Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രസിഡന്റും വൈസ് പ്രസിഡന്റുമാക്കാമെന്ന് കേട്ടപ്പോൾ മറുകണ്ടം ചാടി; പണി കിട്ടിയ യുഡിഎഫുകാർ പരാതി നൽകിയപ്പോൾ കളി മാറി; മല്ലപ്പുഴശേരി പഞ്ചായത്തിൽ സിപിഎമ്മിന്റെ വാക്ക് കേട്ട് കൂറുമാറിയ മൂന്ന് യുഡിഎഫുകാരെ തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കി

പ്രസിഡന്റും വൈസ് പ്രസിഡന്റുമാക്കാമെന്ന് കേട്ടപ്പോൾ മറുകണ്ടം ചാടി; പണി കിട്ടിയ യുഡിഎഫുകാർ പരാതി നൽകിയപ്പോൾ കളി മാറി; മല്ലപ്പുഴശേരി പഞ്ചായത്തിൽ സിപിഎമ്മിന്റെ വാക്ക് കേട്ട് കൂറുമാറിയ മൂന്ന് യുഡിഎഫുകാരെ തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: യുഡിഎഫിൽ നിന്ന് മത്സരിക്കുകയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ വിപ്പ് ലംഘിച്ച് മറുകണ്ടം ചാടി സ്ഥാനം നേടുകയും ചെയ്ത മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എന്നിവരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കി. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഒപ്പം നിന്ന് മത്സരിക്കുകയും പിന്നീട് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഔദ്യോഗിക സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശേരിൽ, വൈസ് പ്രസിഡന്റ് രമാ ഭാസ്‌കർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ നാരായണൻ എന്നിവർക്കാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യത പ്രഖ്യാപിച്ചത്.

യുഡിഎഫിൽ ഉൾപ്പെട്ട ജനതാദൾ (യു) പ്രതിനിധിയായിരുന്നു മനോജ് മാധവശേരിൽ. രമാ ഭാസ്‌കർ കേരള കോൺഗ്രസ് എമ്മും നാരായണൻ കോൺഗ്രസ് അംഗവുമായിരുന്നു. 13 അംഗ ഗ്രാമപഞ്ചായത്ത് സമിതിയിൽ യുഡിഎഫ് പാനലിൽ മത്സരിക്കുകയും, അത്തരത്തിൽ പ്രചരണം നടത്തുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലെ സദാശിവൻ നായരെ പ്രസിഡന്റാക്കാനായിരുന്നു യുഡിഎഫ് തീരുമാനം. ഇതനുസരിച്ച് വിപ്പും നൽകിയിരുന്നു. എന്നാൽ വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഭരണ നേതൃത്വങ്ങളിൽ എത്തുകയായിരുന്നു മൂന്നുപേരും.

ഇടതുപക്ഷം ഇവരെ പിന്തുണച്ചപ്പോൾ സിപിഐ തുടക്കം മുതൽ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. 13 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫ് 5 , എൽഡിഎഫ് 4, ബിജെപി 3, കോൺഗ്രസ് വിമതൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫിൽ നിന്നും 3 അംഗങ്ങൾ വിട്ടുപോയതോടെ ഇവിടെ രണ്ട് അംഗങ്ങൾ മാത്രമായി. വിമതനെ തിരിച്ചെടുത്തതായി പാർട്ടി പിന്നീട് അറിയിച്ചു. നിലവിൽ അംഗസംഖ്യ
പത്തായി ചുരുങ്ങുമ്പോൾ യുഡിഎഫ് 2, സ്വതന്ത്രൻ 1, എൽഡിഎഫ് 4, ബിജെപി 3 എന്നിങ്ങനെയാണ് കക്ഷി നില.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പകർപ്പ് ലഭിച്ച ശേഷം കോടതിയിൽ നിന്നും അനുയോജ്യമായ വിധി സമ്പാദിക്കാം എന്നാണ് അയോഗ്യരാക്കപ്പെട്ടവരുടെ പ്രതീക്ഷ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനിൽ തെളിവുകൾ നൽകിയിരുന്നെങ്കിലും വിധി അപ്ര തീക്ഷിതമാണെന്നു മനോജ് മാധവശേരിൽ പറഞ്ഞു. ജനതാദൾ ജില്ലാ സെക്രട്ടറിയും കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റും കമ്മിഷന് മുൻപിൽ തങ്ങളുടെ ഭാഗം സാധൂകരിച്ചു തെളിവ് നൽകിയതിനൊപ്പം സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷൻ നാരായണനെ പരിശോധിച്ച ഡോക്ടറും മൊഴി നൽകിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP