Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ഥാനാർത്ഥി ഞാൻ തന്നെ; ഇറിഗേഷൻ വകുപ്പു ചോദിച്ചു വാങ്ങും; വിദേശത്തെ ബിസിനസ് ഉപേക്ഷിക്കാൻ വയ്യാത്തതുകൊണ്ടു മന്ത്രിസ്ഥാനം ഞാൻ ത്യജിച്ചാലും വകുപ്പു ഭരിക്കുന്നതു ഞാൻ തന്നെയാകും: ജനാധിപത്യത്തെ പുച്ഛിച്ചു കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി

സ്ഥാനാർത്ഥി ഞാൻ തന്നെ; ഇറിഗേഷൻ വകുപ്പു ചോദിച്ചു വാങ്ങും; വിദേശത്തെ ബിസിനസ് ഉപേക്ഷിക്കാൻ വയ്യാത്തതുകൊണ്ടു മന്ത്രിസ്ഥാനം ഞാൻ ത്യജിച്ചാലും വകുപ്പു ഭരിക്കുന്നതു ഞാൻ തന്നെയാകും: ജനാധിപത്യത്തെ പുച്ഛിച്ചു കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി

ആലപ്പുഴ: തെരഞ്ഞെടുപ്പിന്റെ സീറ്റുവിഭജന ചർച്ചപോലും ഇതുവരെ ഔദ്യോഗികമായി ആരും ആരംഭിച്ചിട്ടില്ല എന്നിരിക്കെ മന്ത്രിയായാൽ ലഭിക്കുന്ന വകുപ്പുവരെ പ്രഖ്യാപിച്ച് ഒരു എംഎൽഎ രംഗത്ത്. എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിയാണ് എൽഡിഎഫ് മന്ത്രിസഭയിൽ മന്ത്രിയായില്ലെങ്കിലും ഇറിഗേഷൻ വകുപ്പ് തന്റെ കൈയിൽ തന്നെയായിരിക്കുമെന്നു വീമ്പു പറയുന്നത്.

ഇടതുമുന്നണിയിൽ സീറ്റ് ചർച്ച തുടങ്ങുന്നതിന് മുമ്പ് തന്നെയാണു സ്ഥാനാർത്ഥിത്വവും, കിട്ടേണ്ട വകുപ്പും പ്രഖ്യാപിച്ച് എൻസിപി നേതാവ് രംഗത്തെത്തിയിരിക്കുന്നത്. കുട്ടനാട് മണ്ഡലത്തിൽ താൻ മൽസരിക്കണമെന്ന നാട്ടുകാരുടെ ആവശ്യപ്രകാരമാണത്രെ മൽസരിക്കാൻ തീരുമാനിച്ചത്. ഇവിടെ സിറ്റിങ് എംഎൽഎയാണു തോമസ് ചാണ്ടി.

മത്സരിച്ചാൽ ഉറപ്പായും ജയിക്കുമെന്നും തോമസ് ചാണ്ടി പറയുന്നു. ഇടതുമുന്നണി അധികാരത്തിൽ വന്നാൽ എൻസിപി ജലവിഭവ വകുപ്പ് ചോദിച്ച് വാങ്ങും. തന്റെ പാർട്ടിയിലെ ആര് മന്ത്രിയായായും ജലവകുപ്പ് ഭരിക്കുന്നത് താനായിരിക്കുമെന്നാണു തോമസ് ചാണ്ടിയുടെ വാദം. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നും മത്സരിച്ചാൽ ജയിക്കുമോ എന്നുമുള്ള ചോദ്യത്തിനായിരുന്നു തോമസ് ചാണ്ടിയുടെ അതിരുകടന്ന മറുപടി.

സിപിഐ(എം) കുട്ടനാട് മണ്ഡലം ആവശ്യപ്പെടില്ലെന്നും കുട്ടനാട് എൻസിപിക്ക് തന്നെയായിരിക്കുമെന്നുമെന്നുമാണു തോമസ് ചാണ്ടിയുടെ വിശ്വാസം. സിപിഎമ്മിന് കുട്ടനാട് സീറ്റിനോട് താൽപര്യമില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. മന്ത്രിയായി ആരുവന്നാലും താൻ തന്നെ ജലവിഭവവകുപ്പു ഭരിക്കുമെന്ന തോമസ് ചാണ്ടിയുടെ അഭിപ്രായപ്രകടനം ഇതിനോടകം വിവാദങ്ങൾക്കു വഴിവച്ചു കഴിഞ്ഞു. ജനാധിപത്യത്തെത്തന്നെ പുച്ഛിക്കുന്നതാണ് തോമസ് ചാണ്ടിയുടെ നടപടിയെന്നാണു വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP