Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺഗ്രസിന്റെ അടിത്തറ ഇളക്കുന്നുവെന്ന തോന്നൽ കൂടുതൽ ഘടകകക്ഷികളെ തേടിയേക്കും; അടുത്ത മന്ത്രിസഭയിൽ ബിഡിജെഎസ് മന്ത്രിമാരുണ്ടാവുമെന്ന് തുഷാർ പറഞ്ഞത് യുഡിഎഫ് പ്രവേശനത്തിന്റെ സൂചന തന്നെ; മാണിക്ക് പിന്നാലെ ചെറിയ കക്ഷികളെ കൂടി പരിഗണിച്ച് യുഡിഎഫ് നേതൃത്വം

കോൺഗ്രസിന്റെ അടിത്തറ ഇളക്കുന്നുവെന്ന തോന്നൽ കൂടുതൽ ഘടകകക്ഷികളെ തേടിയേക്കും; അടുത്ത മന്ത്രിസഭയിൽ ബിഡിജെഎസ് മന്ത്രിമാരുണ്ടാവുമെന്ന് തുഷാർ പറഞ്ഞത് യുഡിഎഫ് പ്രവേശനത്തിന്റെ സൂചന തന്നെ; മാണിക്ക് പിന്നാലെ ചെറിയ കക്ഷികളെ കൂടി പരിഗണിച്ച് യുഡിഎഫ് നേതൃത്വം

തിരുവനന്തപുരം : ചെങ്ങന്നൂരിലെ തോൽവി കോൺഗ്രസിന് വലിയ തിരിച്ചടിയാണ്. സമുദായ സമവാക്യങ്ങൾ സിപിഎം അനുകൂലമാക്കിയതിന്റെ തെളിവാണ് ഇത്. എൻ എസ് എസും എസ് എൻ ഡി പിയും ഇടതുപക്ഷത്ത്. ന്യൂനപക്ഷങ്ങളും തിരിച്ചു കുത്തുന്നു. ഇതോടെ യുഡിഎഫിൽ അങ്കലാപ്പ് കൂടുകയാണ്. ചെങ്ങന്നൂരിൽ ഏഴായിരത്തോളം വോട്ട് തങ്ങൾക്കുണ്ടെന്ന് ബിഡിജെഎസ് തെളിയിക്കുകയും ചെയ്തു. ഈ രാഷ്ട്രീയ സാഹചര്യത്തിൽ കരുതലോടെ നീങ്ങാനാണ് തുഷാർ വെള്ളാപ്പള്ളിയുടെ നീക്കം. ബിജെപിയുണ്ടാക്കിയ ബിഡിജെസുമായി സഹകരണത്തിന് ഇല്ലെന്ന് സിപിഎം വ്യക്തമാക്കി. അതുകൊണ്ട് തന്നെ യുഡിഎഫിലേക്ക് ചേക്കേറാനാണ് നീക്കം.

ഈ സാഹചര്യത്തിലാണ് കേരള രാഷ്ട്രീയത്തിൽ നിർണായക സ്ഥാനം കണ്ടെത്തിയ ബി.ഡി.ജെ.എസിന്റെ മന്ത്രിമാർ അടുത്ത നിയമസഭയിൽ ഉണ്ടാകുമെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറയുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 39 സ്ഥാനാർത്ഥികളാണ് ബി.ഡി.ജെ.എസിനായി മത്സരരംഗത്തിറങ്ങിയത്. 29 പാർട്ടികൾ മത്സരിച്ചപ്പോൾ വോട്ടിങ് ശതമാനത്തിൽ ആറാം സ്ഥാനത്തെത്താൻ ബി.ഡി.ജെ.എസിന് സാധിച്ചു. ബൂത്ത് തലത്തിലോ നിയോജക മണ്ഡലാടിസ്ഥാനത്തിലോ കമ്മിറ്റികൾ ഇല്ലാതെയാണ് ഈ നേട്ടം കൈവരിച്ചത്. എന്നാൽ ഇന്ന് അതിനെക്കാൾ വിപുലമായ സംവിധാനങ്ങൾ ബി.ഡി.ജെ.എസിനുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടി യുഡിഎഫിലേക്ക് എത്തുകയാണ് മനസ്സിൽ.

ബിജെപിയുമായി ഇനി ബിഡിജെഎസ് സഹകരിക്കില്ല. അർഹിക്കുന്ന സ്ഥാനങ്ങൾ നൽകാത്ത ബിജെപിയെ കൈവിടാൻ തന്നെയാണ് തുഷാറിന്റെ തീരുമാനം. വെള്ളാപ്പള്ളി നടേശിന് ആഗ്രഹം ഇടതുപക്ഷമാണ്. എന്നാൽ സിപിഎം അടുപ്പിക്കാത്ത സാഹചര്യത്തിൽ യുഡിഎഫിനൊപ്പം തുഷാർ ചേരും. ഇത് യുഡിഎഫിന് സാധ്യതയായി മാറും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമെല്ലാം വിശാല ബിജെപി വിരുദ്ധ സഖ്യമെന്ന ബാനറിൽ ബിഡിജെഎസിനെ യുഡിഎഫിലെടുക്കാൻ തയ്യാറെടുത്തു കഴിഞ്ഞു. ഇത് മനസ്സിലാക്കിയാണ് തുഷാർ കരുക്കൾ നീക്കുന്നത്. താമസിയാതെ തന്നെ ചർച്ചകൾ തുടങ്ങും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യം ഉണ്ടാകാനും സാധ്യത ഏറെയാണ്.

ബി.ഡി.ജെ.എസിന്റെ വരവോടെ ഇടത്, വലത് ബിജെപി മുന്നണികൾ ഈഴവരെ അംഗീകരിക്കാൻ തയ്യാറായി. എസ്.എൻ.ഡി.പി യോഗം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നെന്ന് അറിഞ്ഞതോടെ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ഇടത്- വലത് മുന്നണികൾ ഈഴവർക്ക് കൂടുതൽ സ്ഥാനാർത്ഥിത്വം നൽകി. നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടികൾ അതിന് തയ്യാറായി. പ്രധാന പാർട്ടികളൊന്നും ക്രിസ്ത്യാനിയെയോ മുസ്ലിമിനെയോ പാർട്ടിയിൽ നിന്ന് പുറത്താക്കില്ല. പുറത്താക്കിയാൽ അവർക്ക് കേരള കോൺഗ്രസും മുസ്ലിം ലീഗും അഭയം നൽകും. ആ അവസ്ഥയിലേക്ക് ബിഡിജെഎസും കേരള രാഷ്ട്രീയത്തെ എത്തിച്ചുവെന്നാണ് വെള്ളാപ്പള്ളി പറയുന്നത്.

ഈഴവന്റെ കാര്യം അങ്ങനെയല്ല. അവരെ പുറത്താക്കി കരിങ്കാലിയായും കൊള്ളരുതാത്തവനായും മുദ്രകുത്തും. എന്നാൽ ഇന്ന് അവർക്ക് സംരക്ഷണം നൽകാനും ഒരു രാഷ്ട്രീയ പാർട്ടിയുണ്ടെന്ന് എല്ലാവർക്കും ബോദ്ധ്യമായി. ഇടത്, വലത്, ബിജെപി പാർട്ടികളിലെ നേതാവായിട്ടുള്ള ഒരു എസ്.എൻ.ഡി.പിക്കാരനും ബി.ഡി.ജെ.എസിലേക്ക് വരേണ്ട. കാരണം ബി.ഡി.ജെ.എസിനെ മുന്നിൽ കണ്ട് പാർട്ടികൾ അവരെ ഉയർത്തിക്കൊണ്ടുവരാൻ തയ്യാറകുമ്പോൾ അതിന് പിന്തുണ നൽകാൻ എസ്.എൻ.ഡി.പി യോഗത്തിന് ബാദ്ധ്യയുണ്ട്. എന്നാൽ അണികളായിട്ടുള്ള ആരും മറ്റു പാർട്ടികളിലേക്ക് പോകേണ്ട ആവശ്യമില്ല. വല്ലനും വേണ്ടി വിറക് വെട്ടാനും തല്ലാനും കൊല്ലാനുമുള്ളവരല്ല നമ്മുടെ മക്കൾ-തുഷാർ പറയുന്നു.

ക്രൈസ്തവ വോട്ട് ബാങ്കിനെ അനുകൂലമാക്കാനാണ് കേരളാ കോൺഗ്രസ് മാണിയെ വീണ്ടും യുഡിഎഫ് ക്യാമ്പിലെത്തിച്ചത്. സമാനമായ നീക്കങ്ങൾ ബിഡിജെഎസിനെ അടുപ്പിക്കാനും ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP