Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാണിക്കു മണിരത്‌നം; മുഖ്യമന്ത്രിക്കു ചാണ്ടിരത്‌നം; പുരസ്‌കാരം നൽകിയത് പി സി ജോർജ്; ഉഴവൂർ വിജയനെ അറസ്റ്റ് ചെയ്തതു പ്രതീകാത്മക സമരം കഴിഞ്ഞ ഉടൻ

മാണിക്കു മണിരത്‌നം; മുഖ്യമന്ത്രിക്കു ചാണ്ടിരത്‌നം; പുരസ്‌കാരം നൽകിയത് പി സി ജോർജ്; ഉഴവൂർ വിജയനെ അറസ്റ്റ് ചെയ്തതു പ്രതീകാത്മക സമരം കഴിഞ്ഞ ഉടൻ

കോട്ടയം: കെ എം മാണിക്കു മണിരത്‌നം പുരസ്‌കാരം; ഉമ്മൻ ചാണ്ടിക്കു പരമവീര ചാണ്ടിരത്‌നവും. സമ്മാനിച്ചത് പി സി ജോർജും. ബാർ കോഴക്കേസിൽ ആരോപണവിധേയനായ കെ എം മാണിയെയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും കണക്കറ്റു പരിഹസിച്ച എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയനെ പൊലീസ് അറസ്റ്റു ചെയ്തു.

കേരള രാഷ്ട്രീയത്തിലെ സംഭവഗതികൾ കണക്കിലെടുത്ത് പ്രതീകാത്മകമായി സമരം ചെയ്തതിനാണ് ഉഴവൂർ വിജയനെ കസ്റ്റഡിയിലെടുത്തത്. കോട്ടയം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലെ കാന്റീനിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഉഴവൂർ വിജയനെയും ഒപ്പമുണ്ടായിരുന്ന എൻ.വൈ.സി പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം വിവാദമായതിനെ തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് കേസെടുക്കാതെ ഇവരെ വിട്ടയച്ചു. രണ്ടര മണിക്കൂറോളം കരുതൽ തടങ്കലിൽ ഇരുന്നതിനു ശേഷമാണ്

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി റസ്റ്റ്ഹൗസിൽ എത്തുമ്പോൾ ഇവർ തടയാൻ ശ്രമിക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് മുൻകരുതൽ എന്ന നിലയ്ക്കാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കോട്ടയത്ത് ഉഴവൂരിനെ കസ്റ്റഡിയിലെടുത്തത്.

കോട്ടയത്ത് ഗാന്ധി സ്‌ക്വയറിൽ വച്ചാണ് പി.സി.ജോർജിന്റെ മുഖംമൂടി ധരിച്ച ആളെക്കൊണ്ടു പ്രതീകാത്മക പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. മാണിക്കു മണിരത്‌നം പുരസ്‌കാരവും ഉമ്മൻ ചാണ്ടിക്ക് പരമ വീര ചാണ്ടിരത്‌നം പുരസ്‌കാരവും ഉഴവൂർ വിജയന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ചടങ്ങിനുശേഷം റസ്റ്റ്ഹൗസിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് വിജയനെയും ഇരുപത്തഞ്ചോളം പ്രവർത്തകരെയും പൊലീസ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടാനും ചീമുട്ടയെറിയാനും എത്തിയതാണ് എൻസിപി പ്രവർത്തകർ എന്നു സംശയിച്ചാണ് അറസ്റ്റെന്നാണ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി എത്തിയ സ്‌പെഷൽ ബ്രാഞ്ച് പൊലീസുകാരാണ് കരിങ്കൊടിയുടെയും ചീമുട്ടയുടെയും പേരിൽ എൻസിപി പ്രവർത്തകരെ അറസ്റ്റു ചെയ്യാൻ നിർദ്ദേശം കൊടുത്തത്. മുഖ്യമന്ത്രിയെ തടയാൻ എൻസിപി സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ വൻ സംഘം ടിബിയിൽ ക്യാംപ് ചെയ്യുന്നുവെന്നായിരുന്നു ഇവർ നൽകിയ സന്ദേശം. ഇതിനെ തുടർന്നാണ് എൻസിപി പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തത്.

ജാമ്യക്കാരെ ഹാജരാക്കിയാൽ വിട്ടയ്ക്കാമെന്നു പൊലീസ് പറഞ്ഞു. പക്ഷേ, ഇതംഗീകരിക്കാൻ വിജയൻ തയാറായില്ല. പിന്നീട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. ഇതിനുശേഷം പ്രവർത്തകരെ നിരുപാധികം വിട്ടയക്കുകയായിരുന്നു.

തുടർന്ന് ഉഴവൂർ വിജയനെയും അറസ്റ്റിലായ മറ്റു പ്രവർത്തകരെയും മാലയിട്ട് സ്വീകരിച്ച് എൻ.സി.പിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. മന്ത്രി കെ എം മാണിക്കും മുഖ്യമന്ത്രിക്കുമെതിരെ പ്രസംഗിച്ചതിന്റെ പകപോക്കാനാണ് പൊലീസിനെക്കൊണ്ട് തന്നെ കസ്റ്റഡിയിലെടുപ്പിച്ചതെന്ന് ഉഴവൂർ വിജയൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP