Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലക്‌നൗവിനെ ലക്ഷ്മണപുരിയാക്കാൻ അധികം വൈകില്ല; പുരാതന മസ്ജിദിന് സമീപം ലക്ഷ്മണ പ്രതിമ സ്ഥാപിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ; ശക്തമായ പ്രതിഷേധവുമായി മുസ്ലീ്ം സമുദായം; വിവാദതീരുമാനം സർവതിനെയും കാവിവൽകരിക്കാനുള്ള നീക്കത്തിന്റെ തുടർച്ചയെന്ന് പ്രതിപക്ഷം

ലക്‌നൗവിനെ ലക്ഷ്മണപുരിയാക്കാൻ അധികം വൈകില്ല; പുരാതന മസ്ജിദിന് സമീപം ലക്ഷ്മണ പ്രതിമ സ്ഥാപിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ; ശക്തമായ പ്രതിഷേധവുമായി മുസ്ലീ്ം സമുദായം; വിവാദതീരുമാനം സർവതിനെയും കാവിവൽകരിക്കാനുള്ള നീക്കത്തിന്റെ തുടർച്ചയെന്ന് പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

ലക്നൗ: യുപിയിൽ യോഗി ആദിത്യനാഥ് സർക്കാർ മസ്ജിദിന് സമീപം പുരാണത്തിലെ ലക്ഷ്മണന്റെ പ്രതിമ മസ്ജിദിന് സമീപം സ്ഥാപിക്കാനുള്ള നീക്കവുമായി മുന്നോട്ട്. ലക്നൗവിലെ ടീലെ വാലി മസ്ജിദിന് അഭിമുഖമായി പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനമാണ് മുസ്ലിം സമുദായത്തിന്റെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. പ്രതിമ സ്ഥാപിക്കുന്നതിനുള്ള പദ്ധതി മന്ത്രിസഭയുടെ പരിഗണനയ്ക്ക് ഉടൻ വരും.

മസ്ജിദിനു തൊട്ടടുത്തായി പ്രതിമ സ്ഥാപിക്കുന്നത് പള്ളിയിൽ നമസ്‌കാരത്തിനെത്തുന്ന വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ആരോപണം. സാധാരണയായി മുസ്ലിം വിശ്വസികൾ പ്രതിമകൾക്കു സമീപത്തുവെച്ച് നമസ്‌കാരം നടത്താറില്ല. അതേസമയം,
നഗരത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് ലക്ഷ്മണനുള്ള പ്രാധാന്യവും ജനങ്ങളുടെ വികാരവും മാനിച്ചാണ് പ്രതിമ സ്ഥാപിക്കുന്നതെന്നാണ് ബിജെപി നേതാവ് രാംകൃഷൺ യാദവ് പറയുന്നു. ലക്നൗ നഗരം സ്ഥാപിച്ചത് ലക്ഷ്മണനാണ്. ഇക്കാരണം മുൻനിർത്തിയാണ് ഇത്തരമൊരു പ്രതിമ സ്ഥാപിക്കുന്നത്. ഇതിൽ യാതൊരു വിവാദത്തിനും സ്ഥാനമില്ല. ലക്നൗവിനെ 'ലക്ഷ്മണപുരി' എന്ന് പുനർനാമകരണം ചെയ്യാൻ ആലോചനയുണ്ടെന്നും ഇതിനുള്ള പദ്ധതി വൈകാതെ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രപ്രാധാന്യമുള്ള ടീലെ വാല മസ്ജിദ് നിലകൊള്ളുന്ന ഈ പ്രദേശം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ)യുടെ കീഴിലാണുള്ളത്. ഇവിടെ ഇത്തരമൊരു പ്രതിമ സ്ഥാപിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമാണ്. നേരത്തെ ഭരണഘടനാ ശിൽപി അംബേദ്കറുടെ പ്രതിമ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ വിവാദം പൊട്ടപ്പെട്ടിരുന്നു. ബദയൂൺ ജില്ലാ ഭരണകൂടം അംബേദ്കറുടെ കാവി നിറത്തിലുള്ള പ്രതിമ സ്ഥാപിച്ചതാണ് വിവാദത്തിന് വഴി തെളിച്ചത്. സംസ്ഥാന സർക്കാർ അംബേദ്കറുടെ പേരിനൊപ്പം 'റാംജി' എന്ന് കൂട്ടിച്ചേർത്ത നടപടി വിവാദമായതിനു പിന്നാലെയായിരുന്നു ഇത്.

ദുഗ്രൈയ്യ ഗ്രാമത്തിൽ സ്ഥാപിച്ചിരുന്ന അംബേദ്കർ പ്രതിമ ചിലർ തല്ലി തകർത്തതിനെ തുടർന്ന് ജില്ലാ ഭരണകൂടം പുതിയ പ്രതിമ സ്ഥാപിച്ചപ്പോഴാണ് കാവി നിറത്തിലുള്ള കോട്ടണിഞ്ഞ അംബേദ്കർ രൂപം പ്രത്യക്ഷപ്പെട്ടത്. സാധാരണ നീല നിറമാണ് അംബേദ്കർ പ്രതിമകളിൽ ഉപയോഗിക്കാറുള്ളത് എന്നിരിക്കെയാണ് കാവി നിറത്തിലുള്ള പ്രതിമ പ്രതിഷേധത്തിന് ഇടയാക്കിയത്. കെട്ടിടങ്ങൾ, മതിലുകൾ, പാർക്കുകൾ, ബസ്സുകൾ തുടങ്ങി സ്‌കൂൾ ബാഗുകൾക്ക് വരെ യോഗിആദിത്യനാഥ് സർക്കാർ കാവി പൂശിയത് വലിയ വിവാദമായിരുന്നു.

അംബേദ്കറുടെ പേര് ഭീംറാവു അംബേദ്കർ എന്നതിൽനിന്ന് 'ഭീംറാവു റാംജി അംബേദ്കർ' എന്ന് മാറ്റിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതും വിവാദമായിരുന്നു. എല്ലാ സർക്കാർ രേഖകളിലും പേര് ഇപ്രകാരം ഉപയോഗിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികൾ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP