Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലക്കാട്ടെ തോൽവിയിൽ മൂന്നു കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിക്ക് ശുപാർശ; നീക്കം ഇടത്തോട്ടു ചായാൻ ഒരുങ്ങുന്ന വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കാൻ

പാലക്കാട്ടെ തോൽവിയിൽ മൂന്നു കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിക്ക് ശുപാർശ; നീക്കം ഇടത്തോട്ടു ചായാൻ ഒരുങ്ങുന്ന വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കാൻ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയായ എം പി വീരേന്ദ്രകുമാർ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് കാരണക്കാരായവർക്കെതിരെ നടപടി എടുക്കാൻ ശുപാർശ. മൂന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി എടുക്കാനാണ് ഇതു സംബന്ധിച്ച് പഠിച്ച ഉപസമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്.

പാലക്കാട് ഡി.സി.സി പ്രസിഡന്റ് സി.വി.ബാലചന്ദ്രൻ, സി.ചന്ദ്രൻ, പി.ബാലഗോപാൽ എന്നിവർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ട് ഉപസമിതി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, ഇടതു മുന്നണിയിലേക്ക് ചേക്കേറാനൊരുങ്ങുന്ന എം പി വീരേന്ദ്രകുമാറിനെ അനുനയിപ്പിച്ച് ഒപ്പം നിർത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിക്കു ശുപാർശ ചെയ്തതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായി, ലാഘവ ബുദ്ധിയോടെ കാര്യങ്ങളെ സമീപിച്ചു, തിരഞ്ഞെടുപ്പ് ഫണ്ടും പ്രചാരണ സാമഗ്രികളും താഴേത്തെട്ടിൽ എത്തിക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായി എന്നൊക്കെയാണ് നടപടിക്കു ശുപാർശ ചെയ്യപ്പെട്ട മൂന്നു കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള ആരോപണം.

റിപ്പോർട്ടിന് അന്തിമരൂപം ആയെന്നും ഉടൻ തന്നെ ഇത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കൈമാറുമെന്നും സമിതിയുടെ യോഗത്തിനു ശേഷം യു.ഡി.എഫ് കൺവീനർ പി.പി.തങ്കച്ചൻ പറഞ്ഞു. റിപ്പോർട്ട് പരസ്യപ്പെടുത്തണോ വേണ്ടയോ എന്ന കാര്യത്തിൽ യു.ഡി.എഫ് ഏകോപനസമിതി തീരുമാനം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

യു.ഡി.എഫിൽ തൃപ്തരല്ലെന്ന് തന്നെയാണ് ജെ.ഡി.യു നേതൃയോഗത്തിന് ശേഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നത്. യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിൽ പോകുന്നതിൽ അവർക്ക് തടസ്സമൊന്നുമില്ലെന്നും കേന്ദ്രത്തിന് സൂചന നൽകിയിട്ടുണ്ട്. മാത്രമല്ല, ദേശീയതലത്തിൽപോലും ജനതാദളിന്റെ സ്വാഭാവിക മിത്രം ഇടതുപാർട്ടികളാണ്. ആ സാഹചര്യത്തിൽ പാർട്ടിരൂപീകരണ പ്രക്രിയ പൂർത്തിയായലുടൻ തന്നെ മുന്നണിമാറ്റ പ്രഖ്യാപനം ദേശീയതലത്തിൽ ഉണ്ടാകും. ഇതോടൊപ്പം ദേശീയസംസ്ഥാന തലങ്ങളിൽ സിപിഐ(എം) നേതൃത്വത്തിലുണ്ടായിട്ടുള്ള മാറ്റവും ജെ.ഡി.യുവിന് ആശ്വാസം പകരുന്നുണ്ട്. യെച്ചൂരി നേതൃത്വത്തിൽ വന്നതുകൊണ്ടുതന്നെ സിപിഎമ്മുമായി ഇനി സഹകരിക്കുന്നതിൽ വലിയ പ്രശ്‌നമുണ്ടാവില്ലെന്നാണ് ദേശീയതലത്തിലുള്ള നിലപാട്.

ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് വീരൻ പക്ഷത്തെ തണുപ്പിക്കാനായി ലോക്‌സഭാ തോൽവിയെക്കുറിച്ച് അന്വേഷണം നടത്തിയ ഉപസമിതി മൂന്നു കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിക്കു ശുപാർശ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP