Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജി വച്ച് മാണിയുടെ മുമ്പിൽ നല്ല പിള്ളയായ ശേഷം അമേരിക്കയ്ക്ക് പോയി; മടങ്ങി വരും മുമ്പ് രാജി തള്ളിയെന്ന് ഉറപ്പ് വരുത്തി;ഉണ്ണിയാടൻ സ്റ്റൈൽ വിശ്വസ്തത ഇങ്ങനെ

രാജി വച്ച് മാണിയുടെ മുമ്പിൽ നല്ല പിള്ളയായ ശേഷം അമേരിക്കയ്ക്ക് പോയി; മടങ്ങി വരും മുമ്പ് രാജി തള്ളിയെന്ന് ഉറപ്പ് വരുത്തി;ഉണ്ണിയാടൻ സ്റ്റൈൽ വിശ്വസ്തത ഇങ്ങനെ

തിരുവനന്തപുരം: കേരളാ കോൺഗ്രസ് നേതാവ് തോമസ് ഉണ്ണിയാടൻ ചീഫ് വിപ്പ് സ്ഥാനത്ത് തുടരും. ബാർ കോഴക്കേസിലെ കോടതി വിധിയെ തുടർന്ന് ധനമന്ത്രി സ്ഥാനത്ത് നിന്നുള്ള കെ.എം മാണിയുടെ രാജിയ്‌ക്കൊപ്പം തോമസ് ഉണ്ണിയാടൻ രാജി നൽകിയെങ്കിലും മുഖ്യമന്ത്രി സ്വീകരിക്കാതെ വന്നതോടെയാണ് ഉണ്ണിയാടൻ ചീഫ് വിപ്പ് സ്ഥാനത്ത് തുടരുമെന്ന് വ്യക്തമായത്. ഉണ്ണിയാടന്റെ രാജി സ്വീകരിക്കുന്നതിനായി സമ്മർദ്ദം ചെലുത്തേണ്ടന്നാണ് കേരള കോൺഗ്രസിന്റെ തീരുമാനം.

ധനമന്ത്രി സ്ഥാനം രാജിവച്ച കെ.എം മാണിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഉണ്ണിയാടൻ രാജിനൽകിയത്. ചീഫ് അടക്കം കേരള കോൺഗ്രസിന്റെ ക്യാബിനറ്റ് പദവിയുള്ള മൂന്ന് പേരും രാജിവയ്ക്കണമെന്ന മാണിയുടെ സമ്മർദ്ദത്തിന് പി.ജെ ജോസഫ് വഴങ്ങാതിരുന്നതോടെയാണ് ഉണ്ണിയാടൻ മാത്രം രാജി നൽകേണ്ട സാഹചര്യമുണ്ടായത്. പി.സി ജോർജ് പുറത്തായതിന് പിന്നാലെയാണ് തോമസ് ഉണ്ണിയാടൻ ചീഫ് വിപ്പായത്. മാണിക്ക് പിന്തുണ നൽകാനാണ് രാജിയെന്നായിരുന്നു തോമസ് ഉണ്ണിയാടന്റെ പ്രഖ്യാപനം. എന്നാൽ രാജി നൽകിയ ശേഷം ഉണ്ണിയാടൻ അമേരിക്കയ്ക്ക് പോയി. അതുകൊണ്ട് തന്നെ രാജിയിൽ സമ്മർദ്ദം ചെലുത്താൻ ഉണ്ണിയാടൻ ഉണ്ടായിരുന്നില്ല.

ഇത് മനസ്സിലാക്കിയാണ് മുഖ്യമന്ത്രി രാജി അംഗീകരിക്കാത്ത്. 30ന് നിയമസഭാ സമ്മേളനം തുടങ്ങും. അവിടെ പാർലമെന്ററീ വകുപ്പ് മന്ത്രിയില്ലാത്തതിനാൽ ചീഫ് വിപ്പ് അനിവാര്യതയാണ്. അതുകൊണ്ട് തന്നെ സ്ഥാനത്ത് തുടരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും. ഇതിനെ എതിർക്കേണ്ടതില്ലെന്ന നിലപാടിൽ കേരളാ കോൺഗ്രസും എത്തിക്കഴിഞ്ഞു. അമേരിക്കൻ സന്ദർശനത്തിന്റെ മറവിൽ സർക്കാർ ബോർഡ് വച്ച കാറും മറ്റ് ഉണ്ണിയാൻ നഷ്ടമാകില്ലെന്ന് ഉറപ്പാക്കി. കേരളത്തിൽ ഉണ്ടായിരുന്നുവെങ്കിൽ രാജി സ്വീകരിക്കണമെന്ന ആവശ്യവുമായി വീണ്ടും കത്ത് നൽകാമായിരുന്നു. കേരളം വിട്ടതോടെ അതിനുള്ള അവസരം നഷ്ടമായി.

ഫലത്തിൽ ബാർ കോഴ വിവാദത്തിൽ മാണിക്ക് മാത്രമാണ് മന്ത്രിസ്ഥാനം നഷ്ടമായത്. പിജെ ജോസഫ് മന്ത്രിസ്ഥാനത്തും ഉണ്ണിയാടൻ ചീഫ് വിപ്പായും തുടരുമെന്ന് സാരം. രാജിക്കാര്യത്തിൽ നിർബന്ധം പിടിക്കേണ്ടെന്നാണു കേരള കോൺഗ്രസി(എം)ന്റെ തീരുമാനവും ഉണ്ണിയാടന് തുണയാണ്. യുഎസ് സന്ദർശനം കഴിഞ്ഞ് ഉണ്ണിയാടൻ നാളെയേ തിരിച്ചെത്തൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP