Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അദ്ധ്യാപക ദിനം ഇനി മുതൽ 'ഗുരുത്സവ്' എന്നറിയപ്പെടും; കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ തീരുമാനം വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തിന്റെ ഭാഗമെന്ന് വിമർശനം

അദ്ധ്യാപക ദിനം ഇനി മുതൽ 'ഗുരുത്സവ്' എന്നറിയപ്പെടും; കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ തീരുമാനം വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തിന്റെ ഭാഗമെന്ന് വിമർശനം

നാഗ്പൂർ: മുൻ രാഷ്ട്രപതി ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് കാലങ്ങളായി അദ്ധ്യാപക ദിനമായി ആചരിച്ചു വരുന്ന ദിവസമാണ്. എന്നാൽ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന് ഇനി മുതൽ അതല്ല. ഡോക്ടർ രാധാകൃഷ്ണന്റെ 126-ാം ജന്മ വാർഷികം സംബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ അദ്ധ്യാപക ദിനം എന്നതിനു പകരം ഗുരുത്സവ് എന്നാണ് ഉടനീളം ഉപയോഗിച്ചിരിക്കുന്നത്. ഗുരുത്സവ് 2014-നോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി 23 ഭാഷകളിൽ ലേഖന മത്സരവും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ രംഗത്തെ പതിയെ കാവിവത്കരണത്തിന് വിധേയമാക്കുന്നതിന്റെ ഭാഗമായാണിതെന്ന് പല വിദ്യാഭ്യാസ വിചക്ഷണരും ചൂണ്ടിക്കാട്ടുന്നു. ഈ പേരുമാറ്റത്തെ എതിർത്ത ഇവർ തങ്ങൾ ബിജെപി വിരുദ്ധരായും ദേശവിരുദ്ധരായും ചിത്രീകരിക്കപ്പെടുമെന്ന കാരണം ചൂണ്ടിക്കാട്ടി പരസ്യമായി രംഗത്തു വരാൻ തയാറായില്ല. ഈ നീക്കം ആർഎസ്എസിന്റെ അജണ്ടയുടെ ഭാഗമാണെന്നും അവർ പറയുന്നു. തങ്ങളുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടേക്കാമെന്ന് ഭയന്ന മുൻ യുപിഎ സർക്കാരിലുണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾ പോലും ഇതു സംബന്ധിച്ച് പ്രതികരിക്കാൻ തയാറായില്ല.

'കാവിവത്കരണത്തിന്റെ വഴിയിൽ ബിജെപി സാവധാനം മുന്നേറുകയാണ്. ഇത് ചെറുതായി തോന്നിയേക്കാം. പക്ഷെ ഒരു തുടക്കമാണ്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ വിജയിക്കുകയാണെങ്കിൽ അവരെ തടയാൻ പിന്നെ ആർക്കുമാകില്ല,' നാഗ്പൂരിലെ സ്‌കൂൾ യൂണിയൻ നേതാവായ ഒരു മുതിർന്ന അക്കാദമീഷ്യൻ പറയുന്നു. സംസ്‌കൃത വാരാഘോഷം സംബന്ധിച്ച മന്ത്രാലത്തിന്റെ സർക്കുലറിനു പിന്നാലെയാണിപ്പോൾ പുതിയ സർക്കുലറും. സംസ്‌കൃത വാരാഘോഷത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചതോടെ അത് വിവാദമായിരുന്നു. പുരാതനമായ തമിഴ് ഭാഷയെ അടിസ്ഥാനമാക്കിയുള്ള സമ്പന്ന സംസ്‌കാരമുള്ള തമിഴ്‌നാട്ടിൽ സംസ്‌കൃത വാരാഘോഷം അനുചിതമല്ലെന്നായിരുന്നു കത്തിൽ ജയലളിത ചൂണ്ടിക്കാട്ടിയിരുന്നത്.

അദ്ധ്യാപകനു പകരം ഗുരു എന്നുപയോഗിക്കുന്നതിൽ തെറ്റില്ലെന്നും ഇത് നമ്മുടെ പാരമ്പര്യമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി എംപി കിരിത് സോമയ്യ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ച് രംഗത്തെത്തി. 'നമ്മുടെ സാംസ്‌കാരിക പാരമ്പര്യമാണിത്. ഇതിനെതിരേ എന്തിനാണ് എല്ലാവരും രംഗത്തു വരുന്നത്?' അദ്ദേഹം ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP