Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തശൂരിൽ വിമതർക്കൊപ്പം ചേർന്ന് സഭയും നിലപാട് കടുപ്പിക്കും; ഇഷ്ടക്കാർക്ക് നിയമസഭയിലേക്ക് സീറ്റ് ഉറപ്പാക്കാൻ സമ്മർദ്ദത്തിന് അതിരൂപതയും

തശൂരിൽ വിമതർക്കൊപ്പം ചേർന്ന് സഭയും നിലപാട് കടുപ്പിക്കും; ഇഷ്ടക്കാർക്ക് നിയമസഭയിലേക്ക് സീറ്റ് ഉറപ്പാക്കാൻ സമ്മർദ്ദത്തിന് അതിരൂപതയും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഡിസിസി പുനഃസംഘടനയും നിയമസഭാ സീറ്റുനിർണ്ണയവും മുന്നിൽക്കണ്ട് തൃശൂർ അതിരൂപത കോൺഗ്രസ് നേതൃത്വത്തിൽ സമ്മർദ്ദം ശക്തമാക്കും. സഭയെ അവഗണിച്ച് മുന്നോട്ടു പോയാൽ തൃശൂരിൽ കോൺഗ്രസിന് തിരിച്ചിയുണ്ടാകുമെന്ന നിലപാട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും കെപിസിസി അധ്യക്ഷൻ വി എം സുധീരനേയും അതിരൂപത അറിയിക്കും. ഇതിന്റെ തുടക്കമെന്നോണമാണ് തൃശൂർ അതിരൂപതയുടെ മുഖപത്രം കത്തോലിക്കാ സഭ കഴിഞ്ഞദിവസം നടത്തിയ വിമർശനം.

ഇത് മനസ്സിലാക്കി കോൺഗ്രസിലെ ഒരു വിഭാഗവും ശക്തമായി രംഗത്തുണ്ട്. എ-ഐ ഗ്രൂപ്പുകളാൽ തഴയുന്ന ക്രൈസ്ത നേതാക്കൾ സഭയുടെ പിന്തുണയോടെ മുന്നോട്ട് പോകാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് തൃശൂർ കോർപ്പറേഷനിലെ പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായതിനെതിരെ രാജൻ പല്ലൻ പരസ്യമായി രംഗത്ത് വന്നത്. തൃശൂർ കോർപ്പറേഷൻ പ്രതിപക്ഷ സ്ഥാനം ലഭിക്കാത്തതിൽ രാജൻ ജെ.പല്ലന് നൽകില്ലെന്ന തീരുമാനത്തെ ഗൗരവത്തോടെയാണ് സഭയും കാണുന്നത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും കെപിസിസി. പ്രസിഡന്റ് വി എസ്.സുധീരനേയും ഇക്കാര്യത്തിലുള്ള പ്രതിഷേധം രണ്ടു ദിവസത്തിനകം അറിയിക്കുമെന്ന് രാജൻ ജെ.പല്ലൻ പറഞ്ഞു. അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ ബിഷപ്പ് ഹൗസിൽ സന്ദർശിച്ച ശേഷമാണ് രാജൻ നിലപാട് അറിയിച്ചത്. സ്ഥാനാർത്ഥി നിർണ്ണയം മുതൽക്കുള്ള പാളിച്ചകൾ ജില്ലാ നേതൃത്വത്തിന് അറിയാമെങ്കിലും സംസ്ഥാന നേതൃത്വത്തിന് അറിയില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയേയും കെപിസിസി. പ്രസിഡന്റിനേയും കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുന്നതെന്നാണ് രാജൻ പല്ലന്റെ നിലപാട്.

രൂപതയുടെ പ്രതിനിധിയെന്നോണം കാര്യങ്ങൾ സുധീരനെ അറിയിക്കാനാണ് സഭാ നേതൃത്വം നൽകിയ നിർദ്ദേശം. അർഹമായ സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് രാജൻ പല്ലൻ കൗൺസിലർ സ്ഥാനം രാജിവെയ്ക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. അതിന് ശേഷം രാജിയെക്കുറിച്ച് ചിന്തിച്ചാൽ മതിയെന്നാണ് രാജന് രൂപത കൊടുത്ത നിർദ്ദേശം. തദ്ദേശ തെരഞ്ഞടുപ്പിൽ കോൺഗ്രസിനുണ്ടായ തോൽവി തങ്ങളെ വേണ്ടവിധം പരിഗണിക്കാത്തതുമൂലമാണെന്നാണ് സഭയുടെ നിലപാട്. തൃശൂർ കോർപ്പറേഷനിൽ തങ്ങൾക്ക് 28 സീറ്റ് വേണമെന്ന് സഭാ നേതൃത്വം സ്ഥാനാർത്ഥി നിർണ്ണയവേളയിൽത്തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും ജില്ലാ നേതൃത്വം അംഗീകരിച്ചില്ല.

ഇത് തുടർന്നാൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങൾ നിർദ്ദേശിക്കുന്നവരെ സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ കോൺഗ്രസിനെ പാഠം പഠിപ്പിക്കുമെന്നാണ് നിലപാട്. കെസിബിസി ഭാരവാഹി കൂടിയായ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് സംസ്ഥാനത്ത് കോൺഗ്രസ് ഭരണത്തിൽ തങ്ങൾക്ക് നീതി ലഭിക്കുന്നില്ല എന്നു കാണിച്ച് മാസങ്ങൾക്കുമുൻപ് സോണിയ ഗാന്ധിക്ക് കത്തു നൽകിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സിസി പ്രസിഡന്റ് വി എം.സുധീരൻ എന്നിവർ അരമനയിലെത്തി ബിഷപ്പിനെ അനുനയിപ്പിക്കാൻ ശ്രമം നടത്തി.

ഡിസിസി പ്രസിഡന്റ് സ്ഥാനവും ജില്ലയിൽ നിന്നുള്ള മന്ത്രി സ്ഥാനവും ഇതര സമുദായങ്ങൾ കൈയടക്കി വച്ചിരിക്കയാണെന്നും സഭക്ക് പരാതിയുണ്ട്. ഇതാണ് അവഗണനയ്ക്ക് കാരണമെന്നാണ് ഒരു വിഭാഗം കോൺഗ്രസുകാരുടെ വിലയിരുത്തലും. ഈ സാഹചര്യത്തിൽ സഭയുടെ പിന്തുണയോടെ പുതിയ നീക്കത്തിനുള്ള തുടക്കമാണ് രാജൻ പല്ലനും കൂട്ടരും നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP