Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമ്പൂർണ മദ്യനിരോധനമാണ് നയമെങ്കിൽ എന്തിന് ഓണക്കാലത്തും ബാറുകൾ തുറക്കാൻ അനുവദിച്ചു? യുവമോർച്ചയ്ക്ക് പിന്തുണയുമായി സർക്കാരിനെ വിമർശിച്ച് സുരേഷ് ഗോപി വീണ്ടും

സമ്പൂർണ മദ്യനിരോധനമാണ് നയമെങ്കിൽ എന്തിന് ഓണക്കാലത്തും ബാറുകൾ തുറക്കാൻ അനുവദിച്ചു? യുവമോർച്ചയ്ക്ക് പിന്തുണയുമായി സർക്കാരിനെ വിമർശിച്ച് സുരേഷ് ഗോപി വീണ്ടും

തിരുവനന്തപുരം: സമ്പൂർണ മദ്യനിരോധനമാണ് സർക്കാരിന്റെ നയമെങ്കിൽ എന്തിനാണ് സെപ്റ്റംബർ 12 വരെ ബാറുകൾ തുറക്കാൻ അനുവദിച്ചതെന്ന് സൂപ്പർ താരം സുരേഷ് ഗോപി. ബാറുകൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കില്ലെന്നു കാട്ടി സമരം ചെയ്യുന്ന യുവമോർച്ചയ്ക്ക് പിന്തുണയായാണ് താരത്തിന്റെ വാക്കുകൾ.

അത്തംമുതൽ ഓണംവരെ പത്തുനാളേക്ക് ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചിടണമെന്നാവശ്യപ്പെട്ട് മൂന്നുദിവസമായി യുവമോർച്ച പ്രവർത്തകർ സമരം നടത്തുകയാണ്. യുവമോർച്ചയുടെ സമരത്തിന് പിന്തുണയെന്നോളമാണ് സുരേഷ് ഗോപി പ്രസ്താവനയിറക്കിയത്. മദ്യത്തിനെതിരായ സമരത്തിൽ ഡിവൈഎഫ്‌ഐ, യൂത്ത് കോൺഗ്രസ് തുടങ്ങിയ യുവജന സംഘടനകളും അണിചേരണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.

418 ബാറുകൾ പൂട്ടിയപ്പോൾ ഉടമകൾക്ക് അത് നവീകരിക്കാനുള്ള സാവകാശം സർക്കാർ നൽകിയിരുന്നു. ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കം എന്തിനാണ് സർക്കാർ നടത്തുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. സർക്കാരിനെതിരെ നേരത്തെയും സുരേഷ് ഗോപി വിമർശന ശരങ്ങൾ എയ്തിരുന്നു. ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വിവരമില്ലാത്തവനാണ് എന്ന തരത്തിൽ താരം പ്രസ്താവനയിറക്കിയിരുന്നു. ഇത് വിവാദമായതോടെ ഖേദപ്രകടനവും നടത്തി. പ്രസ്താവനയുടെ പേരിൽ സുരേഷ് ഗോപിയുടെ സിനിമയായ അപ്പോത്തിക്കിരിയുടെ പ്രദർശനം കോഴിക്കോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയുകയും ചെയ്തിരുന്നു.

ഓണക്കാലത്ത് സമ്പൂർണ മദ്യനിരോധനം വേണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ സമരം കഴിഞ്ഞ ദിവസങ്ങളിൽ അക്രമാസക്തമായിരുന്നു. ജീവനക്കാർ പൂട്ടിയ താഴ് തല്ലിപ്പൊളിച്ച് പുതിയ പൂട്ടുകളിട്ടാണ് സർക്കാർ മദ്യവില്പനശാലകൾ യുവമോർച്ച സംഘങ്ങൾ പൂട്ടിയത്. ഓണക്കാലത്ത് ഒരു മദ്യവില്പനശാലയും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് യുവമോർച്ച പ്രവർത്തകർ ഗുണ്ടാസംഘങ്ങളെപ്പോലെ മദ്യവില്പനശാലകളിലേക്ക് ഇരച്ചുകയറിയത്. വില്പനശാലകൾ അടപ്പിക്കാനുള്ള ശ്രമത്തിനിടെ പല സ്ഥലങ്ങളിലും പ്രവർത്തകരും പൊലീസും തമ്മിൽ തർക്കമുണ്ടാകുകയും പൊലീസിന് ലാത്തിച്ചാർജ് ചെയ്യേണ്ടിവരികയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP