Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസിനെ തിരിച്ച് കൊണ്ടുവരാൻ സുധീരൻ മാതൃക സൃഷ്ടിക്കുന്നു; 54 യൂത്ത് കോൺഗ്രസുകാരെ കെപിസിസി അംഗമാക്കി പരീക്ഷണം; ഗ്രൂപ്പ് ഇല്ലാത്തവർക്ക് മുൻഗണന

കോൺഗ്രസിനെ തിരിച്ച് കൊണ്ടുവരാൻ സുധീരൻ മാതൃക സൃഷ്ടിക്കുന്നു; 54 യൂത്ത് കോൺഗ്രസുകാരെ കെപിസിസി അംഗമാക്കി പരീക്ഷണം; ഗ്രൂപ്പ് ഇല്ലാത്തവർക്ക് മുൻഗണന

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുച്ചൂടും മുടിഞ്ഞ കോൺഗ്രസിനെ എങ്ങനെയെങ്കിലും തിരിച്ചു കൊണ്ടുവരാൻ രാജ്യമെമ്പാടുമുള്ള കോൺഗ്രസ് നേതാക്കൾ തലപുകയ്ക്കുകയാണ്. എതിർ ചേരിയിൽ മോദി ഉയർത്തുന്ന തരംഗത്തിൽ പിടിച്ച് നിൽക്കാൻ പാടുപെടുന്ന കോൺഗ്രസിനെ രക്ഷിക്കാൻ ഏത് പരീക്ഷണവും നടത്താനും പാർട്ടി തയ്യാറുമാണ്. സോണിയയും രാഹുലുമടക്കമുള്ള മുൻനിര നേതാക്കൾക്കൊന്നും ഇതുവരെ പാർട്ടിക്കേറ്റ ആഘാതത്തെ മറി കടക്കാനുള്ള ഫലപ്രദമായ നടപടികളൊന്നും കണ്ടെത്താനായിട്ടില്ലെന്നതാണ് വാസ്തവം.

കാര്യങ്ങൾ ഇങ്ങനെയായിരിക്കെ കെപിസിസി പ്രസിഡന്റ് വി എം സുധീൻ പാർട്ടിയെ രക്ഷിക്കാൻ പുതിയൊരു ഫോർമുലയുമായി രംഗത്തെത്താനൊരുങ്ങുകയാണ്. കെപിസിസിയിലേക്ക് പരമാവധി യുവനേതാക്കളെ എത്തിച്ചാണ് സുധീരൻ തന്റെ പരീക്ഷണത്തിന് കളമൊരുക്കുന്നത്. അതിന്റെ ഭാഗമായി 54 യൂത്ത് കോൺഗ്രസ് നേതാക്കളെ കെപിസിസിയിലേക്ക് എടുക്കാനൊരുങ്ങുകയാണ് സുധീരൻ.

ഇതിന്റെ ഭാഗമായി 54 യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കെപിസിസി മെമ്പർഷിപ്പ് നൽകണമെന്നാവശ്യപ്പെട്ട് സുധീരൻ എഐസിസിക്ക് ശുപാർശ നൽകിക്കഴിഞ്ഞു. തങ്ങൾ യുത്ത് കോൺഗ്രസ് പ്രസിഡൻരുമാരായിരിക്കുമ്പോൾ കൂടെ പ്രവർത്തിച്ച നേതാക്കളെ കെപിസിസിയിൽ ഉൾപ്പെടുത്തണമെന്ന് പിസി . വിഷ്ണുനാഥും എം.ലിജുവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരും ഇപ്പോൾ കെപിസിസി ജനറൽ സെക്രട്ടറിമാരാണ്. കോൺഗ്രസിന്റെ ഗ്രൂപ്പ് പ്രവർത്തനങ്ങളലിൽ ഭാഗഭാക്കാകാത്തവരും മുതിർന്ന നേതാക്കളുടെ പിന്തുണയിൽ വളർന്നു വരാത്തവരുമായ യൂത്ത് കോൺഗ്രസ് നേതാക്കളെ കെപിസിസിയിൽ ഉൾപ്പെടുത്താനാണിപ്പോൾ സുധീരൻ മുൻഗണന നൽകുന്നത്. ഇവർക്ക് അടുത്തു തന്ന നടക്കാനിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകാനാണ് സുധീരൻ ഉദ്ദേശിക്കുന്നത്.

കേരളത്തിലെ കോൺഗ്രസിൽ ഇത് സൂധീരന്റെ യുഗമാണെന്നാണ് തോന്നുന്നത്. ബാറുകൾക്കെതിരെ സന്ധിയില്ലാ സമരം ചെയ്ത് ഒരു കിടിലൻ ഇമേജ് സൃഷ്ടിക്കാൻ സുധീരന് കഴിഞ്ഞിട്ടുണ്ട്. പുതിയ പരീക്ഷണത്തിലൂടെ പാർട്ടിക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചാൽ അടുത്ത മുഖ്യമന്ത്രി സ്ഥാനം സുധീരന് ലഭിക്കാൻ സാധ്യതയേറെയാണ്. യുവരക്തത്തെ പരീക്ഷിച്ചു കൊണ്ടുള്ള മാതൃക കേരളത്തിൽ വിജയിക്കുകയാണെങ്കിൽ രാഹുൽ ഇതിനെ പിന്തുണയ്ക്കുമെന്ന് നൂറ് ശതമാനം ഉറപ്പാണ്. പാർട്ടിയുടെ നേതൃത്ത്വത്തിലേക്ക് യുവനേതാക്കളെ കൊണ്ടു വരുന്നതിന് മുൻകൈയെടുക്കുന്ന നേതാവാണ് രാഹുൽ. നേതൃത്ത്വത്തിൽ തന്റെ ഒരു ഉപജാപക വൃന്ദമായി യുവനേതാക്കളെ അവരോധിക്കുന്നതിൽ അദ്ദേഹം മുൻകൈയെടുത്തിട്ടുമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം രാഹുലിന്റെ മുകളിൽ കെട്ടിവയ്ക്കാൻ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾ ശ്രമിച്ചതിന്റെ ഫലമായി രാഹുൽ ഇപ്പോൾ പാർട്ടിയിൽ അശക്തനാണെങ്കിലും യുവനേതാക്കളെ തന്റെ അനുയായികളാക്കി ഉയർത്തിക്കൊണ്ട് പാർട്ടിയിൽ മേൽക്കൈ നേടാനുള്ള തന്റെ ശ്രമം രാഹുൽ തീർത്തും ഉപേക്ഷിച്ചിട്ടില്ല. അതിനാൽ സുധീരന്റെ പരീക്ഷണം കേരളത്തിൽ വിജയിക്കുകയാണെങ്കിൽ രാഹുൽ അതിനെ പിന്തുണയ്ക്കുക മാത്രമല്ല ഇതിനെ മാതൃകയാക്കി എഐസിസിയിലും കൂടുതൽ യുവനേതാക്കളെ ഉൾപ്പെടുത്തുന്ന നടപടി അദ്ദേഹം ത്വരിതപ്പെടുത്താനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP