Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രെയിൻ വൈകിയതിനാൽ മന്ത്രിസഭാ യോഗത്തിനെത്താൻ മന്ത്രിയും വൈകി; മുഖ്യമന്ത്രിയുടെ വിരട്ടൽ പേടിച്ച് സെക്രട്ടേറിയേറ്റിൽ എത്തിയെങ്കിലും മന്ത്രിസഭ നടക്കുന്ന ഹാളിലേക്ക് പോയില്ല; സുപ്രധാന തീരുമാനങ്ങൾ എടുത്ത മന്ത്രിസഭാ യോഗത്തിൽ നിന്നും മന്ത്രി സുനിൽകുമാർ വിട്ട് നിന്നത് ഇങ്ങനെ

ട്രെയിൻ വൈകിയതിനാൽ മന്ത്രിസഭാ യോഗത്തിനെത്താൻ മന്ത്രിയും വൈകി; മുഖ്യമന്ത്രിയുടെ വിരട്ടൽ പേടിച്ച് സെക്രട്ടേറിയേറ്റിൽ എത്തിയെങ്കിലും മന്ത്രിസഭ നടക്കുന്ന ഹാളിലേക്ക് പോയില്ല; സുപ്രധാന തീരുമാനങ്ങൾ എടുത്ത മന്ത്രിസഭാ യോഗത്തിൽ നിന്നും മന്ത്രി സുനിൽകുമാർ വിട്ട് നിന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം സിഗ്‌നൽ തകരാർ മൂലം വിവിധ സ്റ്റേഷനുകളിൽ ട്രെയിനുകൾ പിടിച്ചിട്ടതിനെ തുടർന്നു മന്ത്രിസഭാ യോഗത്തിനെത്താൻ മന്ത്രി വി എസ്. സുനിൽകുമാറിനു സാധിച്ചില്ല. താമസിച്ചെങ്കിലും സെക്രട്ടേറിയറ്റിൽ എത്തിയ മന്ത്രി മുഖ്യമന്ത്രിയുടെ വിരട്ടൽ ഭയന്ന് മന്ത്രിസഭാ യോഗം നടക്കുന്ന ഹാളിലേക്ക് എത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ സുപ്രധാന തീരുമാനങ്ങൾ എടുത്ത മന്ത്രിസഭാ യോഗത്തിൽ കൃഷിമന്ത്രി സുനിൽകുമാറിന് പങ്കെടുക്കാനുമായില്ല.

ബസ് നിരക്കു വർധന ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്ത മന്ത്രിസഭാ യോഗം ആരംഭിച്ചു മണിക്കൂറുകൾ കഴിഞ്ഞാണു സുനിൽകുമാറിനു സെക്രട്ടേറിയറ്റിൽ എത്താൻ കഴിഞ്ഞത്. തുടർന്ന് അദ്ദേഹം മന്ത്രിസഭാ യോഗം നടന്ന കാബിനറ്റ് റൂമിലേക്കു പോകാതെ സെക്രട്ടേറിയറ്റ് അനക്‌സിലെ സ്വന്തം ഓഫിസിലേക്കു പോയി.

അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടു ട്രെയിനുകൾ പിടിച്ചിട്ടതു മൂലം ഏതാനും ആഴ്ച മുമ്പും ചില മന്ത്രിമാർക്കു മന്ത്രിസഭാ യോഗത്തിൽ സമയത്തിന് എത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ക്വോറം തികയാതെ പിരിഞ്ഞ സാഹചര്യത്തിൽ മന്ത്രിമാർ അഞ്ചു ദിവസം തലസ്ഥാനത്തുണ്ടാകണമെന്നു മുഖ്യമന്ത്രി പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. ഇതിനിടയിലാണു ട്രെയിൻ പിടിച്ചിട്ടതിനെ തുടർന്നു മന്ത്രി വൈകിയത്.

സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ അടുത്ത ആഴ്ചയിലെ പതിവു മന്ത്രിസഭാ യോഗം ചൊവ്വാഴ്ചത്തേക്കു മാറ്റി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP