Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിജെപിയുമായി എസ്എൻഡിപി യോഗത്തിന് ബന്ധമില്ലെന്ന് തുഷാർ വെള്ളാപ്പള്ളി; ആരുടെയും വാലായും ചൂലായും പ്രവർത്തിക്കുന്ന പ്രസ്ഥാനമല്ല എസ്എൻഡിപിയെന്നും തുഷാർ

ബിജെപിയുമായി എസ്എൻഡിപി യോഗത്തിന് ബന്ധമില്ലെന്ന് തുഷാർ വെള്ളാപ്പള്ളി; ആരുടെയും വാലായും ചൂലായും പ്രവർത്തിക്കുന്ന പ്രസ്ഥാനമല്ല എസ്എൻഡിപിയെന്നും തുഷാർ

ആലപ്പുഴ: ബിജെപിയുമായി എസ്എൻഡിപി യോഗത്തിന് ബന്ധമില്ലെന്ന് വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. എസ്എൻഡിപി യോഗം ആരുടെയും പിന്നിൽ നിൽക്കുന്ന സംഘടനയല്ല. യോഗത്തിന് മുൻപിൽ ബിജെപി ഒന്നുമല്ല. ബിജെപിയുടെ നാലിരട്ടി അംഗസംഖ്യയുള്ള പ്രസ്ഥാനമാണിത്. ശിവഗിരി മഠത്തിന്റെ കാര്യത്തിൽ എസ്എൻഡിപിക്ക് ഇടപെടാനാകില്ല. സിപിഎമ്മുമായി സഹകരിക്കാനാണ് യോഗത്തിന് താത്പര്യമെന്നും തുഷാർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

ബിജെപിയുമായി ഒരു ചർച്ചക്കും എസ്എൻഡിപി ശ്രമിച്ചിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇടത് പക്ഷവുമായി ചർച്ചക്ക് തയാറാണ്. സാമുദായിക സംഘടനാ കാര്യങ്ങൾ ചെയാൻ മഠത്തിനെയല്ല എസ്എൻഡിപിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ കണ്ടതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്എൻഡിപി യോഗം ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്നാലെ പോയിട്ടില്ലെന്നും യോഗത്തിന്റെ പിന്തുണ തേടിയാണ് എല്ലാവരും വന്നിട്ടുള്ളതെന്നും തുഷാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാവർക്കും വേണ്ടിയിരുന്നത് സമുദായത്തിന്റെ വോട്ട് മാത്രമായിരുന്നുവെന്നും . വോട്ട് നേടി അധികാരത്തിൽ കയറിയവർ യോഗത്തിന്റെയോ സമുദായത്തിന്റെയോ താൽപ്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാൻ ഒന്നും ചെയ്തിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ആരുടെയും വാലായും ചൂലായും പ്രവർത്തിക്കുന്ന പ്രസ്ഥാനമല്ല എസ്എൻഡിപിയെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. സമുദായ താൽപര്യം സംരക്ഷിക്കുന്ന ആരുമായും സഹകരിക്കുമെന്നും എസ്എൻഡിപിയുമായി സഹകരിച്ചു പ്രവർത്തിക്കാനാണ് യോഗത്തിനു താൽപര്യമെന്നും തുഷാർ പറഞ്ഞു.

അതേസമയം എസ്എൻഡിപിയുടെ അവസരവാദ രാഷ്ട്രീയം തുറന്നു കാട്ടാൻ സിപിഐ(എം) പോളിറ്റ്ബ്യൂറോ നേരത്തെ തീരുമാനിച്ചിരുന്നു. ബിജെപിയുമായി സഹകരിക്കാനുള്ള എസ്എൻഡിപിയുടെ നീക്കം തടയാൻ സമുദായംഗങ്ങളായ സഖാക്കളെ സിപിഐ(എം) രംഗത്തിറക്കുന്നതായി വാർത്തകളുണ്ടായിരുന്നു. ബിജെപിയുമായി എസ്എൻഡിപി അടുക്കുന്നത് സിപിഐഎം ആശങ്കയോടെയാണ് കാണുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP