Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോർജ് ഒഴിഞ്ഞാൽ പകരം സാധ്യത ഉണ്ണിയാടന്; ജയരാജിന് നൽകുമെന്ന വാദവും ശക്തം; ഭിന്നതയ്ക്കു കാത്തു നിൽക്കാതെ തീരുമാനം എടുക്കാൻ മാണി

ജോർജ് ഒഴിഞ്ഞാൽ പകരം സാധ്യത ഉണ്ണിയാടന്; ജയരാജിന് നൽകുമെന്ന വാദവും ശക്തം; ഭിന്നതയ്ക്കു കാത്തു നിൽക്കാതെ തീരുമാനം എടുക്കാൻ മാണി

കോട്ടയം: പാർട്ടിയിൽ നിന്നും ചീഫ് വിപ്പ് സ്ഥാനത്തുനിന്നും പി സി ജോർജിന് പുറത്തേക്കുള്ള വഴി ഉറപ്പായതോടെ പദവിയിലേക്ക് ഇനി ആര് എന്ന ചർച്ചകൾക്ക് കേരള കോൺഗ്രസിൽ വഴിതുറന്നു. പല പേരുകളും ഇതിനകം ഉയർന്നു വന്നതോടെ പാർട്ടിയിലെ ഭിന്നത ഒഴിവാക്കാൻ ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ ഒരുങ്ങുകയാണ് കെ എം മാണി.

തോമസ് ഉണ്ണിയാടൻ എംഎൽഎയെയാണ് പി സി ജോർജിനു പകരം ചീഫ് വിപ്പ് സ്ഥാനത്തേക്ക് പരിഗണിക്കാൻ കേരള കോൺഗ്രസിൽ ആലോചന നടക്കുന്നത്. അധികനാൾ ചീഫ് വിപ്പ് സ്ഥാനം ഒഴിച്ചിട്ട് പാർട്ടിയിൽ വീണ്ടുമൊരു ഭിന്നത വരുത്താൻ കെ എം മാണിക്കും താൽപര്യമില്ലാത്തതിനാൽ പെട്ടെന്നുതന്നെ പകരം ആളെ തീരുമാനിച്ചു മുന്നോട്ടുപോകും.

ഉണ്ണിയാടനു പുറമെ പ്രൊഫ. എൻ ജയരാജ് എംഎൽഎയുടെ പേരും ചീഫ് വിപ്പ് സ്ഥാനത്തേക്കു പരിഗണിക്കുന്നതായി സൂചനയുണ്ട്. പി.സി. ജോർജിനു പുറത്തേക്കുള്ള വഴി കാണിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കേരള കോൺഗ്രസ് നേതൃയോഗത്തിൽ തീരുമാനമെടുത്തതോടെയാണ് ചീഫ് വിപ്പിന്റെ കാര്യത്തിൽ ചർച്ചകൾ ഉയർന്നത്.

പാർട്ടി ചെയർമാൻ കെ.എം. മാണിയും വർക്കിങ് ചെയർമാൻ പി.ജെ. ജോസഫും കൂടിയാലോചിച്ചാണ് എംഎൽഎമാരുടെ യോഗം വിളിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം എന്നു തീർച്ചപ്പെടുത്തിയത്. പകരം തോമസ് ഉണ്ണിയാടന്റെ പേരു തന്നെ പരിഗണിക്കുമെന്നു തന്നെയാണ് സൂചന.

തോമസ് ഉണ്ണിയാടനും എൻ ജയരാജിനും പുറമെ റോഷി അഗസ്റ്റിന്റെ പേരും ഈ സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ഉയർത്തിയത് ഇരുവരുമാണെന്നാണ് റിപ്പോർട്ടുകൾ.

ജോർജ് ഇടതുപക്ഷത്തേക്ക് പോകാനൊരുങ്ങുന്നുവെന്ന സൂചനകൾ രണ്ടുമാസം മുൻപു തന്നെ പാർട്ടിക്ക് ലഭിച്ചിരുന്നു. ഇടതുമുന്നണിയിൽ സ്വീകാര്യതയുണ്ടാക്കാനാണ് കെ.എം. മാണിയെയും ജോസ് കെ. മാണിയെയും ആക്രമിച്ച് പുറത്തു പോകാനുള്ള ജോർജിന്റെ നീക്കമെന്നാണ് കേരള കോൺഗ്രസ് നേതൃത്വം കരുതുന്നത്.

പാർട്ടിക്കെതിരെ ആക്രമണം നടത്തുന്ന ഇടതുമുന്നണിയെക്കാൾ ഉള്ളിൽ നിന്ന് ആക്രമിക്കുന്ന പി സി ജോർജിനെയാണ് പുറത്താക്കേണ്ടതെന്ന വികാരം ശക്തമായി കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ഉണ്ടായിരുന്നു. പിസി. ജോർജിന്റെ നിലപാട് സഹിക്കാനാവില്ലെന്നു തന്നെയാണ് എംഎൽഎമാരുടെ യോഗത്തിലും കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയിലും ഉയർന്ന പൊതുവികാരം. പി.സി. ജോർജുംകൂടി ശത്രുപക്ഷത്തു ചേർന്നാൽ ഒരു വശത്തു നിന്നുള്ള എതിർനീക്കത്തെ മാത്രം നേരിട്ടാൽ മതിയല്ലോയെന്ന ചിന്തയിലാണ് പാർട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP