്കെതിരെ ദേശീയതലത്തിലും കേരളത്തിലും പോരാടുന്ന പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മേഖലാ റിപ്പോർട്ടിംഗിനായി എത്തിയതായിരുന്നു എസ്.ആർ.പി.

മുൻ കേന്ദ്രസംസ്ഥാന നേതൃത്വങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. വി എസ് ഉന്നയിച്ച ആക്ഷേപങ്ങൾ പി.ബി നേരത്തെ പരിശോധിച്ച് തള്ളിയതാണ്. വി.എസിനെതിരായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയം ജൂൺ ആറ്, ഏഴ് തീയതികളിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി പരിഗണിക്കും. പാർട്ടി രൂപമെടുത്ത കാലം മുതൽ പാർട്ടിക്കെതിരെ ആക്ഷേപം ഉയർന്നു വരുന്നുണ്ട്. അതെല്ലാം നേരിട്ടു തന്നെയാണ് സിപിഐ(എം) മുന്നോട്ട് പോവുന്നതെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു.

പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തുവന്ന വി എസ് അച്യുതാന്ദനെ രൂക്ഷമായി വിമർശിച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ പ്രമേയം പാസാക്കിയിരുന്നു. വി എസ്സിന്റെ പരാമർശങ്ങൾ അടിസ്ഥാനരഹിതവും തെറ്റാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രമേയം.

വലതുപക്ഷ നിലപാടുകൾക്ക് ബലമേകുന്നതാണ് വി എസ്സിന്റെ നിലപാടുകൾ. മുന്നണി വികസനം വ്യക്തിപരമായ അജണ്ടയായി വി എസ് അവതരിപ്പിക്കുന്നത്. പാർട്ടിയുടെ ശരിയായ നിലപാട് വി എസ് വളച്ചൊടിക്കുന്നു. യെച്ചൂരിയുടെ നിലപാടിനേയും വി എസ് വളച്ചൊടിച്ചു. തെറ്റുതിരുത്താൻ വി എസ് തയ്യാറാകുന്നില്ല. വി എസ്സിന്റെ സമാന്തര പാർട്ടി പ്രവർത്തനം വച്ചുപൊറുപ്പിക്കില്ലെന്നും പ്രമേയം വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP