Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്തഫയെ തിരികെയെടുത്തതു പ്രമുഖരുടെ മാനം രക്ഷിക്കാൻ; വഴങ്ങാത്ത മുൻ മന്ത്രിയുടെ ആത്മകഥയിൽ വിവാദങ്ങൾ ഏറെ

മുസ്തഫയെ തിരികെയെടുത്തതു പ്രമുഖരുടെ മാനം രക്ഷിക്കാൻ; വഴങ്ങാത്ത മുൻ മന്ത്രിയുടെ ആത്മകഥയിൽ വിവാദങ്ങൾ ഏറെ

കോലഞ്ചേരി: ഏറെക്കാലം രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിന്നിരുന്ന ടി എച്ച് മുസ്തഫ കോൺഗ്രസിൽ തിരിച്ചെത്തി. ആറുമാസത്തിനുശേഷമാണ് മുൻ മന്ത്രികൂടിയായ മുസ്തഫ തിരിച്ചെത്തിയത്. അതേസമയം ഇതിനിടെ പൂർ്ത്തിയാക്കിയ ആത്മകഥ ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശമാണ് മുസ്തഫയ്ക്ക് പാർട്ടിയിൽ നിന്നു പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തത്. ജോക്കറെന്നായിരുന്നു രാഹുലിനെ മുസ്തഫ പരാമർശിച്ചത്. ഇതോടെ, കഴിഞ്ഞ മെയ് 28ന് മുസ്തഫയെ കോൺഗ്രസ് ഹൈക്കമാൻഡ് പാർട്ടിയിൽ നിന്നും പുറത്താക്കി.

ഇതിനുപിന്നാലെ, തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഓരോ സംഭവവും പുസ്തക രൂപത്തിലാക്കാൻ മുസ്തഫ ശ്രമം തുടങ്ങി. കോൺഗ്രസിലെ വിവിധ നേതാക്കൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ആത്മകഥയിൽ ഉണ്ടെന്നാണ് സൂചന.

പാമോയിൽ കേസുൾപ്പടെയുള്ള തന്റെ ജീവിതത്തിലെ കറുത്ത ഏടുകൾ വായനക്കാരെ നേരിന്റെ പാതയിൽ നിന്ന് അറിയിക്കുന്നതോടൊപ്പം പല പ്രമുഖ നേതാക്കളുടെ മുഖം മൂടി വലിച്ചുചിന്തുന്ന രഹസ്യങ്ങളും മുസ്തഫ ആത്മകഥയിൽ വെളിപ്പെടുത്തുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യങ്ങൾ മുസ്തഫ സ്ഥിരീകരിച്ചിട്ടില്ല. പുസ്തകം ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന.

കുന്നത്തുനാട്ടിലെ ജനപ്രതിനിധിയായിരുന്നു ഏറെക്കാലം ടി എച്ച മുസ്തഫ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്നു പോലും മുസ്തഫയെ ഒഴിവാക്കിയിരുന്നു. മുസ്തഫയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതൃത്വത്തിന് പരാതി നൽകിയെങ്കിലും തീരുമാനമായിരുന്നില്ല. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നേതൃത്വത്തിലുള്ള ജനപക്ഷയാത്ര കുന്നത്തുനാട്ടിലെത്തിയ ദിവസംതന്നെയാണ് മുസ്തഫയെ പാർട്ടിയിൽ തിരിച്ചെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP