Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി എം സുധീരൻ രാഷ്ട്രീയ മര്യാദകളും പാർട്ടി അച്ചടക്കവും ലംഘിച്ചെന്ന് എം എം ഹസൻ; കോൺഗ്രസ് പ്രവർത്തകരെ വഞ്ചിച്ചത് ഹസനാണെന്ന് ടി എൻ പ്രതാപൻ: തമ്മിലടി തുടരുന്നു

വി എം സുധീരൻ രാഷ്ട്രീയ മര്യാദകളും പാർട്ടി അച്ചടക്കവും ലംഘിച്ചെന്ന് എം എം ഹസൻ; കോൺഗ്രസ് പ്രവർത്തകരെ വഞ്ചിച്ചത് ഹസനാണെന്ന് ടി എൻ പ്രതാപൻ: തമ്മിലടി തുടരുന്നു

കാസർകോട്: രാഷ്ട്രീയ മര്യാദകളും പാർട്ടി അച്ചടക്കവും ലംഘിച്ചാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ പോക്കെന്ന് വൈസ് പ്രസിഡൻ്‌റ എം എം ഹസൻ. സുധീരന്റെ വിമർശനങ്ങൾ സർക്കാരിന്റെ നേട്ടങ്ങൾ ഇല്ലാതാക്കി. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ നിരന്തരം വിമർശം ഉന്നയിക്കുന്ന പ്രതാപനെതിരെ നടപടിയെടുക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു. അതേസമയം, കോൺഗ്രസ് പ്രവർത്തകരോടു വഞ്ചന കാട്ടിയത് എം എം ഹസനാണെന്ന് ടി എൻ പ്രതാപൻ എംഎൽഎ പറഞ്ഞു.

പാർട്ടിയെയും സർക്കാരിനെയും വിമർശിക്കുന്നവർക്കെതിരെ നടപടിയെടുക്കേണ്ട കെപിസിസി പ്രസിഡന്റ് തന്നെ ഇത്തരം പ്രസ്താവനകൾ നടത്താൻ പാടില്ലായിരുന്നുവെന്നാണ് എം എം ഹസൻ കാസർകോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

സുധീരന്റെ ഒറ്റ പ്രസ്താവന കൊണ്ട് സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം തന്നെ മാറി. മുന്നണി ഭരണത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളിലൂടെ സമവായത്തിലെത്തണം. അത്തരത്തിൽ നയരൂപീകരണം നടത്തി ഭരണം നടത്തുകയാണ് വേണ്ടത്. വ്യത്യസ്തമായ അഭിപ്രായങ്ങൾ സമന്വയിപ്പിച്ച് മുന്നണിക്ക് നേതൃത്വം നൽകേണ്ടയാളാണ് കെപിസിസി പ്രസിഡന്റ്. എന്നാൽ ഇത്തരമൊരു അഭിപ്രായം പാർട്ടിയിൽ ചർച്ച ചെയ്യാതെ വി എം സുധീരൻ പരസ്യമായി ഉന്നയിച്ചത് പാർട്ടിയുടെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചു.

ഭരണമുന്നണിയിലെ കോൺഗ്രസ് എംഎൽഎയായ ടി എൻ പ്രതാപൻ സർക്കാരിന്റെ നയങ്ങളെ പരസ്യമായി വിമർശിച്ചത് അച്ചടക്ക ലംഘനമാണെന്നും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ടത് പാർലമെന്ററി കമ്മിറ്റിയാണെന്നും ഹസൻ പറഞ്ഞു.

അതേസമയം, മദ്യനയത്തെ അനുകൂലിച്ച് ആദ്യം സംസാരിച്ച ഹസൻ പിന്നീടു നിലപാടു മാറ്റിയത് കടുത്ത വഞ്ചനയാണെന്നാണ് ടി എൻ പ്രതാപൻ പറഞ്ഞത്. ജനപക്ഷയാത്രയുടെ സമയത്ത് മദ്യനയത്തെ അനുകൂലിച്ചാണ് ഹസൻ സംസാരിച്ചത്. നയംമാറ്റിയ ഹസൻ അണികളോടു മാപ്പു പറയണമെന്നും ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു. അതിനിടെ, കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗം കെപിസിസി അധ്യക്ഷന്റെ സാന്നിധ്യത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു ടി എൻ പ്രതാപൻ കത്തയച്ചു. പാർലമെന്ററി പാർട്ടിയോഗം ചേരുന്നില്ലെന്നും എംഎൽഎമാർക്ക് കൂടിക്കാഴ്ചയ്ക്കുള്ള അവസരമാണ് ഒരുക്കുന്നതെന്നും മുഖ്യമന്ത്രി മാദ്ധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഇപ്രകാരം ഉണ്ടാകുന്ന അഭിപ്രായ രൂപീകരണത്തിന് പാർലമെന്ററി പാർട്ടി യോഗത്തിന്റെ പ്രാബല്യം ഉണ്ടാകില്ലെന്നും പാർട്ടി ചീഫ് വിപ്പ് കൂടിയായ പ്രതാപൻ കത്തിൽ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP