Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ടൈറ്റാനിയം അഴിമതിയിൽ പങ്കില്ലെന്ന് രമേശ് ചെന്നിത്തല; കെപിസിസി പ്രസിഡന്റ് പോലും അല്ലാതിരുന്ന കാലത്ത് മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തെ കുറിച്ച് ഒന്നും അറിയില്ല; ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാർ

ടൈറ്റാനിയം അഴിമതിയിൽ പങ്കില്ലെന്ന് രമേശ് ചെന്നിത്തല; കെപിസിസി പ്രസിഡന്റ് പോലും അല്ലാതിരുന്ന കാലത്ത് മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തെ കുറിച്ച് ഒന്നും അറിയില്ല; ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാർ

കണ്ണൂർ: ടൈറ്റാനിയം അഴിമതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. താൻ കെപിസിസി പ്രസിഡന്റ് പോലും ആകുന്നതിന് മുമ്പ് മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തിൽ തനിക്ക് എങ്ങനെ ബന്ധമുണ്ടാകുമെന്ന് ഇപ്പോഴും അറിയില്ലെന്ന് ചെന്നിത്തല കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന ഏത് അന്വേഷണവുമായും സഹകരിക്കാനും താൻ തയ്യാറാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവർ ഉൾപ്പെടെ 11 പേർക്കെതിരെ കേസെടുത്ത് അന്വേഷിക്കാനാണ് ഇന്നലെ വിജിലൻസ് പ്രത്യേക കോടതി ഉത്തരവിട്ടത്. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. താൻ കെപിപിസി പ്രസിഡന്റായി ചുമതലേയേൽക്കുന്നതിന് നാല്പത് ദിവസം മുമ്പാണ് മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. അന്ന് ഔദ്യോഗിക സ്ഥാനങ്ങളില്ലാത്ത താൻ ഇടപെട്ടു എന്ന് എങ്ങനെ പറയാൻ സാധിക്കും. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ താൻ മന്ത്രിസ്ഥാനം ഒഴിയില്ല. വിജിലൻസ് സ്ഥാനം ഒഴിയാനും ഉദ്ദേശിക്കുന്നില്ല. ഈ ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ രമേശ് ചെന്നിത്തല തയ്യാറായില്ല.

അതേസമയം ചെന്നിത്തലയെ കേസിൽ കക്ഷിചേർക്കേണ്ടതില്ലെന്ന് കെ മുരളീധരൻ എംഎൽഎയും വ്യക്തമാക്കി. കോടതി പരാമർശങ്ങളുടെ പേരിൽ രാജിവെക്കാനാണെങ്കിൽ അതിനേ സമയം കാണൂവെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം ടൈറ്റാനിയത്തിൽ നടന്ന 360 കോടിയുടെ അഴിമതി കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് എന്നിവർ ഉൾപ്പെടെ പതിനൊന്ന് പേരെ പ്രതികളാക്കി കേസെടുത്ത് അന്വേഷിക്കാൻ വിജിലൻസ് പ്രത്യേക കോടതി ജഡ്ജി ജോൺ കെ. ഇല്ലിക്കാടനാണ് ഇന്നലെ ഉത്തരവിട്ടത്.

ടൈറ്റാനിയത്തിൽ മാലിന്യ നിർമ്മാർജന പ്ലാന്റ് നിർമ്മിച്ചതിലുണ്ടായ നഷ്ടത്തിന് രാഷ്ട്രീയ നേതൃത്വത്തെയോ ഉദ്യോഗസ്ഥരെയോ കുറ്റപ്പെടുത്താനാകില്ലെന്ന വിജിലൻസ് റിപ്പോർട്ട് തള്ളിയാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. വേണ്ടത്ര പഠനമില്ലാതെയും വിദഗ്ദ്ധ റിപ്പോർട്ടുകൾ പരിഗണിക്കാതെയുമാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ടൈറ്റാനിയം മുൻ ജീവനക്കാരനായ ജയൻ സമർപ്പിച്ച ഹർജിയിലെ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്നും ഇവയെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. നാലു മാസത്തിലൊരിക്കൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP