Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാർത്തയിൽ പ്രതിഷേധിച്ച് ജി സുധാകരൻ മാതൃഭൂമി ഓഫീസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു; അന്വേഷണം പ്രഖ്യാപിച്ചപ്പോൾ സമരം പിൻവലിച്ചു

വാർത്തയിൽ പ്രതിഷേധിച്ച് ജി സുധാകരൻ മാതൃഭൂമി ഓഫീസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു; അന്വേഷണം പ്രഖ്യാപിച്ചപ്പോൾ സമരം പിൻവലിച്ചു

ആലപ്പുഴ: ആലപ്പുഴയിലാണ് സിപിഐ(എം) സംസ്ഥാന സമ്മേളനവേദി. ജിസുധാകരൻ പക്ഷവും തോമസ് ഐസക്കും തമ്മിൽ പാർട്ടി പിടിക്കാൻ ജില്ലയിൽ ശക്തമായ പോരിലാണ്. ഏര്യാ സമ്മേളനങ്ങളിൽ പിണറായി വിജയന്റെ സഹായത്തോടെ തോമസ് ഐസക് നേട്ടമുണ്ടാക്കിയെന്നാണ് സൂചനകൾ. ഇതിനിടെയിലാണ് സുധാകരനെ പ്രതിക്കൂട്ടിലാക്കി വാർത്തകളെത്തിയത്. പി കൃഷ്ണപിള്ളാ സ്മാരകം തകർന്നതും ആലപ്പുഴയിലെ സിപിഎമ്മിൽ ചർച്ചകൾ സജീവമാക്കുന്നുണ്ട്. എന്നാൽ കള്ളവാർത്തകൾ നൽകിയാൽ സുധാകരൻ പൊറുക്കില്ല. പ്രതിഷേധിക്കുക തന്നെ ചെയ്യും.

സിപിഎമ്മിലെ വിഭാഗീയതയെക്കുറിച്ചു വാർത്ത നൽകിയതിന്റെ പേരിൽ മാതൃഭൂമി ആലപ്പുഴ ബ്യൂറോ ഓഫീസിനു മുന്നിൽ ജി. സുധാകരൻ എംഎ‍ൽഎ. കുത്തിയിരുപ്പു സമരം നടത്തി. ആലപ്പുഴ ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ടു വന്ന വാർത്തയാണ് സുധാകരനെ ചൊടിപ്പിച്ചത്. ജില്ലാകമ്മിറ്റി അംഗം കൂടിയായ മുൻ ആലപ്പുഴ എരിയ സെക്രട്ടറി എ. രാഘവൻ സിപിഐ(എം). സംസ്ഥാന സെക്രട്ടറിക്ക് അയച്ച കത്തിൽ സുധാകരന്റെ പേരു പരാമർശിച്ചതായി വാർത്തയിലുണ്ടായിരുന്നു. ആലപ്പുഴ ഏരിയയിൽ വിഭാഗീയത വളർത്തുന്നത് സുധാകരനാണെന്നു കത്തിൽ വിമർശനമുണ്ടെന്നായിരുന്നു വാർത്ത.

വിഭാഗീയതയിൽ മനസ് മടുത്ത തന്നെ പാർട്ടി സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കണമെന്നു രാഘവൻ ആവശ്യപ്പെടുന്നു എന്നായിരുന്നേ്രത കത്ത്. എസ്.എഫ്.ഐ. പ്രവർത്തകരെ ജി. സുധാകരൻ ക്രിമിനലുകളെന്ന് വിളിച്ച് ആക്ഷേപിച്ചതായും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞദിവസം ചേർന്ന ജില്ലാ കമ്മിറ്റി കത്തിലെ ആരോപണങ്ങളെ തള്ളിക്കളഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മാതൃഭൂമിയുടെ ഓഫീസിന് മുന്നിലെ സുധാകരന്റെ പ്രതിഷേധം. സിപിഐ സെക്രട്ടറി പന്ന്യൻ രവീന്ദ്രനും സമര സ്ഥലത്ത് എത്തി സുധാകരനെ കണ്ടിരുന്നു.

തനിക്കെതിരേ നിരന്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നു സുധാകരൻ ആരോപിച്ചു. വാർത്തയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് മാതൃഭൂമി മാനേജ്‌മെന്റിന്റെ രേഖാമൂലമുള്ള ഉറപ്പും വാങ്ങിയാണ് രണ്ടു മണിക്കൂറോളം നീണ്ടുനിന്ന സമരം സുധാരൻ അവസാനിപ്പിച്ചത്. അതേസമയം, സുധാകരനെതിരേ ആലപ്പുഴ നഗരത്തിൽ പത്ര ഓഫീസിന് മുന്നിലടക്കം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞദിവസം നടന്ന ആലപ്പുഴ ഏരിയ സമ്മേളനത്തിലെ വിഭാഗീയതയുടെ തുടർച്ചയായിട്ടാണു പോസ്റ്ററുകൾ പതിച്ചത്. രാവിലെതന്നെ പ്രവർത്തകരെത്തി പോസ്റ്ററുകൾ നശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP